'ഷഹീന് ബാഗ്, കളി അവസാനിച്ചു'; വെടിവെയ്പ്പിന് മുമ്പ് ഫേസ്ബുക്കിലൂടെ രാംഭക്തിന്റെ ഭീഷണി
ദില്ലി: ജാമിഅ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത അക്രമി സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയതിന്റെ തെളിവുള്പുറത്ത്. തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ വഴിയാണ് രാംഭക്ത് ഗോപാല്‍ എന്ന അക്രമി ഭീഷണി മുഴക്കിയത്. സംഭവ സ്ഥലത്ത് നിന്നുള്ള നാല് തത്സയ വീഡിയോയ്ക്ക് പുറമെ 'ഷഹീന് ബാഗ്, കളി അവസാനിച്ചു' എന്ന് അക്രമി ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്.
പുറത്തുവിട്ട് വീഡിയോയില്‍ രാംഭഗ്ത് ഗോപാലിന്റെ മുഖവും വ്യക്തമാണ്. മൂന്ന് മണിക്കൂര്‍ മുമ്പ് പങ്കുവെച്ച കുറിപ്പില്‍ 'എന്റെ അവസാന യാത്രയില്‍ എന്നെ കാവി വസ്ത്രങ്ങള്‍ ധരിപ്പിച്ച് ജയ്ശ്രാം ചൊല്ലുക' എന്നാണ് രാംഭക്ത് ഗോപാല്‍ കുറിച്ചിരിക്കുന്നത്. ആരാണ് ആസാദി ആഗ്രഹിക്കുന്നതെന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു അക്രമി ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നെരെ വെടിയുതിര്‍ത്തത്.

വെടിവെപ്പില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിട്ടുണ്ട്. ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. പൊലീസ് മാര്‍ച്ച് തടയുന്നതിനിടെ അപ്രതീക്ഷിതമായി രാംഭക്ത് മാര്‍ച്ചിനു നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
Recommended Video
മാധ്യമ പ്രവര്‍ത്തകരും പോലീസും നോക്കി നില്‍ക്കെ ആയിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ രാംഭക്ത് ഗോപാല്‍ വെടിയുതിര്‍ത്തത്. വെടിവെച്ച ആള് കസ്റ്റഡിയിലുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായും ദില്ലി സൗത്ത് ഈസ്റ്റ് ഡിസിപി മാധ്യമങ്ങളോട് വ്യക്തമാക്കി. വെടിവെപ്പിന് പിന്നാലെ പ്രദേശത്ത് കനത്ത ജാഗ്രതയാണ് പോലീസ് തുടരുന്നത്. ജാമിഅ സര്‍വകലാശാലയ്ക്ക് സമീപത്തെ മൂന്ന് മെട്രോ സ്റ്റേഷനുകള്‍ താല്‍ക്കാലികമായി അടച്ചിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications