'സ്വപ്‌ന സുരേഷ് വാടക ഗര്‍ഭധാരണം വാഗ്ദാനം ചെയ്തു', എല്ലാത്തിനും പിന്നില്‍ സ്വപ്‌നയുടെ വക്കീലെന്ന് ഷാജ് കിരണ്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് താന്‍ ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞത് എന്തിനാണെന്ന് അറിയില്ലെന്ന് ഷാജ് കിരണ്‍. സ്വപ്‌നയുമായി കഴിഞ്ഞ 60 ദിവസത്തെ പരിചയം മാത്രമെ ഉള്ളൂവെന്നും ഷാജ് കിരണ്‍ കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കും ഭാര്യയ്ക്കും കുട്ടികളില്ലാത്തതിനാല്‍ സ്വപ്ന വാടക ഗര്‍ഭപാത്രം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഷാജ് കിരണ്‍ വെളിപ്പെടുത്തി.
തങ്ങള്‍ തമ്മിലുള്ള വ്യക്തി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ വാടക ഗര്‍ഭം ധരിക്കാം എന്ന് സ്വപ്ന സുരേഷ് ഇങ്ങോട്ട് പറഞ്ഞതാണ് എന്നും ഷാജ് കിരണ്‍ പറയുന്നു. ഇതിന് പ്രതിഫലമായി പണം നല്‍കാം എന്ന് പറഞ്ഞെങ്കിലും സ്വപ്ന സുരേഷ് അത് നിരസിക്കുകയായിരുന്നു എന്നും ഷാജ് കിരണ്‍ പറഞ്ഞു. പിന്നീട് വീട്ടില്‍ പോയപ്പോള്‍ തന്റെ മുന്നില്‍ സ്വപ്‌ന സുരേഷ് കുഴഞ്ഞ് വീണെന്നും അവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഗര്‍ഭ ധാരണം പ്രശ്നമാണെന്ന് മനസിലായി എന്നുമാണ് ഷാജ് കിരണ്‍ പറയുന്നത്.

ഇക്കാര്യം സ്വപ്ന സുരേഷിനോട് തുറന്നു പറഞ്ഞുവെന്നും കഴിഞ്ഞ ദിവസം രാത്രിയും സ്വപ്ന സുരേഷ് വിളിച്ചിരുന്നു എന്നും ഷാജ് കിരണ്‍ പറഞ്ഞു. ആത്മഹത്യ ചെയ്യും എന്നും സഹായിക്കണം എന്നും ആണ് തന്നോട് സ്വപ്‌ന സുരേഷ് പറഞ്ഞത്. പരസ്പരം വളരേയേറെ വ്യക്തി ബന്ധമുണ്ടായിട്ടും താന്‍ ഭീഷണിപ്പെടുത്തി എന്ന് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞത് എന്തിനാണ് എന്ന് അറിയില്ലെന്നും ഷാജ് കിരണ്‍ കൂട്ടിച്ചേര്‍ത്തു.

എച്ച് ആര്‍ ഡി എസ് ഇന്ത്യയുടെ കെണിയിലാണ് സ്വപ്ന സുരേഷ് എന്നും ഷാജ് കിരണ്‍ വ്യക്തമാക്കി. അവര്‍ പറഞ്ഞത് ്‌നുസരിച്ചാണ് സ്വപ്ന സുരേഷ് മുന്‍ എം എല്‍ എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജിനെ കണ്ടത്. എച്ച് ആര്‍ ഡി എസ് ഇന്ത്യ പറയുന്ന കാര്യങ്ങളാണ് താന്‍ ചെയ്യുന്നതെന്ന് സ്വപ്ന സുരേഷ് തന്നെ തന്നോട് പറഞ്ഞിട്ടുണ്ട് എന്നാണ് ഷാജ് കിരണ്‍ അവകാശപ്പെടുന്നത്.

