Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടിലെ സിദ്ധുവിന്‍റെ പ്രസംഗം, മരണ മാസ് പരിഭാഷയുമായി ഷാഫി പറമ്പില്‍‍, വീഡിയോ

Recommended Video

cmsvideo
    സിദ്ദുവിന്റെ പ്രസംഗത്തിനെ വെല്ലുന്ന പരിഭാഷയുമായി ഷാഫി

    പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ ചില്ലറ വിമര്‍ശനങ്ങളുമൊന്നുല്ല ഏറ്റുവാങ്ങിയത്. അധ്യക്ഷന്‍ ചക്ക് എന്ന് പറഞ്ഞപ്പോള്‍ കൊക്ക് എന്ന് കേട്ട പിജെ കുര്യന്‍ എന്ന കുറിപ്പോടെ കുര്യന്‍റെ പരിഭാഷയെ സകലരും ട്രോളി കൊന്നു. അതേസമയം പത്തനാപുരത്ത് രാഹുലിന്‍റെ പ്രസംഗം അതേപടി പരിഭാഷപ്പെടുത്തിയ ജ്യോതി വിജയകുമാറിന് വന്‍ കൈയ്യടിയും ലഭിച്ചു.

    ഇപ്പോള്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ മുന്‍ ക്രിക്കറ്റ് താരം കൂടിയായ നവജ്യോത് സിങ്ങ് സിദ്ധുവിന്‍റെ പ്രസംഗം പരിഭാഷപ്പെടുത്തി കൈയ്യടി നേടിയിരിക്കുകയാണ് എംഎല്‍എ ഷാഫി പറമ്പില്‍. ഷാഫിയുടെ പരിഭാഷ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായിട്ടുണ്ട്.

     പിജെ കുര്യന്‍റെ പ്രസംഗം

    പിജെ കുര്യന്‍റെ പ്രസംഗം

    പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് റാലിയിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തുമ്പോഴായിരുന്നു പിജെ കുര്യന്‍ അബദ്ധങ്ങളുടെ പെരുമഴ തന്നെ വരുത്തിയത്. രാഹുല്‍ പറഞ്ഞതില്‍ പകുതിയും കുര്യന്‍ വിഴുങ്ങി.

     ഷാഫിയുടെ മറുപടി

    ഷാഫിയുടെ മറുപടി

    പ്രസംഗത്തിനിടെ പലവട്ടം തെറ്റായ കാര്യങ്ങള്‍ പറഞ്ഞ കുര്യൻ രണ്ട് തവണ തന്‍റെ മൈക്ക് രാഹുലിനരികിലേക്ക് നീക്കി വെച്ചിരുന്നു. ഏതാണ്ട് മുന്നോളം തവണ കുര്യന് വേണ്ടി രാഹുല്‍ താന്‍ പറ‍ഞ്ഞത് ആവര്‍ത്തിക്കുകയും ചെയ്തു.

     ആവേശം ചോരാതെ പരിഭാഷ

    ആവേശം ചോരാതെ പരിഭാഷ

    കുര്യന്‍റ പരിഭാഷയെ സോഷ്യല്‍ മീഡിയ അറഞ്ചും പുറഞ്ചും ട്രോളുകയും ചെയ്തു. എന്നാല്‍ പ്രാസംഗകന്‍ പറയുന്നത് പരിഭാഷകനായ തനിക്ക് കേള്‍ക്കാന്‍ കഴിയാതിരുന്നതാണ് അബദ്ധങ്ങള്‍ സംഭവിച്ചതിന് പിന്നിലെന്നാണ് കുര്യന്‍റെ വിശദീകരണം.

     കൈയ്യടിച്ച് നേതാവ്

    കൈയ്യടിച്ച് നേതാവ്

    അതേസമയം കോണ്‍ഗ്രസില്‍ ദേശീയ നേതാക്കളുടെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ ആളില്ലേയെന്ന പരിഹാസമായിരുന്നു സോഷ്യല്‍ മീഡിയ നിറയെ. എന്നാല്‍ ആ പരിഹാസത്തെ ഒടിച്ച് മടക്കി കൈയ്യില്‍ കൊടുത്തിരിക്കുകയാണ് ഷാഫി പറമ്പില്‍ എംഎല്‍എ.

