ഷാജഹാനുവേണ്ടി ഇനി വിഎസ് പ്രതികരിക്കും? ഗൂഡാലോചനയില്ലെങ്കില്‍ ഷാജഹാനെ അറസ്റ്റ് ചെയ്തതെന്തിന്?
ഷാജഹാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വിഎസിന് ഇതുവരെ പ്രതികരിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സമരത്തില്‍ ഗൂഡാലോചനയില്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ച സ്ഥിതിക്ക് ഇനി വിഎസ് പ്രതികരിക്കുമെന്നാണ് സൂചനകള്‍
തിരുവനന്തപുരം: ജിഷ്ണു പ്രണോയ്‌യിക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് കുടുംബം നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ച് സമരം വിജയിച്ചതായി പ്രഖ്യാപിച്ചെങ്കിലും വിഷയം കേരളത്തില്‍ കത്തി നില്‍ക്കുകയാണ്. പോലീസ് ആസ്ഥാനത്ത് നടത്തിയ സമരത്തില്‍ അറസ്റ്റ് ചെയ്ത ഷാജഹാന്റെയും ഷാജര്‍ഖാന്റെയും അറസ്റ്റ് സംബന്ധിച്ച് ഇപ്പോഴും ഒരു തീരുമാനവും ആയിട്ടില്ല.
ജിഷ്ണുവിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖാപിച്ച പൊതുപ്രവര്‍ത്തകരായ കെ എം ഷാജഹാനെയും ഷാജിര്‍ഖാനെയും അദ്ദേഹത്തിന്റെ ഭാര്യ മിനിയേയും അറസ്റ്റു ചെയ്ത് ജയിലിലടച്ച നടപടിയും യുഡിഎഫും ബിജെപിയും മലപ്പുറം തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരെ ആയുധമാക്കുന്നുണ്ട്. വിഎസിന്റെ മുന്‍ അഡി. പ്രൈവറ്റ് സെക്രട്ടറിയാണ് കെഎം ഷാജഹാന്‍. ഷാജഹാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വിഎസിന് ഇതുവരെ പ്രതികരിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സമരത്തില്‍ ഗൂഡാലോചനയില്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ച സ്ഥിതിക്ക് ഇനി വിഎസ് പ്രതികരിക്കുമെന്നാണ് സൂചനകള്‍.

വളരെ വലുത്
പരുക്കനായ വി എസിനെ ജനകീയനായ വി എസ് ആക്കുന്നതില്‍ മുന്‍പ് അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ എം ഷാജഹാന്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

വിഎസിന്റെ ശ്രദ്ധകൊണ്ടുവന്നു
പൂയം കൂട്ടിയിലും മതികെട്ടാന്‍ മലയിലുമെല്ലാം കയേറ്റങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ വി എസിനെ മല ചവുട്ടിക്കുന്നതില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയതും, സ്ത്രീപിഢനങ്ങളും മറ്റു പൊതു പ്രശ്‌നങ്ങളുമെല്ലാം വി എസിന്റ ശ്രദ്ധയില്‍ കൊണ്ടുവന്ന് ഇടപെടുവിച്ചതും അക്കാലത്തെ ഷാജഹാന്റെ തന്ത്രപരമായ ഇടപെടലുകളായിരുന്നു.

വിഎസിനെയും ആക്രമിച്ചു
സിപിഎമ്മില്‍ നിന്ന് പുറത്ത് പോകേണ്ടി വന്ന ഷാജഹാനും വിഎസും പിന്നീട് അധികം താമസിയാതെ രൂക്ഷമായ ഭിന്നതയിലാവുന്ന കാഴ്ചയാണ് കേരളം കണ്ടത്. പിണറായിയെ എന്ന പോലെ തന്നെ വിഎസിനെയും തരം കിട്ടുമ്പോഴൊക്കെ 'ആക്രമിക്കുന്ന ' കാര്യത്തില്‍ ഷാജഹാന്‍ ഒരു 'പിശകും' കാട്ടാറില്ല. അതു കൊണ്ട് തന്നെയാണ് ഷാജഹാന്റെ കാര്യത്തില്‍ വി എസ് ഇപ്പോള്‍ എന്തു നിലപാടാണ് സ്വീകരിക്കുക എന്ന് എല്ലാവരും ഉറ്റുനോക്കുന്നത്.

തള്ളിക്കളയാനാകില്ല
വി എസിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന മുന്‍ ഐടി ഉപദേഷ്ടാവ് ജോസഫ് സി മാത്യു ഷാജഹാന് അനുകൂലമായി പരസ്യമായി രംഗത്തു വന്ന സാഹചര്യത്തില്‍ വി എസ് ഇക്കാര്യത്തില്‍ ഷാജഹാനു വേണ്ടി ഇടപെടുവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

പുന:പരിശോധന
അറസ്റ്റിലായ ഷാജിര്‍ഖാന്റെയും മിനിയുടെയും കാര്യത്തില്‍ പുനഃപരിശോധനയാകാം എന്ന് മുഖ്യമന്ത്രി പറഞ്ഞതായി ജിഷ്ണുവിന്റെ കുടുംബം പറയുന്നുണ്ടെങ്കിലും ഷാജഹാന്റെ കാര്യത്തില്‍ അപ്പോഴും അവ്യക്തത തുടരുകയാണ്.

മൂന്ന് പേര്‍
പോലീസ് ആസ്ഥാനത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ഗൂഡാലോചന നടത്തി എന്ന കുറ്റമാണ് ഷാജഹാന്‍ ഉള്‍പ്പെടെ അകത്തു കിടക്കുന്ന മൂന്നു പേര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഷാജഹാന്റെ അമ്മ
ഷാജഹാന്‍ പൊതു പ്രശ്‌നത്തില്‍ ഇടപെടുന്നതിന്റെ ഭാഗമായി സമര സ്ഥലത്ത് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പോയതാണെന്നാണ് അദ്ദേഹത്തിന്റെ അമ്മചൂണ്ടിക്കാട്ടുന്നത്.

തങ്ങള്‍ വിളിച്ചു
ഷാജിര്‍ഖാനും അദ്ദേഹത്തിന്റെ ഭാര്യ മിനിയും തങ്ങള്‍ വിളിച്ചിട്ടു വന്നതാണെന്ന് ജിഷ്ണുവിന്റെ കുടുംബവും ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്.

പിന്നെന്ത് ഗുഡാലോചന
ജിഷ്ണുവിന്റെ കുടുംബവുമായി മുന്‍ പരിചയമില്ലാത്ത കെഎം ഷാജഹാന്‍ എന്ത് ഗൂഡാലോചനയാണ് നടത്തേണ്ടതെന്നാണ് മധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ചൂണ്ടികാട്ടുന്നത്.

സര്‍ക്കാരിനെതിരെ നടപടിയെടുക്കുന്നവര്‍ക്ക്
സര്‍ക്കാറിനെതിരെ നിലപാട് എടുക്കുന്ന പൊതുപ്രവര്‍ത്തകര്‍ക്കുള്ള അപകട സിഗ്‌നലായിട്ടാണ് പ്രതിപക്ഷം നോക്കി കാണുന്നത്.












Click it and Unblock the Notifications