പവര്‍കട്ടിന് പരിഹാരം കെസി കണ്ടെത്തും? തുറന്നുപറഞ്ഞ് ഷാഫി.. വിഡി സതീശനുള്ള ടെസ്റ്റ് ഡോസോ?

സംസ്ഥാനത്തെ പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംപി. പവര്‍കട്ട് കാരണം കാരണം നിലവില്‍ ജനങ്ങള്‍ വലിയ തോതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അത് യാഥാര്‍ത്ഥ്യമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിന് വൈദ്യുതി ലഭ്യമാക്കാന്‍ ആലപ്പുഴ എംപിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാല്‍ ഇടപെടല്‍ നടത്തുന്നുണ്ട് എന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പിന് ശേഷം പിണറായി വിജയന്‍ കാവല്‍ മുഖ്യമന്ത്രിയായിരുന്ന സമയത്തും സമാനമായ രീതിയില്‍ പവര്‍കട്ട് ഉണ്ടായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ വൈദ്യുതി പ്രതിസന്ധി ഒരു രാത്രി കൊണ്ട് തീരുന്ന പ്രശ്നമല്ലെന്നും പൂര്‍ണ പരിഹാരത്തിന് സമയമെടുക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സംസ്ഥാനത്ത് പവര്‍കട്ടില്‍ ജനങ്ങള്‍ വലഞ്ഞ് കൊണ്ടിരിക്കെയാണ് ഷാഫിയുടെ പ്രതികരണം.

Shafi Parambil

വൈദ്യുതി പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായി എന്ന വികാരം കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഉയരുന്നുണ്ട്. മുതിര്‍ന്ന പലനേതാക്കളും ഇക്കാര്യത്തില്‍ പരസ്യപ്രതികരണം നടത്തിയിരുന്നു. മുന്‍കൂട്ടി അറിയിക്കാതെ ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രതിസന്ധി പരിഹരിക്കാനായി ഇടപെടല്‍ നടത്തുന്നില്ല എന്ന ആക്ഷേപവും പ്രവര്‍ത്തകര്‍ക്കുണ്ട്.

ഇതിനിടെ കെസി വേണുഗോപാലിന്റെ ഇടപെടല്‍ ചൂണ്ടിക്കാട്ടി ഷാഫി പറമ്പില്‍ നടത്തിയ പ്രതികരണത്തിനും വലിയ പ്രാധാന്യമുണ്ട്. നേരത്തെ തിരഞ്ഞൈടുപ്പ് വിജയത്തിന് പിന്നാലെ കെസി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാട്ടുന്നതില്‍ വലിയ കരുനീക്കം നടത്തിയ ആളാണ് ഷാഫി പറമ്പില്‍. നിലവില്‍ കെസിയുടെ കേരളത്തിലെ വലംകൈയാണ് ഷാഫി അറിയപ്പെടുന്നത്.

കേരളത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ബഹുഭൂരിപക്ഷം എംഎല്‍എമാരും എംപിമാരും കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു ശ്രമം നടത്തിയിരുന്നത്. എന്നാല്‍ പ്രവര്‍ത്തകരും മുസ്ലീം ലീഗും വിഡി സതീശനെ പിന്തുണച്ചതോടെയാണ് കെസി വേണുഗോപാലിന് മുഖ്യമന്ത്രിപദം നഷ്ടമായത്. ഇതോടെ സംസ്ഥാന നേതൃത്വം കൈപ്പിടിയിലാക്കാനായി കെസി വേണുഗോപാലിന്റെ ശ്രമം.

അതിനായി ഷാഫി പറമ്പിലിനെ അടുത്ത കെപിസിസി അധ്യക്ഷനാക്കാനുള്ള ശ്രമങ്ങള്‍ കെസി വേണുഗോപാലും നടത്തുന്നുണ്ട്. ഇതിനിടെയാണ് സര്‍ക്കാര്‍ നിലവില്‍ ഏറ്റവും പ്രതിരോധത്തിലായ വൈദ്യുതി പ്രതിസന്ധിയില്‍ ഷാഫി പറമ്പില്‍ ഇത്തരത്തിലുള്ള പ്രതികരണം നടത്തിയിരിക്കുന്നത്. അതിനിടെ കെപിസിസി പ്രസിഡന്റിനെ ഉചിതമായ സമയത്ത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

നിലവില്‍ അധ്യക്ഷ സ്ഥാനത്തേക്ക് ആരുടേയും പേര് ഉയര്‍ന്ന് വന്നിട്ടില്ല എന്നും ഹൈക്കമാന്‍ഡ് തീരുമാനിക്കുന്നതിന് അപ്പുറത്തേക്ക് അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്നും തന്റെ വ്യക്തിപരമായ പ്രതീക്ഷയോ അനിഷ്ടമോ ഇതില്‍ വ്യക്തമാക്കാനില്ലെന്നുമാണ് അദ്ദേഹം ഇന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിഎംആര്‍എല്‍ കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും തങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ആരാധകവൃന്ദമല്ലെന്നും ഷാഫി വ്യക്തമാക്കി.

റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെതിരെയുള്ള പൊലീസ് നടപടിയില്‍ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. വിവിധ തട്ടിപ്പുകളില്‍ നിന്ന് അഭയം തേടാനാണ് ആന്റോ അഗസ്റ്റിന്‍ മാധ്യമ ഉടമയായത് എന്നും അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma