'ഷക്കീലയെ പങ്കെടുപ്പിക്കാനാകില്ല'; കോഴിക്കോട് ഒമർ ചിത്രം 'നല്ല സമയം' ട്രെയ്ലര്‍ ലോഞ്ച് ഒഴിവാക്കി
കൊച്ചി: ഒമര്‍ ലുലു സംവിധാനം ചെയ്ത പുതിയ ചിത്രമായ 'നല്ല സമയത്തിന്റെ', ട്രെയിലർ ലോഞ്ച് ഒഴിവാക്കി. സംവിധായകൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരിപാടിയുടെ മുഖ്യാതിഥിയായി നിശ്ചയിച്ച നടി ഷക്കീലയെ പങ്കെടുപ്പിക്കുന്നതിൽ മാൾ അധികൃതർ എതിർപ്പ് അറിയിച്ചതോടെയാണ് തീരുമാനം മാറ്റിയതെന്ന് ഒമർ ലുലു വ്യക്തമാക്കി.

ഇന്ന് വൈകീട്ട് 7.30 ന് കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. മുന്‍കൂട്ടി അനുവാദം വാങ്ങിയ ശേഷമായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാൽ ഷക്കീലയാണ് മുഖ്യാതിഥി എന്ന് അറിഞ്ഞതോടെ അധികൃതർ എതിർപ്പ് അറിയിക്കുകയായിരുന്നത്രേ. ഒമറും ഷക്കീലയും ഇത് സംബന്ധിച്ച് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇരുവരുടേയും വാക്കുകളിലേക്ക്

'കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് ഒരു ട്രെയിലർ ലോഞ്ച് പ്ലാൻ ചെയ്തിരുന്നു. 7.30യ്ക്കായിരുന്നു പരിപാടി അറേഞ്ച് ചെയ്തത്.എന്നാൽ അവിടെ നിന്ന് ചെറിയ ചെറിയ എതിർപ്പുകൾ വന്ന് തുടങ്ങി,വൈകുന്നേരത്തോട് കൂടി അവിടെ പറ്റില്ല, സെക്യൂരിറ്റി പ്രശ്നങ്ങൾ എന്നൊക്കെ പറഞ്ഞ് പരിപാടി ഒഴിവാക്കി. ചേച്ചി ഇവിടേക്ക് പോരുകയും ചെയ്തു, ഇപ്പോൾ ശരിക്കും ഞങ്ങൾ ആകെ വിഷമത്തിലായി, ചേച്ചിയോട് താൻ ക്ഷമ ചോദിക്കുകയാണ്'

'നിങ്ങൾ മാത്രമായി പരിപാടി നടത്താം എന്ന് അവർ പറഞ്ഞു. എന്നാൽ ചേച്ചിയെ ക്ഷണിച്ചിട്ട് നമ്മൾ മാത്രം പോയിട്ട് പരിപാടി നടത്തുന്നത് ചേച്ചിയോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ്. അതുകൊണ്ട് തന്നെ ട്രെയിലർ ലോഞ്ച് പരിപാടി ഞങ്ങൾ വേണ്ടാന്ന് വെച്ചിരിക്കുകയാണ്. കോഴിക്കോടുള്ള എല്ലാവരോടും ക്ഷമം ചോദിക്കുകയാണ്', ഒമർ ലുലു പറഞ്ഞു.

അതേസമയം ഇത് ആദ്യമായി നടക്കുന്നതല്ല, ഇത് കാലാകാലമായി തന്റെ കാര്യത്തിൽ നടക്കുന്ന വിഷയമാണെന്നായിരുന്നു ഷക്കീലയുടെ പ്രതികരണം. 'താൻ വരുമെന്ന പരസ്യം കണ്ട് നിരവധി പേർ ഇൻസ്റ്റയിൽ മെസേജ് അയച്ചിരുന്നു. തനിക്കും വലിയ വിഷമം ഉണ്ട്. ഞാൻ വളരെ അധികം വേദനയിലാണ്, നിങ്ങളാണ് എന്നെ ഈ അവസ്ഥയിലേക്ക് എത്തിച്ചത്. പിന്നെ നിങ്ങൾ തന്നെ എന്നെ അംഗീകരിക്കുന്നില്ല'

എന്തുകൊണ്ടാണ് ഇങ്ങനെ എന്തിനാണ് ഇങ്ങനെ എന്നൊന്നും മനസിലാകുന്നില്ല. ഒമറിന്റെ ചിത്രത്തിന് എല്ലാവിധ ആശംസകളും നേരുന്നു. എനിക്കും ഈ ചിത്രത്തിനും നല്ല നേരമാകട്ടെ, കോഴിക്കോടിനെ ഞാൻ മിസ് ചെയ്യും', ഷക്കീല പറഞ്ഞു. അതേസമയം നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്.

ഷക്കീലയെ ഉൾപ്പെടുത്താതെ പരിപാടി നടത്തേണ്ടതില്ലെന്ന നിങ്ങളുടെ തീരുമാനത്തിന് അഭിനന്ദനങ്ങൾ എന്നാണ് പലരും കുറിച്ചു. എന്ത് തരം ആൾക്കാരാണ് ഇത്, മാളുകാരുടെ നിലപാടിൽ ഞങ്ങളും ക്ഷമ ചോദിക്കുന്നു, ഇങ്ങനെ പോകുന്നു കമന്റുകൾ.

ഒമർ ലുലും നവാഗതയായ ചിത്രയും ചേർന്ന് തിരക്കഥയൊരുക്കിയ 'നല്ല സമയം' നവാഗതനായ കലന്തൂര്‍ ആണ് നിർമ്മിക്കുന്നത്. ഇർഷാദ് ആണ് ചിത്രത്തിലെ നായകൻ. ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവ എന്നീ അഞ്ചു പുതുമുഖങ്ങളാണ് നായികനാണ്. സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കേറ്റ് നല്‍കിയ ചിത്രം നവംബര്‍ 25ന് റിലീസ് ചെയ്യും.












Click it and Unblock the Notifications