     കത്തിക്കയറി സിദ്ധു

    കത്തിക്കയറി സിദ്ധു

    വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ്ങ് സിദ്ധുവിന്‍ററെ പ്രസംഗം പരിഭാഷപ്പെടുത്തിയാണ് ഷാഫി കൈയ്യടി നേടിയിരിക്കുന്നത്.

     കേരള ഐ വല് യു

    കേരള ഐ വല് യു

    നിലമ്പൂര്‍ ചുങ്കത്തറിയിലായിരുന്നു രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടി നവജ്യോത് സിങ്ങ് സിദ്ധു വോട്ട് തേടിയെത്തിത്. കേരള ഐ ലവ് യു, എന്നായിരുന്നു സിദ്ധുവിന്‍റെ ആദ്യ ഡയലോഗ്. കേരളത്തിലെ ജനങ്ങളെ കുറിച്ചും സിദ്ധു പ്രസംഗത്തില്‍ പൊക്കിയടിച്ചു.

     പ്രധാനമന്ത്രി തന്നെ

    പ്രധാനമന്ത്രി തന്നെ

    പരിഭാഷകനായ ഷാഫി പറമ്പില്‍ ആകട്ടെ പ്രസംഗത്തിന്‍റെ വീര്യം ചോരാതെ തന്നെ പരിഭാഷപ്പെടുത്തുകയും ചെയ്തു. ഇതോടെ സിദ്ധുവും ആവേശത്തിലായി. പിന്നീട് ക്രിക്കറ്റ് ഗ്രൗണ്ടിലെ പ്രകടനം പോലെ വാക്കുകള്‍ കൊണ്ടുള്ള സിക്സറുകളും ഫോറും തുരുതുരെ പ്രാസംഗികനും പരിഭാഷകനും വീശിക്കൊണ്ടിന്നു.

     ഷാഫിയുടെ വീഡിയോ

    ഷാഫിയുടെ വീഡിയോ

    രാഹുല്‍ ഗാന്ധിക്ക് എന്തുകൊണ്ട് വോട്ട് ചെയ്യണമെന്ന് സിദ്ധു പ്രസംഗത്തില്‍ പറഞ്ഞു. ഇതും വെറും ലോക്സഭാ തിരഞ്ഞെടുപ്പല്ല, മറിച്ച് വയനാട്ടിന്‍റെ മണ്ണില്‍ നിന്ന് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഇവിടുത്തെ ജനങ്ങള്‍ക്ക് കൈവന്നിരിക്കുന്നത്.

     സൈബര്‍ വിമര്‍ശനങ്ങള്‍

    സൈബര്‍ വിമര്‍ശനങ്ങള്‍

    രാഹുല്‍ ഗാന്ധി വയനാട്ടില്‍ വലിയ ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കുമെന്നാണ് തന്‍റെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയുടെ ഓഫീസ് വയനാടില്‍ തുറക്കുമെന്നും സിദ്ധു പറഞ്ഞു.

    മോദിക്കെതിരെ

    മോദിക്കെതിരെ

    മോദിക്കെതിരേയും തന്‍റെ പ്രസംഗത്തിലൂടെ സിദ്ധു ആഞ്ഞടിച്ചു. കോടികള്‍ വെട്ടിച്ച് വിജയ് മല്യയും നീരവ് മോദിയും രാജ്യം വിട്ടപ്പോള്‍ ഏത് കാവല്‍ക്കാരനായിരുന്നു രാജ്യം ഭരിച്ചത് എന്ന് സിദ്ധു ചോദിച്ചു.

     ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

    ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

    ലോകത്തിലെ ഏറ്റവും വലിയ നുണയനാണ് നരേന്ദ്ര മോദിയെന്നും സിദ്ധു തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു. സിദ്ധുവിന്‍റെ പ്രസംഗങ്ങളിലെ ആവേശം ചോരാതെ അവതരിപ്പിച്ച ഷാഫിക്ക് വേണ്ടി പ്രസംഗത്തിന്‍റെ പല ഇടവേളകളിലും സിദ്ധുവിം മതി മറന്ന് കൈയ്യടിച്ചിരുന്നു.

    വീഡിയോ വൈറല്‍

    വീഡിയോ വൈറല്‍

    ലോക്സഭ തിരഞ്ഞെടുപ്പ് 2019

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+