കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷഹ്ലയുടെ മരണം: പ്രിന്‍സിപ്പാള്‍, ഹെഡ് മാസ്റ്റര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു, പിടിഎ പിരിച്ച് വിട്ടു

Google Oneindia Malayalam News

വയനാട്: ബത്തേരി സര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹ്ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, ഹെഡ് മാസ്റ്റര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. സ്‌കൂള്‍ പിടിഎയും പിരിച്ച് വിട്ടു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ അനാസ്ഥ കാട്ടിയ ഷിജില്‍ എന്ന അധ്യാപകനെ നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഷഹലയുടെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പേര്‍ക്കെതിരെയും നടപടി വേണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിദ്യാര്‍ത്ഥി സംഘടനകളും ശക്തമായ പ്രതിഷേധത്തിലാണ്. നടപടിയെടുക്കുന്നത് വരെ ക്ലാസ്സില്‍ കയറില്ല എന്നാണ് വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്. ജില്ലയില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. അതിനിടെ എസ്എഫ്‌ഐ, കെഎസ്യു എന്നീ സംഘടനകള്‍ കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

death

ഷഹലയുടെ മരണത്തില്‍ ഹൈക്കോടതി ഇടപെട്ടിരിക്കുകയാണ്. ജില്ലി ജഡ്ജിയും സംഘവും രാവിലെ സ്‌കൂളിലെത്തി പരിശോധന നടത്തിയിരുന്നു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിററി ചെയര്‍പേഴ്‌സണും സ്‌കൂളിലെത്തി സാഹചര്യങ്ങള്‍ വിലയിരുത്തി. പരിശോധനയുടെ റിപ്പോര്‍ട്ട് ജില്ലാ ജഡ്ജി എ ഹാരിസ് ഹൈക്കോടി ജഡ്ജിക്ക് സമര്‍പ്പിക്കും.

വളരെ മോശകരമായ സാഹചര്യമാണ് സ്‌കൂളിലേത് എന്ന് എ ഹാരിസ് പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കി. ഹൈക്കോടതി ജഡ്ജിയുടെ നിര്‍ദേശ പ്രകാരം ഉന്നത തല യോഗം ചേര്‍ന്നിരുന്നു. ഹെഡ്മാസ്റ്ററോട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഷഹലയുടെ മരണത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അതിനിടെ ഷഹലയ്ക്ക് ചികിത്സ വൈകിയതിനെ കുറിച്ച് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ വിജിലന്‍സ് അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ വ്യക്തമാക്കി.

English summary
Shahla Sherin's death: School Principal and Head Master suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X