Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും പരാതിയുമായി ഷഹനാസ്; 'എനിക്കെതിരെ അടിസ്ഥാന രഹിതമായ കഥകള്‍ നെയ്യുന്നു, നീതി വേണം'

തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് ആരോപിച്ച് വാര്‍ത്താ ചാനലിനെതിരെ പരാതി നല്‍കി എഴുത്തുകാരിയും പ്രസാധകയുമായ എംഎ ഷഹനാസ്. സാഹിത്യകാരന്‍ വിആര്‍ സുധീഷ് നല്‍കിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്നാണ് വാര്‍ത്താ മാധ്യമത്തിനെതിരെയുള്ള ഷഹനാസിന്റെ ആരോപണം. ഇത്തരത്തില്‍ അപമാനിച്ചതിന് ചാനലിന്റെ തലപ്പത്തുള്ളവര്‍ക്ക് പരാതി നല്‍കിയതായി ഷഹനാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

അബ്യൂസര്‍മാരുടെയും അനുകൂലികളുടെയും അജണ്ടകള്‍ക്ക് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നതാണ് ഒരു പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ഏറ്റവും ഹീനമായ ആക്രമണ രീതി എന്ന് ഷഹനാസ് ഫേസ്ബുക്കില്‍ കുറിക്കുന്നു. ഷഹനാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

shahanas

സമകാലീന സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വ്യാജവാര്‍ത്തകള്‍. സോഷ്യല്‍ മീഡിയ ലോകവ്യാപകമായി ജനങ്ങള്‍ ഉപയോഗിക്കുന്ന ഈ കാലത്ത് ഒരു വാർത്ത ശരിയോ തെറ്റോ എന്ന് അറിയാതെ കൊടുങ്കാറ്റ് പോലെ പടരുന്ന വ്യാജവാര്‍ത്തകള്‍ വാര്‍ത്തകളുടേയും മാധ്യമ സ്ഥാപനങ്ങളുടേയും വിശ്വാസ്യത വീണ്ടും വീണ്ടും തകര്‍ക്കുകയാണ്.
This is not my "me too" but only my response ' എന്ന് തുടങ്ങുന്ന ഒരു പോസ്റ്റിലൂടെ ഞാൻ വി.ആർ സുധീഷിനെതിരെ ആരോപിച്ച കാര്യങ്ങൾക്ക് ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ354 A (1) (ii),354- ഡി(1)(ഐ) ,506 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുമുണ്ട്. അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും ഈ കേസിൽ കോടതിയിൽ 164 മൊഴി ഞാൻ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഞാൻ വി. ആർ സുധീഷിനെതിരെ നൽകിയ പരാതി ഇന്നും ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട്. ആ കേസിൽ മാനനഷ്ടത്തിന് വി. ആർ സുധീഷ് കൊടുത്ത പരാതിക്ക് വന്ന നോട്ടീസിന് ഞാൻ മറുപടിയും നൽകിയതാണ്. ആ കേസ് സിവിൽ, ക്രിമിനൽ എന്നിങ്ങനെ രജിസ്റ്റർ ചെയ്യപ്പെട്ടപ്പോൾ സിവിൽ കേസ് സമൻസ് എനിക്ക് വന്നിരുന്നു .എന്നാൽ 25/2/2026 ലെ ഈ നിമിഷം വരെ ക്രിമിനൽ കേസിൽ എനിക്ക് സമൻസ് വന്നിട്ടില്ല. അങ്ങനെ എനിക്ക് വരാത്ത സമൻസിൽ, ഞാൻ അറിയാത്ത സമൻസിൽ, ഞാൻ കൈപ്പറ്റാത്ത സമൻസിൽ, എനിക്ക് കേട്ട് കേൾവി പോലും ഇല്ലാത്ത സമൻസിൽ എനിക്ക് ജാമ്യമില്ലാ വാറന്റ് എന്നാണ് വാർത്ത വന്നത്.

എനിക്ക് പറയാനുള്ളത് 24 news ചാനലിനോട് ആണ്. എനിക്ക് ജാമ്യമില്ലാ വാറന്റ് എന്നും അതിന്റെ പേരിൽ രണ്ട് എസ്‌. എച്. ഓ മാരെ കോടതി രൂക്ഷമായി ശകാരിച്ചു എന്നും വാർത്തയാക്കിയത് എന്ത് തെളിവിന്റെയും ആധികാരികതയുടെയും അടിസ്ഥാനത്തിൽ ആണ്?
24 ന്യൂസ്‌ ഇൽ ഹാഷ്മി രാഹുൽ മാങ്കൂട്ടത്തെ വെളുപ്പിക്കാൻ നടത്തിയ അഭിമുഖത്തെ എതിർത്ത് സംസാരിച്ചത് കൊണ്ടാണോ? സ്ത്രീകൾക്ക് എതിരെ ഇത്തരം അടിസ്ഥാന രഹിതമായ വാർത്തകൾ നൽകും എന്നുള്ളതാണോ ഈ വിഷയത്തിൽ ചാനലിന്റെ അജണ്ട?

എന്നോട് കാര്യങ്ങൾ ചോദിച്ചറിയാതെ, യാതൊരു വിധ അടിസ്ഥാനവും ഇല്ലാതെ തോന്നിയത് പോലെ എനിക്കെതിരെ കഥകൾ നെയ്ത് ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ച ചാനലിനോട് പറയട്ടെ, കോഴിക്കോട് ജില്ലയിലെ ഫറോക്ക്, ബേപ്പൂർ, നടക്കാവ് ഈ മൂന്നു സ്റ്റേഷനിൽ എസ്‌. എച്. ഓ മാരേയും വിളിച്ചു സംസാരിച്ചു. അങ്ങനെ ഒരു കാര്യം ഉണ്ടായിട്ടില്ല എന്ന് പറയുന്ന തെളിവുകൾ എന്റെ കയ്യിൽ ഉണ്ട്. അവിടെ എവിടെയും രെജിസ്റ്റർ ചെയ്യപ്പെടാത്ത ഒരു കേസിൽ എനിക്കെതിരെ അവരെ എങ്ങിനെയാണ് കോടതി ശാസിക്കുക?

ഇത്തരത്തിൽ അപമാനിച്ചതിനു 24 ന്യൂസ് ചാനലിന്റെ തലപ്പത്തുള്ളവർക്ക് ഞാൻ പരാതി നൽകിയിട്ടുണ്ട്. പരസ്യമായി തന്നെ എനിക്ക് നീതി ലഭിക്കേണ്ടതുണ്ട്...!
അബ്യൂസർമാരുടെയും അനുകൂലികളുടെയും അജണ്ടകൾക്ക് മാധ്യമങ്ങൾ കൂട്ട് നിൽക്കുന്നതാണ് ഒരു പുരുഷധിപത്യ സമൂഹത്തിൽ സ്ത്രീകൾക്കെതിരെ ഉള്ള ഏറ്റവും ഹീനമായ ആക്രമണ രീതി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+