കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഷഹീന്‍ ബാഗ്, കളി അവസാനിച്ചു'; വെടിവെയ്പ്പിന് മുമ്പ് ഫേസ്ബുക്കിലൂടെ രാംഭക്തിന്‍റെ ഭീഷണി

Google Oneindia Malayalam News

ദില്ലി: ജാമിഅ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത അക്രമി സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയതിന്‍റെ തെളിവുള്‍പുറത്ത്. തന്‍റെ ഫേസ്ബുക്ക് പ്രൊഫൈല്‍ വഴിയാണ് രാംഭക്ത് ഗോപാല്‍ എന്ന അക്രമി ഭീഷണി മുഴക്കിയത്. സംഭവ സ്ഥലത്ത് നിന്നുള്ള നാല് തത്സയ വീഡിയോയ്ക്ക് പുറമെ 'ഷഹീന്‍ ബാഗ്, കളി അവസാനിച്ചു' എന്ന് അക്രമി ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്.

ഹര്‍ഷനെ ജിഹാദിയെന്ന് വിളിച്ച് സെന്‍കുമാര്‍; പന്നികളോട് ഗുസ്തിപിടിക്കാന്‍ പോവരുതെന്ന് ഹര്‍ഷന്‍ഹര്‍ഷനെ ജിഹാദിയെന്ന് വിളിച്ച് സെന്‍കുമാര്‍; പന്നികളോട് ഗുസ്തിപിടിക്കാന്‍ പോവരുതെന്ന് ഹര്‍ഷന്‍

പുറത്തുവിട്ട് വീഡിയോയില്‍ രാംഭഗ്ത് ഗോപാലിന്‍റെ മുഖവും വ്യക്തമാണ്. മൂന്ന് മണിക്കൂര്‍ മുമ്പ് പങ്കുവെച്ച കുറിപ്പില്‍ 'എന്‍റെ അവസാന യാത്രയില്‍ എന്നെ കാവി വസ്ത്രങ്ങള്‍ ധരിപ്പിച്ച് ജയ്ശ്രാം ചൊല്ലുക' എന്നാണ് രാംഭക്ത് ഗോപാല്‍ കുറിച്ചിരിക്കുന്നത്. ആരാണ് ആസാദി ആഗ്രഹിക്കുന്നതെന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു അക്രമി ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നെരെ വെടിയുതിര്‍ത്തത്.

jamia

Recommended Video

cmsvideo
ജയ് ശ്രീറാം വിളിച്ച് ജാമിയ വിദ്യാര്തഥികൾക്ക് നേരെ വെടിവെച്ച് സംഘപുത്രൻ | Oneindia Malayalam

വെടിവെപ്പില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിട്ടുണ്ട്. ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. പൊലീസ് മാര്‍ച്ച് തടയുന്നതിനിടെ അപ്രതീക്ഷിതമായി രാംഭക്ത് മാര്‍ച്ചിനു നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

മാധ്യമ പ്രവര്‍ത്തകരും പോലീസും നോക്കി നില്‍ക്കെ ആയിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ രാംഭക്ത് ഗോപാല്‍ വെടിയുതിര്‍ത്തത്. വെടിവെച്ച ആള്‍ കസ്റ്റഡിയിലുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായും ദില്ലി സൗത്ത് ഈസ്റ്റ് ഡിസിപി മാധ്യമങ്ങളോട് വ്യക്തമാക്കി. വെടിവെപ്പിന് പിന്നാലെ പ്രദേശത്ത് കനത്ത ജാഗ്രതയാണ് പോലീസ് തുടരുന്നത്. ജാമിഅ സര്‍വകലാശാലയ്ക്ക് സമീപത്തെ മൂന്ന് മെട്രോ സ്റ്റേഷനുകള്‍ താല്‍ക്കാലികമായി അടച്ചിട്ടുണ്ട്.

 കേരളത്തിലും കൊറോണ: രോഗി തൃശൂരിലെ ആശുപത്രിയില്‍ ഐസലേഷന്‍ വാര്‍ഡില്‍, ഗുരുതരമല്ലെന്ന് മന്ത്രി കേരളത്തിലും കൊറോണ: രോഗി തൃശൂരിലെ ആശുപത്രിയില്‍ ഐസലേഷന്‍ വാര്‍ഡില്‍, ഗുരുതരമല്ലെന്ന് മന്ത്രി

 ഗായിക അനുരാധ പഡ്വാളിന്റെ മകളാണെന്ന് അവകാശപ്പെട്ട് 46കാരി, ഹർജി സ്റ്റേ ചെയ്ത് സുപ്രീംകോടതി ഗായിക അനുരാധ പഡ്വാളിന്റെ മകളാണെന്ന് അവകാശപ്പെട്ട് 46കാരി, ഹർജി സ്റ്റേ ചെയ്ത് സുപ്രീംകോടതി

English summary
shaheen bagh khel khatam; read jamia shooter rambhakt gopal's fb post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X