എന്റെ ഇല്ലായ്മ കണ്ടുവളര്‍ന്ന മകന്; ഇന്ന് ആറടി മണ്ണിനുള്ളില്‍: വാക്കുകള്‍ ഇടറി ഷഹബാസിന്റെ പിതാവ്
താമരശേരി: ഹാള്‍ ടിക്കറ്റുമായി അണിഞ്ഞൊരുങ്ങി പരീക്ഷ ഹാളിലേക്ക് പോകേണ്ട എന്റെ കുട്ടിയാണ് ഇന്ന് ആറടി മണ്ണില്‍ കിടക്കുന്നതെന്ന് താമരശേരിയില്‍ കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍. വണ്‍ഇന്ത്യ മലയാളത്തോടായിരുന്നു ഇഖ്ബാലിന്റെ വികാരഭരിതമായ പ്രതികരണം. ഷഹബാസ് കൊലപാതക കേസ് പ്രതികളെ പരീക്ഷ എഴുതിക്കുന്നതിനെതിരെയായിരുന്നു ഇഖ്ബാലിന്റെ പ്രതികരണം.
സര്‍ക്കാര്‍ കൊലപാതകികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നത് വേദനാജനകമാണ്. കേസ് ശരിയായി അന്വേഷിച്ച് കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷേ നീതിപീഠത്തിനോ സര്‍ക്കാരിനോ ഇനിയും അത് മനസിലായിട്ടില്ല. അത് എന്നെന്നേയ്ക്കുമായി എന്റെ ഹൃദയത്തില്‍ ഒരു മുറിവായി അവശേഷിക്കും.

അവന്റെ സഹപാഠിയാണ് ഇതു ചെയ്തത്. കുട്ടികളെ പരീക്ഷ എഴുതുന്നതില്‍ നിന്ന് തടഞ്ഞില്ലെങ്കില്‍ മറ്റു കുട്ടികള്‍ക്കും പ്രചോദനമാകും. എല്ലാ വീടുകളിലും കുട്ടികള്‍ വളര്‍ന്നുവരുന്നുണ്ട്. സ്കൂളില്‍ നിന്ന് കോളജിലെത്തുമ്പോള്‍ വലിയ ആയുധങ്ങള്‍ കൊണ്ടു പോയി അക്രമം നടത്തില്ലെന്ന് പറയാന്‍ കഴിയില്ല. ഇതിന് അറുതി വരണം. ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമായി.
സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നീതിപീഠത്തില്‍ നിന്നും നീതി കിട്ടുമെന്ന വിശ്വാസമുണ്ട്. ഞാന്‍ താമസിക്കുന്ന വാടക വീട്ടില്‍ ആക്രമിച്ച കുട്ടിയും അവന്റെ പിതാവും വന്ന് ചായ കുടിച്ചിട്ടുണ്ട്. ഇന്ന് അവര്‍ ഒരുമിച്ചുള്ള ക്ലാസ് ഗ്രൂപ്പ് ഫോട്ടോ കണ്ടു. നെഞ്ചു തകര്‍ന്നു പോയി. ഈ നാട്ടില്‍ ജനിച്ചുവളര്‍ന്നിട്ട് ഒരു പ്രശ്നത്തിനും പോകാത്തയാളാണ് ഞാന്‍. അതു കണ്ടാണ് മകനും വളര്‍ന്നത്. എന്റെ സാഹചര്യം അനുസരിച്ചാണ് അവന് പെരുമാറിയിട്ടുള്ളത്. വീടു പണി ഒന്നും ആയിട്ടില്ല. വീട് ഇപ്പോള്‍ പണിയണ്ട, എന്റെ പഠിപ്പ് മുടങ്ങും എന്നാണ് അവന് പറഞ്ഞിരുന്നത്. അത്ര പോലും മുന്‍കൂട്ടി കണ്ട ഒരു കുട്ടിയെ ഇല്ലായ്മ ചെയ്യുമ്പോള്‍ അതു സഹിക്കാന്‍ കഴിയുമോ - വാക്കുകള്‍ ഇടറി ഇഖ്ബാല്‍ ചോദിച്ചു.
ഇതുവരെ കേസ് അന്വേഷണം പൊലീസ് നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട്. ഇനി നാളത്തെ കാര്യം അറിയില്ല. കേസ് തേഞ്ഞുമാഞ്ഞുപോകുമോ എന്ന് സംശയമുണ്ട്. എല്ലാവരും ഒരുമിച്ച് നിന്ന് പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കണം - ഇഖ്ബാല്‍ കൂട്ടിച്ചേര്‍ത്തു.
താമരശേരിയിലെ ട്യൂഷന് സെന്റര്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ്, എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ടത്. ഷഹബാസിനെ മര്‍ദിച്ച അഞ്ചു വിദ്യാര്‍ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കിയ വിദ്യാര്‍ഥികള്‍ വെള്ളിമാട്കുന്നിലെ ഒബ്സര്‍വേഷന്‍ ഹോമിലാണ് കഴിയുന്നത്. കട്ടിയേറിയ ആയുധം കൊണ്ടുള്ള അടിയില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ന്നിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. വലതു ചെവിക്ക് മുകളിലായാണ് തലയോട്ടിയില്‍ പൊട്ടലുണ്ടായത്. നെഞ്ചക്ക് ആയിരിക്കാം ആക്രമിക്കാന്‍ ഉപയോഗിച്ചതെന്നാണ് പൊലീസ് നിഗമനം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications