Get Updates
Get notified of breaking news, exclusive insights, and must-see stories!

ശാലുമേനോന്‍ ദ്രൗപതിയായി ഗള്‍ഫിലേക്ക്

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ പെട്ട സിനിമ സീരിയല്‍ താരം ശാലുമേനോന്‍ നൃത്ത ശില്‍പവുമായി ഗള്‍ഫിലേക്ക്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്താണ് 'ദ്രൗപതി' ആദ്യമായി അവതരിപ്പിച്ചത്.

സോളാര്‍ കേസില്‍ ശാലു മേനോന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. അതുകൊണ്ട് തന്നെ രാജ്യം വിട്ടുപോകുന്നതിന് വിലക്കും ഉണ്ടായിരുന്നു. എന്നാല്‍ കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് ഇപ്പോള്‍ ഗള്‍ഫ് പര്യടനത്തിന് ഒരുങ്ങുന്നത്.

ദ്രൗപതി

ദ്രൗപതി

ഭാരത സ്ത്രീകളുടെ പ്രശ്‌നങ്ങളാണ് ദ്രൗപതിയുടെ കഥാ തന്തു. ആത്മഹത്യക്ക് ശ്രമിക്കുന്ന മായ എന്ന നാടോടി സ്ത്രീയിലേക്ക് ദ്രൗപതിയുടെ സന്നിവേശമാണ് നൃത്തശില്‍പം.

നോവലില്‍ നിന്ന്

നോവലില്‍ നിന്ന്

ഒറിയ നോവലിസ്റ്റ് പ്രതിഭ റായുടെ ദ്രൗപതി എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് നൃത്ത ശില്‍പം.

കേസില്‍ തന്നെ

കേസില്‍ തന്നെ

ശാലു മേനോന്‍ ഇപ്പോഴും സോളാര്‍ കേസിലെ പ്രതിയാണ്. രാജ്യം വിട്ടുപോകാതിരിക്കാന്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

കോടതി കനിഞ്ഞു

കോടതി കനിഞ്ഞു

നൃത്തത്തിനായി ഗള്‍ഫില്‍ കോകാന്‍ പാസ്‌പോര്‍ട്ട് വിട്ടുകിട്ടണം എന്ന് ശാലു കോടതിയില്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. കോടതി ഇക്കാര്യം സമ്മതിക്കുകയും ചെയ്തു.

തിരിച്ചെത്തിയാല്‍ പാസ്‌പോര്‍ട്ട് കോടതിയില്‍

തിരിച്ചെത്തിയാല്‍ പാസ്‌പോര്‍ട്ട് കോടതിയില്‍

ഗള്‍ഫ് പര്യടനം കഴിഞ്ഞ് തിരിച്ച് കേരളത്തിലെത്തിയാല്‍ പാസ്‌പോര്‍ട്ട് പിന്നേയും കോടതിക്ക് കൈമാറണം.

സ്ത്രീകള്‍ക്കായി

സ്ത്രീകള്‍ക്കായി

സമൂഹത്തില്‍ അവശത അനുഭവിക്കുന്ന സ്ത്രീകള്‍ക്കായിട്ടായിരിക്കും ദ്രൗപതിയില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ 25 ശതമാനവും ഉപയോഗിക്കുക.

ദ്രൗപതി കഥാപാത്രം മാത്രമല്ല

ദ്രൗപതി കഥാപാത്രം മാത്രമല്ല

ദ്രൗപതി എന്നത് മഹാഭാരതത്തിലെ വെറും ഒരു കഥാപാത്രം മാത്രമല്ല, ഇന്ത്യന്‍ സ്ത്രീത്വത്തിലേക്ക് ആവാഹിക്കപ്പെടേണ്ട ആത്മവിശ്വാസം കൂടിയാണെന്ന് ശാലു മേനോന്‍.

അണിയറില്‍

അണിയറില്‍

ദ്രൗപതി എന്ന നൃത്ത ശില്‍പത്തിന്റെ അണിയറില്‍ ശാലു തന്നെ. ആശയവും ആവിഷ്‌കാരവും.

കലാസംവിധാനം

കലാസംവിധാനം

പ്രമുഖ കലാ സംവിധായകനായ സുജാതനാണ് ദ്രൗപതിക്കായുള്ള രംഗപടം ഒരുക്കുന്നത്.

അക്കാദമിയുടെ പിന്തുണ

അക്കാദമിയുടെ പിന്തുണ

കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് ദ്രൗപതി തിരുവനന്തപുരത്ത് അരങ്ങേറിയത്.

ശാലുവിന്റെ തിരിച്ചുവരവ്

ശാലുവിന്റെ തിരിച്ചുവരവ്

സോളാര്‍ കേസില്‍ കുടുങ്ങിയതിന് ശേഷം പ്രതിഛായ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ശാലു ഇപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+