ദീപികയുടെ ബിക്കിനി മാത്രമല്ല, ജെഎന്‍യു സന്ദർശനവും പ്രശ്നം: പത്താന്‍ അനുവദിക്കില്ലെന്ന് ബിജെപി എംഎല്‍എ
മുംബൈ: ഷാറൂഖ് ഖാന്‍, ദീപിക പദുക്കോണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താന്‍ എന്ന ചിത്രത്തിനെതിരെ വലിയ രീതിയിലുള്ള ബഹിഷ്കരണാഹ്വനമാണ് ബി ജെ പി നേതാക്കളുള്‍പ്പടെ നടത്തിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ 'ബേഷ്റം റംഗ്' എന്ന തുടങ്ങുന്ന ഗാനം പുറത്തുവന്നതു മുതലായിരുന്നു പ്രതിഷേധം. ഗാനത്തില്‍ ദീപിക പദുക്കോൺ ധരിച്ച കാവി ബിക്കിനി ഹിന്ദുമത വികാരത്തെ വൃണപ്പെടുത്തുന്നതാണെന്നാണ് ആരോപണം.
ഗാനരംഗത്തിൽ ദീപികയുടെ വസ്ത്രധാരണം പ്രതിഷേധാർഹമാണെന്നും ഗാനം ചിത്രീകരിച്ചത് 'മലിനമായ മാനസികാവസ്ഥ'യിൽ നിന്നാണെന്നുമായിരുന്നു മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയുടെ പ്രതികരണം. ഇപ്പോഴിതാ മഹാരാഷ്ട്രയില്‍ നിന്നുള്ള ബി ജെ പിയുടെ എം എല്‍ എയും ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

'പത്താൻ' എന്ന സിനിമ ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്നാണ് ബി ജെ പി എം എൽ എ റാം കദം ആരോപിക്കുന്നത്. ജെ എൻ യുവിൽ നടന്ന വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദീപിക പദുക്കോൺ എത്തിയതുള്‍പ്പടെ ചൂണ്ടിക്കാട്ടിയാണ് എം എല്‍ എയുടെ ട്വീറ്റ്. ഹിന്ദുത്വത്തെ അപമാനിക്കുന്ന സിനിമയോ സീരിയലോ മഹാരാഷ്ട്രയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും എം എല്‍ എ വ്യക്തമാക്കുന്നു.

''ഇന്ത്യയിൽ കോടിക്കണക്കിന് ആളുകളാണ് സമൂഹമാധ്യമങ്ങളിലടക്കം 'പത്താൻ' സിനിമയ്‌ക്കെതിരെ പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടുള്ളത്. നിലവിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്ന സർക്കാരാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. ഈ സിനിമയുടെ ഈ സിനിമയുടെ അണിയറ പ്രവർത്തകർ നേരിട്ട് രംഗത്തുവന്ന് പ്രതിഷേധത്തോട് പ്രതികരിക്കുകയും അവരുടെ ഭാഗം വിശദീകരിക്കുന്നതുമാവും നന്നാവുക''- എം എല്‍ എ ട്വീറ്റ് ചെയ്തു.

ഉത്തർപ്രദേശില്‍ നിന്നുള്ള ബി ജെ പി നേതാക്കളും ചിത്രത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയർത്തുന്നത്. ചിത്രത്തിലെ ഒരു ഗാനത്തിൽ കാവി നിറത്തില്‍ അശ്ലീലത കാണിക്കുന്നുണ്ടെന്നും ഇത് ഹിന്ദു സമൂഹത്തിനും സനാതന സംസ്കാരത്തിനും അപമാനമാണെന്നുമാണ് ബിജെപി നേതാവ് രാജേഷ് കേശർവാനി അഭിപ്രായപ്പെട്ടത്.
Hair Care: മുടി പട്ടുപോലെ തിളങ്ങണോ; കറ്റാർവാഴ മാത്രമല്ല, പഴവും കാട്ടും അത്ഭുതം

മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ ഗോവിന്ദ് സിംഗും ഗാനത്തിലെ വസ്ത്രധാരണത്തിൽ തന്റെ രോഷം പ്രകടിപ്പിച്ച് രംഗത്ത് എത്തിയെന്നത് ശ്രദ്ധേയമാണ്. "പാട്ടിന്റെയും വസ്ത്രങ്ങളുടെയും രംഗങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇത്തരം കാര്യങ്ങൾ ഇന്ത്യൻ
സംസ്‌കാരത്തിൽ സ്വീകാര്യമല്ല," സിംഗ് പറഞ്ഞു.

അതേസമയം, ചിത്രത്തെ അനുകൂലിച്ചും നിരവധിയാളുകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. വിവാദമുണ്ടാക്കുന്നത് നാണമില്ലാത്ത വിദ്വേഷവാദികളാണെന്ന് നടന്‍ പ്രകാശ് രാജ് വ്യക്തമാക്കിയത്. കാവി ധരിച്ച വ്യക്തികള്‍ ബലാത്സംഗ വീരന്മാരെ പൂമാലയണിയിക്കുന്നതില്‍ ഈ വിദ്വേഷവാദികള്‍ക്ക് പ്രശ്‌നം, ഇവര്‍ക്ക് വിദ്വേഷ പ്രസംഗം നടത്താം, എംഎല്‍എമാരെ അടര്‍ത്തിയെടുക്കാമെന്നും പ്രകാശ് രാജ് പറയുന്നു.

കാവി ധരിച്ച സ്വാമിമാര്‍ക്ക് പ്രായപൂര്‍ത്തിയാവാത്ത കൊച്ചു പെണ്‍കുട്ടികളെ പീഡിപ്പിക്കാം, എന്നാല്‍ ഒരു സ്ത്രീക്ക് സിനിമയില്‍ കാവി നിറത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഇങ്ങനുള്ള കാര്യങ്ങള്‍ ചോദിച്ച് പോവുകയാണെന്നും പ്രകാശ് രാജ് പറഞ്ഞു. അതേസമയം സോഷ്യല്‍ മീഡിയ പോസിറ്റീവ് ആയി ഉപയോഗിക്കുന്നതിന് പകരം ഭിന്നിപ്പിക്കലിനായി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു ഷാരൂഖ് ഖാന്റെ പ്രതികരണം.

നിഷേധാത്മകത എന്നത് സോഷ്യല്‍ മീഡിയ ഉപഭോഗത്തെ കൂട്ടുമെന്ന് താന്‍ എവിടെയോ വായിച്ചിട്ടുണ്ട് എന്നും അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും അതിന്റെ വിപണി സാധ്യതയും വര്‍ധിക്കും എന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു. അത്തരം ശ്രമങ്ങള്‍ സമൂഹത്തെ ഭിന്നിപ്പിലേക്ക് നയിക്കുമെന്നും 28-ാമത് കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടന ചടങ്ങിനിടെ ഷാരൂഖ് ഖാന്‍ വ്യക്തമാക്കി.












Click it and Unblock the Notifications