കോടതിയ്ക്ക് രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമങ്ങളെ കാണണം എന്നും മുഖ്യമന്ത്രിയുടെയും മകളുടെയും ഭാര്യയുടെയും പേര് പറയണം എന്നും സ്വപ്ന സുരേഷിനോട് പറഞ്ഞത് അഭിഭാഷകനാണെന്നും ഷാജ് കിരണ്‍ ആരോപിച്ചു. താനും സ്വപ്ന സുരേഷും തമ്മിലുള്ള ബന്ധം എന്താണെന്ന് സരിത്തിന് മനസിലായിട്ടില്ല എന്നും വാടക ഗര്‍ഭധാരണത്തിലൂടെ ഉണ്ടാകുന്ന കുട്ടിക്ക് വൈഗ എന്ന് പേരിടാമെന്ന് വരെ തീരുമാനിച്ചിരുന്നു എന്നും ഷാജ് കിരണ്‍ കൂട്ടിച്ചേര്‍ത്തു.

സരിത്തിനെ വീട്ടില്‍ നിന്ന് ആരോ പിടിച്ചുകൊണ്ടുപോയി എന്ന് സ്വപ്ന സുരേഷ് തന്നെയാണ് ഇങ്ങോട്ട് വിളിച്ച് അറിയിച്ചത് എന്നും പിന്നീട് വിജിലന്‍സാണ് കൊണ്ടുപോയതെന്ന് മാധ്യമങ്ങളാണ് തന്നെ അറിയിച്ചത് എന്നും ഷാജ് കിരണ്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ ഐ ടി സെക്രട്ടറി ശിവശങ്കറിനെ താന്‍ ഇതുവരെ കണ്ടിട്ട് പോലുമില്ല എന്നും സ്വപ്ന സുരേഷ് പറയുന്ന ഇക്കാര്യങ്ങളെല്ലാം കള്ളമാണെന്നും ഷാജ് കിരണ്‍ ചര്‍ച്ചയില്‍ പറഞ്ഞു.

നേരത്തെ ഷാജ് കിരണ്‍ തന്റെ അടുത്ത സുഹൃത്താണെന്നും സ്വര്‍ണക്കടത്ത് കേസ് ഒത്തു തീര്‍പ്പാക്കാന്‍ ഷാജ് ശ്രമിച്ചതായും സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഷാജ് കിരണ്‍ പാലക്കാട് വന്നത് താന്‍ വിളിച്ചിട്ടാണെന്നു സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. സരിത്തിനെ അടുത്ത ദിവസം പിടിച്ചു കൊണ്ടു പോകുമെന്നു ഷാജ് കിരണ്‍ പറഞ്ഞു എന്നും അത് സംഭവിച്ചു എന്നും സ്വപന് സുരേഷ് പറഞ്ഞിരുന്നു.

സരിത്തിനെ കൊണ്ടു പോയത് വിജിലന്‍സാണ് എന്ന് പറഞ്ഞത് ഷാജ് കിരണ്‍ ആണ് എന്നാണ് സ്വപ്‌ന സുരേഷ് പറഞ്ഞത്. തനിക്ക് ഷാജ് കിരണിനെ പരിചയപ്പെടുത്തി തന്നത് ശിവശങ്കര്‍ ആണെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. സംസാരിച്ചതിന്റെ ശബ്ദരേഖയും മറ്റു തെളിവുകളും ഉടന്‍ പുറത്തുവിടും എന്നും സ്വപ്ന സുരേഷ് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ശബ്ദമായ നികേഷ് കുമാറിനോടു സംസാരിക്കണം എന്ന് ഷാജ് കിരണ്‍ പറഞ്ഞു എന്നും സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അത് ശരി.. ഈ ചിത്രത്തിന് ഇത്രേം അര്‍ത്ഥമുണ്ടായിരുന്നല്ലേ...; അഞ്ജു കുര്യന്റെ ചിത്രങ്ങള്‍ കണ്ടോ












Click it and Unblock the Notifications