കിംഗ് ഖാനും സ്റ്റെഫി ഗ്രാഫും ഇനി കേരളത്തിന്?
തിരുവനന്തപുരം: ബോളിവുഡിലെ കിംഗ് ഖാന്‍ എന്ന് പറഞ്ഞാല്‍ ഒരേഒരാളേയുള്ളൂ. അത് നമ്മുടെ ഷാറൂഖ് ഖാന്‍ ആണ്. ലോകം കണ്ട മികച്ച വനിത ടെന്നീസ് താരങ്ങളില്‍ സാനിയ മിര്‍സ കഴിഞ്ഞാല്‍ കേരളം ഇഷ്ടപ്പെടുന്ന താരം ആരെന്ന് ചോദിച്ചാല്‍ സ്‌റ്റെഫി ഗ്രാഫ് ആയിരിയ്ക്കും. നമ്മുടെ ആന്ദ്രെ അഗാസിയുടെ ഭാര്യ തന്നെ കക്ഷി!
എന്താണ് ഇപ്പോള്‍ ഷാറൂഖ് ഖാന്റേയും സ്‌റ്റെഫി ഗ്രാഫിന്റേയും പേര് പറയാന്‍ കാരണം എന്ന് സംശയം തോന്നുന്നില്ലേ... രണ്ട് പേരും കേരളത്തിന് വേണ്ടി 'കളത്തിലിറങ്ങാന്‍' പോകുന്നു എന്നാണ് വാര്‍ത്തകള്‍.

ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതി തയ്യാറാക്കുകയാണ് അധികൃതര്‍. അതിന് ഷാറൂഖ് ഖാനേയും സ്റ്റെഫി ഗ്രാഫിനേയും ടൂറിസം അംബാസഡര്‍മാര്‍ ആക്കാനുള്ള തീരുമാനത്തിലെത്തിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിഫലക്കാര്യത്തിലും മറ്റ് കാര്യങ്ങളിലും ധാരണയിലെത്തിക്കഴിഞ്ഞാല്‍ ഷാറൂഖും സ്റ്റെഫിയും കേരള ടൂറിസത്തെ പ്രതിനിധീകരിയ്ക്കും. നിലവില്‍ കേരളം മികച്ച ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നാണ്. എന്നാല്‍ മദ്യ നിരോധനം ടൂറിസത്തിന് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രതിവര്‍ഷം പത്ത് ലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ കേരളത്തിലെത്തുന്നുണ്ട് എന്നാണ് കണക്ക്. എന്നാല്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം ഒരു കോടി കവിയും.
ടൂറിസത്തിന്റെ ഭാഗമായി ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി. വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഇത് ഉപകരിയ്ക്കും. ആയുര്‍വേദത്തിന്റെ ഗുണഗണങ്ങള്‍ സ്റ്റെഫി ഗ്രാഫ് വര്‍ണിയ്ക്കുമ്പോള്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാകും എന്നാണ് പ്രതീക്ഷ. ഷാറൂഖ് ബ്രാന്റ് അംബാസഡര്‍ ആകുമ്പോള്‍ വടക്കേ ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളേയും ആകര്‍ഷിയ്ക്കാനാവും.












Click it and Unblock the Notifications