കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനത്തിനും ജിഎസ്ടിക്കും പിന്നിലെ ബുദ്ധികേന്ദ്രം; റിസര്‍ബാങ്കിന്റെ പുതിയ ഗവര്‍ണ്ണറെ അറിയാം

Google Oneindia Malayalam News

Recommended Video

cmsvideo
പുതിയ RBI ഗവർണർ ബിജെപി സ്വാധീനത്തിലോ ?? | Oneindia Malayalam

ദില്ലി: കേന്ദ്രസര്‍ക്കാറിന്റെ നിര്‍ണ്ണായകമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം വഹിച്ച മുന്‍ ധനകാര്യ സെക്രട്ടറിയാണ് പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിതനായ ശക്തികാന്ത ദാസ്. 1980 തമിഴ്‌നാട് ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസിനെ 2015 ലാണ് റവന്യൂ വകുപ്പില്‍ നിന്ന് ധനകാര്യവകുപ്പിലേക്ക് മോദി കൊണ്ടുവന്നത്.

2017 ല്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിയായി വിരമിച്ച അദ്ദേഹം നിലവില്‍ 15-ാം ധനകാര്യ കമ്മീഷന്‍ അംഗമാണ്. 2016 ല്‍ രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ ശക്തികാന്ത ദാസായിരുന്നു കേന്ദ്ര ധനകാര്യ സെക്രട്ടറി. അന്ന് സര്‍ക്കാറിനെ പ്രതിനിധീകരിച്ച് വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയത് ശക്തികാന്ത ദാസായിരുന്നു. നോട്ട് നിരോധനത്തിന് പിന്നിലെ നിര്‍ണ്ണായക ബുദ്ധികേന്ദ്രമായ അദ്ദേഹം തന്നെയാണ് ജിഎസ്ടി നടപ്പാക്കുന്നതിലും പ്രധാന പങ്കുവഹിച്ചത്.

നോട്ട് നിരോധനത്തെ ശക്തമായി പിന്തുണച്ച അദ്ദേഹം നിരോധനത്തിന്റെ ഒന്നാംവാര്‍ഷികത്തില്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെ' ഒരുവര്‍ഷത്തെ നോട്ട് നിരോധനം സമ്പദ് മേഖലയ്ക്ക് ഗണ്യമായ നേട്ടങ്ങള്‍ കൊണ്ടുവന്നു. കഴിഞ്ഞ വര്‍ഷം ഈ ദിവസത്തെക്കുറിച്ച് നല്ല ഓര്‍മ്മകള്‍ മാത്രം'.

rbi

ഒരു പതിറ്റാണ്ട് കാലത്തെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം പരോക്ഷ നികുതികള്‍ ഒരു കുടക്കീഴിലാക്കുന്നു ചരക്ക് സേവന നികുതി(ജിഎസ്ടി) നടപ്പിലാക്കുന്നതിലും മോദിക്ക് ശക്തമായ പിന്തുണ നല്‍കിയതും ശക്തികാന്ത ദാസ് ആയിരുന്നു. മോദിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന അദ്ദേഹത്തിന് കേന്ദ്രസര്‍ക്കാറുമായി ഏറ്റുമുട്ടല്‍ ഇല്ലാതെ ആര്‍ബിഐയെ മുന്നോട്ട് നയിക്കാനാകുമെന്നാണ് പ്രതീക്ഷ.

അതേസമയം ഈ ബന്ധം ആര്‍ബിഐയുടെ വിശ്വാസ്യതയും പരമാധികാരവും കേന്ദ്രസര്‍ക്കാറിന് കീഴില്‍ അടിയറവ് വെക്കുന്നതിന് ഇടയക്കുമോ എന്ന ആശങ്കയും ഒരു വിഭാഗം വെച്ചുപുലര്‍ത്തുന്നു. കേന്ദ്രസര്‍ക്കാറുമായുള്ള അഭിപ്രായ ഭിന്നതെയെ തുടര്‍ന്ന് ആര്‍ബിഐ ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേല്‍ തിങ്കളാഴ്ച്ച രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശക്തികാന്ത ദാസിനെ പുതിയ ഗവര്‍ണ്ണറായി നിയമിച്ചത്

English summary
Shaktikanta Das: The man behind GST, note ban now heads RBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X