കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷഹ്ലയെ പ്രവേശിപ്പിച്ചത് 4 ആശുപത്രികളില്‍; അടിയന്തര ചികിത്സ നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ച്ച വരുത്തി

  • By Desk
Google Oneindia Malayalam News

വയനാട്: സുല്‍ത്താന്‍ ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിന് ഷെഹ്ല ഷെറിന്‍ പാമ്പ് കടിച്ച സംഭവത്തില്‍ ആശുപത്രികള്‍ക്ക് ഗുരതര വീഴ്ച്ചകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. വൈകീട്ട് 3.15 നാണ് ഷെഹ്ലക്ക് സ്കൂളില്‍ വെച്ച് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് നാല് ആശുപത്രികളിലാണ് ഷഹ്ലയെ പ്രവേശിപ്പിച്ചത്. ആദ്യം കൊണ്ടുപോയ ആശുപത്രികളില്‍ നിന്നും എന്താണ് പ്രശ്നമെന്ന് പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

3.40 ന് തന്നെ കുട്ടിയെ സമീപത്തുള്ള അസ്മഷന്‍ എന്ന സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സ്കൂള്‍ അധികൃതര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഇത് സംബന്ധിച്ച് അസമ്ഷന്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ഇതിന് ശേഷമാണ് 4.10 ന് കുട്ടിയെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

wayand

രക്തപരിശോധന അടക്കമുള്ള പ്രധാന പരിശോധനകളെല്ലാം ഇവിടെ വെച്ചാണ് നടന്നത്. പരിശോധനകള്‍ക്കായി മുക്കാല്‍ മണിക്കൂറോളം ഇവിടെ ചിലവഴിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രണ്ടാമത് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ഞരമ്പുകളില്‍ ഉള്‍പ്പെടെ വിഷം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്.

സ്റ്റാഫ് റൂം തല്ലിത്തുറന്ന് അധ്യാപകനായി തിരച്ചില്‍; പാമ്പ് കടിയേറ്റ കുട്ടി മരിച്ചതില്‍ പ്രതിഷേധംസ്റ്റാഫ് റൂം തല്ലിത്തുറന്ന് അധ്യാപകനായി തിരച്ചില്‍; പാമ്പ് കടിയേറ്റ കുട്ടി മരിച്ചതില്‍ പ്രതിഷേധം

വിഷം കയറിയതായി സ്ഥിരീകരിച്ചിട്ടും ആന്റിവെനം നൽകാതെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയച്ചുവെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കോളേജിലേക്ക് കൊണ്ടുപോകും വഴി ആരോഗ്യസ്ഥിതി അതീവ ഗുരതരമായതിനെ തുടര്‍ന്ന് കുട്ടിയെ വൈത്തിരിയിലെ ആശുപ്രത്രിയിലും അതിന് ശേഷം ചേലോട് ഗുഡ് ഷെപ്പേര്‍ഡ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

ഇന്ത്യയെ കലാപ ഭൂമിയാക്കാനാണ് സുപ്രീംകോടതി ശ്രമമെന്ന് കെഎന്‍ ഗണേഷ്ഇന്ത്യയെ കലാപ ഭൂമിയാക്കാനാണ് സുപ്രീംകോടതി ശ്രമമെന്ന് കെഎന്‍ ഗണേഷ്

ഇവിടെ വെച്ച് ആറ് മണിയോടെ ഷെഹ്‌ലയുടെ മരണം സംഭവിച്ചത്. കുട്ടിക്ക് മതിയായ ചികിത്സ നല്‍കുന്നതില്‍ ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേണുക വ്യക്തമാക്കിയിട്ടുണ്ട്.

English summary
Shahla admitted to 4 hospitals; emergency care denied says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X