ഷഹബാസിന്റെ മരണം: നിർണ്ണായക നീക്കവുമായി പോലീസ്; കൂടുതൽ പേരുടെ മൊഴിയെടുക്കും
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ സംഘർഷത്തിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസ് മരണപ്പെട്ട സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പോലീസ്. കൊലപാതകത്തിൽ നേരത്തെ പിടിയിലായ അഞ്ച് വിദ്യാർത്ഥികൾക്ക് പുറമെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്.
സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാർത്ഥികളുടെയും സമീപത്തെ കടകളിൽ ആ സമയത്ത് ഉണ്ടായിരുന്ന ആളുകളുടെയും മൊഴി രേഖപ്പെടുത്താനാണ് നീക്കം. സംഘർഷം ഉണ്ടായ ട്യൂഷൻ സെന്ററിന് സമീപത്തെ റോഡുകളിലെ സി സി ടി വി ദൃശ്യങ്ങൾ മുഴുവൻ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമാണെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നതിന് പിന്നാലെയാണ് പോലീസിന്റെ നിർണായകമായ നീക്കം.

അതേ സമയം, ഷഹബാസിന്റെ കൊലപാതകത്തിൽ പ്രതികളായ അഞ്ച് കുട്ടികളേയും വെള്ളിമാട് കുന്നിലെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. വിദ്യാർത്ഥികളെ പൊതുപരീക്ഷ എഴുതാൻ അനുവദിക്കും. ഒബ്സർവേഷൻ ഹോമിൽ പോലീസിന്റെ സാന്നിധ്യത്തിലാണ് പരീക്ഷ എഴുതേണ്ത്. രക്ഷിതാക്കൾക്ക് ജാമ്യാപേക്ഷക്കായി ജില്ലാ കോടതിയെ സമീപിക്കാം. 14 ദിവസത്തേക്ക് ഒബാസർവേഷൻ ഹോമിൽ കഴിയണം.
താമരശ്ശേരി വെഴുപ്പൂർ റോഡിലെ ട്രിസ് ട്യൂഷൻ സെന്റിന് സമീപം വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഘർഷമുണ്ടായത്. എളേറ്റിൽ എം ജെ ഹയർസെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് ഷഹബാസ്. ഗുരുതരമായി തലയ്ക്ക് ക്ഷതമേറ്റ കുട്ടിയെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് അതിതീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ൃ
ഞായറാഴ്ച താമരശ്ശേരിയി വ്യാപര ഭവനിൽ വെച്ച് ട്യൂഷൻ സെന്ററിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പ് പരിപാടിക്കിടെ ഉണ്ടായ ചില പ്രശ്നങ്ങളാണ് പിന്നീട് സംഘർഷത്തിലേക്ക് എത്തിച്ചത്. ആഘോഷത്തിൽ ട്യൂഷൻ സെന്ററിൽ പഠിക്കുന്ന എളേറ്റിൽ എം ജെ എച്ച് എസ് എസിലെ കുട്ടികളുടെ നൃത്തം പാട്ട് നിന്നതോടെ തടസ്സപ്പെട്ടിരുന്നു.
നൃത്തം തടസ്സപ്പെട്ടതോടെ താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ചില വിദ്യാർത്ഥികൾ കൂവിവിളിച്ചിരുന്നു. ഇത് നൃത്ത സംഘത്തിൽ ഉണ്ടായിരുന്നു ഒരു വിദ്യാർത്ഥിനി ചോദ്യം ചെയ്തിരുന്ന. വിദ്യാർത്ഥികൾ സംഘം തിരിഞ്ഞ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. അധ്യാപകർ ഇടപെട്ട് വിദ്യാർത്ഥികളെ ശാന്തരാക്കിവിട്ടു. എന്നാൽ വ്യാഴാഴ്ച വീണ്ടും സംഘർഷമുണ്ടായി. ഈ സംഘർഷത്തിലാണ് ഷഹബാസിന് ഗുരുതരമായി പരിക്കേറ്റത്. നഞ്ചക്ക് പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു മർദ്ദനമെന്നാണ് വിദ്യാർത്ഥികൾ പോലീസിനെ അറിയിച്ചത്.












Click it and Unblock the Notifications