Get Updates
Get notified of breaking news, exclusive insights, and must-see stories!

ഊരിയ തട്ടം അണിയിച്ച് കൊടുക്കുന്ന ഹാരിസണ്‍! ഹാരിസണ്‍- ഷഹാന ദമ്പതികളുടെ വിവാഹ വീഡിയോ ഒടുക്കത്തെ വൈറല്‍

രണ്ട് ദിവസം മുന്‍പാണ് മറ്റൊരു കെവിനാക്കരുതേ എന്ന അഭ്യര്‍ത്ഥനയുമായി ഫേസ്ബുക്ക് ലൈവില്‍ ഹാരിസണും ഷഹാനയും എത്തിയത്. മതം മാറി വിവാഹം കഴിച്ചതിന്‍റെ പേരില്‍ എസ്ഡിപിഐയില്‍ നിന്ന് വധഭീഷണി നേരിടുന്നുണ്ടെന്നായിരുന്നു ഇരുവരും ലൈവില്‍ എത്തി പറഞ്ഞത്.

എന്നാല്‍ മതത്തിന്‍റെ വേലിക്കെട്ടുകള്‍ ഇലാതെ പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തുവെച്ച ഇരുവര്‍ക്കം സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ പിന്തുണയാണ് ലഭിച്ചത്. ഇപ്പോള്‍ ഇരുവരുടേയും വിവാഹ വീഡിയോയും മത്സരിച്ച് പങ്കുവെച്ച് ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ.

വ്യത്യസ്ത മതസ്ഥര്‍

വ്യത്യസ്ത മതസ്ഥര്‍

തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ ക്രിസ്ത്യാനിയായ ഹാരിസണും മുസ്ലിമായ ഷഹാനയും കഴിഞ്ഞ ദിവസമാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹത്തിന്റെ ശേഷമുള്ള ഇവരുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്തതോടെയാണ് ഇവര്‍ക്ക് നേരെ ഭീഷണി ഉയര്‍ന്നത്.

വീഡിയോ

വീഡിയോ

തുടര്‍ന്ന് വധുവിന്‍റെ ബന്ധുക്കളും എസ്ഡിപിഐക്കാരും തങ്ങള്‍ക്ക് നേരെ വധ ഭീഷണി മുഴക്കുന്നുണ്ടെന്ന് ആരോപിച്ച് ഇരുവരും ഫേസ്ബുക്ക് ലൈവില്‍ എത്തി. ജാതിയും മതവും നോക്കാതെയാണ് തങ്ങള്‍ വിവാഹിതരായതെന്നും മതവും ജാതിയും തങ്ങള്‍ക്കിടയിലില്ലെന്നും സ്‌നേഹം മാത്രമാണുള്ളതെന്നും ഹാരിസണും ഷഹാനയും വീഡിയോയില്‍ വ്യക്തമാക്കി. ഷഹാനയുടെ ബന്ധുക്കളും എസ്ഡിപിഐ പ്രവര്‍ത്തകരുമാണ് ഭീഷണിപ്പെടുത്തുന്നതെന്നാണ് ഇരുവരും വീഡിയോയില്‍ പറഞ്ഞത്.

കൊലപ്പെടുത്തും

കൊലപ്പെടുത്തും

തന്നെ മാത്രമല്ല, വീട്ടുകാരെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ഹാരിസണ്‍ വീഡിയോയില്‍ പറഞ്ഞുരുന്നു.. മറ്റൊരു കെവിനാകാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു ഹാരിസണ്‍ പറഞ്ഞത്.

ഭര്‍ത്താവിനൊപ്പം

ഭര്‍ത്താവിനൊപ്പം

ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും മതവും ജാതിയും തങ്ങള്‍ക്കിടയിലില്ലെന്നും സ്‌നേഹം മാത്രമാണുള്ളതെന്നും ഷഹാനയും വീഡിയോയില്‍ വ്യക്തമാക്കി. മതം മാറാന്‍ തങ്ങള്‍ രണ്ടുപേരും തീരുമാനിച്ചിട്ടില്ലെന്നും ഷഹാന പറഞ്ഞു.

മതം

മതം

എന്‍റെ ഭര്‍ത്താവ് എന്നെ മതം മാറ്റിയിട്ടില്ല. ഹാരിസണിന്റെ കൂടെ ജീവിക്കണമെന്നും തങ്ങളെ ജീവിതം ഇല്ലാതാക്കരുതെന്നും ഷഹാന പറഞ്ഞു.നിക്ക് ഇവന്റെ കൂടെ ജീവിക്കണം. അല്ലാതെ മരിക്കാനൊന്നും പറ്റില്ല. ഞങ്ങളെ കൊന്നിട്ട് നിങ്ങള്‍ക്ക് എന്താണ് കിട്ടാനുള്ളതെന്നായിരുന്നു ഷഹാന ചോദിച്ചത്. ഇതോടെ ഇരുവരുടേയും വീഡിയോ വന്‍ ഹിറ്റായി മാറി.

ഷെയര്‍

ഷെയര്‍

ഇരുവരേയും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത പിന്നാലെ ഇപ്പോള്‍ ഇവരുടെ വിവാഹ വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്. വാമനപുരം ക്ഷേത്രത്തില്‍ വെച്ച് ഇരുവരും തമ്മില്‍ മാല ചാര്‍ത്തുന്ന വീഡിയോ ആണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുത്.

തട്ടം

തട്ടം

മാല ചാര്‍ത്തിയ ശേഷം അവളുടെ തട്ടം നേരെ വലിച്ചിട്ട് കൊടുക്കുന്ന ഹാരിസണിന്‍റെ വീഡിയോ ആണ് പ്രചരിക്കുന്നത്. അവന്‍ അവളുടെ തട്ടം ഊരി മാറ്റുകയല്ല.. തട്ടം അണിയിക്കുകയല്ലേ ചെയ്തത് എ്ന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

സിപിഎം

സിപിഎം

ഇരുവരുടേയും വിവാഹം വിവാദമായതോടെ ഇരുവര്‍ക്കും സംരക്ഷണവുമായി സിപിഎം രംഗത്തെത്തിയിരുന്നു. ക്ഷേത്രത്തില്‍ നടത്തിയ വിവാഹത്തിന് നിയമസാധുത ഇല്ലാത്തതിനാല്‍ സിപിഎം ആറ്റിങ്ങല്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരുവരേയും ഒരിക്കല്‍ കൂടി വിവാഹം കഴിപ്പിച്ചിരുന്നു.

കോടതി

കോടതി

ഇതിനിടെ ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ കോടതിയും അനുമതി നല്‍കി. മകളെ കാണാനില്ലെന്ന് കാണിച്ച് ഷാഹിനയുടെ അമ്മ നല്‍കിയ പരാതിയില്‍ കോടതി ഇരുവരേയും വാദം കേട്ടിരുന്നു. ഹാരിസണിനൊപ്പം പോകാനാണ് താത്പര്യമെന്ന് ഷാഹിന പറഞ്ഞതോടെ ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ കോടതി അനുമതി നല്‍കി.

വീഡിയോ

വീഡിയോ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+