പരപുരുഷ ബന്ധത്തെ ന്യായീകരിച്ച് സ്ത്രീകളെത്തും, ലഭിക്കുന്ന മറുപടി ഇങ്ങനെ; വെളിപ്പെടുത്തി ഷാഹിദ കമാല്‍
തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ വീട്ടിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടയാളാണ് വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍. ഇടുക്കി വണ്ടിപ്പെരിയാറിലേക്കുള്ള യാത്രയില്‍ എന്ന് കുറിപ്പോടെ ചിരിച്ചുകൊണ്ടുള്ള ചിത്രം പങ്കുവച്ചതിനാണ് ഷാഹിദ കമാല്‍ വിമര്‍ശനങ്ങള്‍ നേരിട്ടത്. എന്നാല്‍ ഇതിന് കൃത്യമായ വിശദീകരണം അവര്‍ നല്‍കിയിരുന്നു.
അരുവിയില്‍ വിളക്കുകള്‍ വൃത്തിയാക്കി ദുര്‍ഗ കൃഷ്ണ; ഇതുവരെ കഴുകി കഴിഞ്ഞില്ലേയെന്ന് ആരാധകര്‍

എന്നാല്‍ ഇപ്പോഴിതാ വനിത കമ്മിഷനുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളെ കുറിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ഷാഹിദ കമാല്‍. കൗമുദി ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഷാഹിദ കമാലിന്റെ വെളിപ്പെടുത്തല്‍. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ അരിഫ് മുഹമ്മദ് ഖാന്‍ ഉപവസിച്ച വിഷയത്തിലും ഷാഹിദ കമാല്‍ പ്രതികരിച്ചിട്ടുണ്ട്.

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ അരിഫ് മുഹമ്മദ് ഖാന്‍ ഉപവസിച്ചതിനെ കുറിച്ച് അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഷാഹിദ കമാല്‍ പറഞ്ഞു. ഇത് ഒരു പൊതുവായ വിഷയമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതിലേക്ക് വരും തലമുറകളുടെ ശ്രദ്ധ കൊണ്ടുവരാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയോട് ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.

ഇല്ലാത്ത പൂച്ചയെ ഇരുട്ടത്ത് തപ്പരുതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിനുള്ള എല്ലാ ഉത്തരവും ആ പ്രയോഗത്തിലുണ്ടെന്നും ഷാഹിദ കമാല്‍ പറഞ്ഞു. നമ്മുടെ സംസ്ഥാനത്തെ ശ്രദ്ധേയരായ വ്യക്തികളൊക്കെ ഇത്തരം പൊതുവിഷയത്തില്‍ ഇടപെടുമ്പോള്‍ തീര്‍ച്ചയായും അത് വലിയൊരു മേസേജാണ്. അതിനെ പോസിറ്റീവായി കാണമെന്നാണ് എന്റെ അഭിപ്രായമെന്ന് ഷാഹിദ കമാല്‍ പറയുന്നു.

നമ്മുടെ സംസ്ഥാനത്ത് ആശങ്കയും വേദനയുള്ള കാര്യങ്ങളാണ് നടക്കുന്നത്. കുഞ്ഞുമക്കള്‍ മുതല്‍ വലിയ അംഗങ്ങള്‍ വരെ ഇത്തരം പീഡനങ്ങളെ വിധേയകാരുന്നുണ്ട് എന്നത് ഒരിക്കലും സഹിക്കാന്‍ പറ്റാത്ത കാര്യമല്ല, പെട്ടെന്ന് ഇ കാര്യങ്ങള്‍ നടപടിയുണ്ടാകുന്നു എന്നുള്ളതാണ്. കേരളത്തില്‍ ഇത്രയേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നത് കൊണ്ടാണ് അറിയാന്‍ സാധിക്കുന്നത്.

എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഒരു പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് പരാതി നല്‍കാന്‍ പോലും സ്വാതന്ത്ര്യമില്ല. അവരെയും കുടുംബത്തെയും സഹായിക്കുന്ന അഭിഭാഷകനെയും അടക്കം കൊല ചെയ്യപ്പെടുന്ന ഒരു സാമൂഹിക സ്ഥിതി മറ്റ് സംസ്ഥാനങ്ങളിലുണ്ട്. കേരളത്തില്‍ ഒരു പെണ്‍കുട്ടിക്ക് ഒരു പ്രശ്‌നം വന്നാല്‍ അവരോടൊപ്പം നിയമസംവിധാനമുണ്ട്, മാധ്യമമുണ്ട്, സര്‍ക്കാരുണ്ട് എല്ലാവരുമുണ്ടെന്നും അവര്‍ പറഞ്ഞു.

വനിത കമ്മിഷനിലെത്തുന്ന പരാതികളെ കുറിച്ചും ഷാഹിദ കമാല്‍ വെളിപ്പെടുത്തി, ഒരു മാസം ആയിരത്തിലേറെ പരാതികളാണ് വനിത കമ്മിഷനിലേക്ക് വരുന്നത്. 14 ജില്ലകളില്‍ നിന്നും പരാതികളാണിത്. അതുകൂടാതെ ടെലഫോണില്‍ വരുന്ന പരാതികളുണ്ട്. അതൊക്കെ ഫോണിലൂടെ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഇടപെട്ട് പരിഹരിക്കും.

പരസ്ത്രീ-പരപുരുഷ ബന്ധവുമായുള്ള പരാതികള്‍ വര്‍ദ്ധിച്ച് വരുന്നുണ്ടെന്ന് ഷാഹിദ കമാല്‍ പറയുന്നു. അത് കുടുംബ ബന്ധത്തെ വല്ലാതെ ബാദിക്കുന്നുണ്ട്. ഞങ്ങള്‍ ഇതിനെ കുറിച്ച് ചോദിക്കുമ്പോള്‍ അവര് ഞങ്ങളോട് പറയുന്നത്, കോടതി തന്നെ നമുക്ക് ഇഷ്ടമുള്ളവരോട് താമസിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അതിനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നത്- ഷാഹിദ കമാല്‍ പറഞ്ഞു.

എന്നാല്‍ ആ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്താതിരിക്കുന്നതോളം നല്ലതാണ്. ആ നിയമത്തെയൊക്കെ പോസിറ്റീവായി കാണണം. നമ്മള്‍ പലപ്പോഴും വിധികളെ നമ്മുടെ സന്തോഷത്തിനും നമ്മുടെ സ്വാതന്ത്ര്യത്തിനും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയും പല നിയമത്തെയും നമ്മള്‍ വളച്ചൊടിക്കുന്നു എന്നുള്ളതാണ് നമ്മുടെ സമൂഹത്തില്‍ കണ്ട ജീര്‍ണത.

കുടുംബം എന്നത് കൂടുമ്പോള്‍ ഇമ്പമുണ്ടാകുക എന്നുള്ളതാണ് നമ്മള്‍ പഠിച്ചത്. എന്നാല്‍ പക്ഷേ, ഇപ്പോള്‍ കണ്ടുമുട്ടിയാല്‍ കലഹമുണ്ടാകുക എന്നുള്ളതാണ് കുടുംബം എന്ന അവസ്ഥയിലേക്ക് മാറുന്നോ എന്ന് പലപ്പോഴും എനിക്ക് തോന്നുന്നുണ്ട്. ഭാര്യ ഭര്‍ത്താക്കന്മാരുടെ ആശയ വിനിമയം 100 ശതമാനം കുറഞ്ഞുവരുന്നുണ്ടെന്നും ഷാഹിദ കമാല്‍ വ്യക്തമാക്കി.
ഹോട്ട് ആന്‍ഡ് സെക്‌സി ലുക്കിന്‍ ഇനിയ; പുതിയ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications