കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം; അധ്യാപകർക്ക് വീഴ്ച സംഭവിച്ചതായി പോലീസ് റിപ്പോർട്ട്

Google Oneindia Malayalam News

ബത്തേരി; വയനാട് ബത്തേരിയിൽ ക്ലാസ് മുറിയിൽ വെച്ച് വിദ്യാർത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകർക്ക് വീഴ്ച സംഭവിച്ചതായി പോലീസ്. ഇത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ വിശദീകരണം നൽകി. നേരത്തെ അധ്യാപകർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി അന്വേഷണ സംഘത്തോട് വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടിയായാണ് മാനന്തവാടി എഎസ്പി വൈഭവ സക്സേന ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

നിർഭയ കേസ്; വിചിത്ര വാദങ്ങളുമായി പ്രതി അക്ഷയ് കുമാർ സിംഗിന്റെ പുന: പരിശോധനാ ഹർജിനിർഭയ കേസ്; വിചിത്ര വാദങ്ങളുമായി പ്രതി അക്ഷയ് കുമാർ സിംഗിന്റെ പുന: പരിശോധനാ ഹർജി

കേസിലെ പ്രതികളായ അധ്യാപകരായ കെവി ഷജിൽ, വെസ് പ്രിൻസിപ്പാൾ കെകെ മോഹൻ, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി കോടതി നാളെ പരിഗണിക്കും. ഈ സാഹചര്യത്തിലാണ് കോടതി റിപ്പോർട്ട് തേടിയത്. അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടായത് ധാർമ്മികമായ വീഴ്ചയാണോ അതോ കുറ്റകരമായ വീഴ്ചയാണോ എന്ന് വ്യക്തമാക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

shahala

കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാതെ കേസ് എങ്ങനെ ശാസ്ത്രീയമായി തെളിയിക്കാനാകുമെന്നും കോടതി ചോദിച്ചിരുന്നു. മുൻകൂർ ജാമ്യഹർജിയിൽ വിധി വരുംവരെ അധ്യാപകരെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ബത്തേരി സർവജന സ്കൂളിലെ അഞ്ചാം ക്സാസ് വിദ്യാർത്ഥിനി ഷഹല ഷെറിനാണ് ക്സാസ് മുറിയിൽ വെച്ച് പാമ്പുകടിയേറ്റ് മരിച്ചത്.

English summary
Shahala Sherin death case: Police report against teachers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X