ജോളി നുണ പറയുന്നവൾ; എങ്ങിനെ വിശ്വസിക്കും, ഷാജുവിനെ കുടുക്കിയതാണെന്ന് പിതാവ്!
കൂടത്തായി കൊലക്കേസിലെ പ്രതിയായ ജോളി തന്റെ മകനെയും കുടുക്കുകയായിരുന്നെന്ന് ഷാജുവിന്റെ പിതാവ്. അമ്പത് നുണ പറഞ്ഞ ജോളിയെ എങ്ങനെ വിശ്വസിക്കുമെന്നും ഷാജുവിന്റെ പിതാവ് സക്കറിയ പറഞ്ഞു. എന്നാൽ ഷാജുവിന്റെ കുറ്റ സമ്മതത്തെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടത്തായി കൊലപാതകങ്ങളിൽ തന്റെ പങ്ക് പൊട്ടിക്കരഞ്ഞ് സമ്മതിച്ച് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു .
തന്റെ സ്വന്തം ഭാര്യയെയും പത്ത് മാസം പ്രായമായ കുഞ്ഞിനെയും ജോളി കൊന്നത് തന്റെ അറിവോടെയാണെന്ന് ഷാജു കുറ്റസമ്മതം നടത്തുകയായിരുന്നു. കുഞ്ഞായ ആൽഫിനെ ആദ്യം ജോളി കൊന്നു. പിന്നീട് ഭാര്യ സിലിയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത് ഒന്നിച്ച് വയനാട് പനമരത്തേക്ക് ഒരു കല്യാണത്തിന് ജോളിയുമൊന്നിച്ച് പോയപ്പോഴാണെന്നും ഷാജു പോലീസിനോട് പറഞ്ഞു.

മകൾ ബാധ്യതയാകുമെന്ന് ഞങ്ങൾ രണ്ട് പേരും ഭയന്നു. അതുകൊണ്ടാണ് കൊല്ലാൻ തീരുമാനിച്ചതെന്നും ഷാജു പോലീസിനോട് സമ്മതിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഷാജു കുറ്റങ്ങൾ ഓരോന്നായി സമ്മതിച്ചത്. ജോളിയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്ത സമയത്ത് ഷാജുവിനെയും പോലീസ് വിളിച്ച് വരുത്തിയിരുന്നു. എന്നാൽ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കൃത്യമായ വല നെയ്ത് ഷാജുവിനെ വെറുതെ വിട്ട് നിരീക്ഷിക്കുകയായിരുന്നു.












Click it and Unblock the Notifications