ഷാജന്‍ സ്‌കറിയയ്ക്കെതിരായ വധഭീഷണികളെ അപലപിച്ച് കോം ഇന്ത്യ
കൊച്ചി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്കെതിരെ നിരന്തരമായി ഉണ്ടാകുന്ന വധഭീഷണികളെ അപലപിച്ച് കോം ഇന്ത്യ എക്സിക്യൂട്ടീവ് യോഗം. ഒരു മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് നല്‍കിയ വാര്‍ത്തയുടെതെന്ന പേരില്‍ കഴിഞ്ഞ ദിവസം നിരന്തരം വാട്‌സാപ്പ് കോളായും സന്ദേശങ്ങളായും വധഭീഷണി വരുന്നു എന്നാണ് പരാതി.
സ്വതന്ത്രമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരെ തുടര്‍ച്ചയായി ഉയരുന്ന വധഭീഷണികളും ആക്രമണ നീക്കങ്ങളും ജനാധിപത്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് കോം ഇന്ത്യ എക്സിക്യൂട്ടീവ് യോഗം നിരീക്ഷിച്ചു. ഇത്തരം ഭീഷണികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.

തുടര്‍ച്ചയായി വരുന്ന വധഭീഷണികളില്‍ അടിയന്തരമായി ഇടപെടണമെന്നും കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ ഉണ്ടാകണമെന്നും കോം ഇന്ത്യ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പ്രമേയവും യോഗത്തില്‍ അവതരിപ്പിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ സെക്രട്ടറി സോയിമോന്‍ മാത്യുവാണ് പ്രമേയം അവതരിപ്പിച്ചത്. പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേല്‍ അധ്യക്ഷനായി.


Click it and Unblock the Notifications
