ശാലു മേനോന്റെ സെന്‍സര്‍ ബോര്‍ഡംഗത്വത്തിന് കത്രിക
തിരുവനന്തപുരം: നടിയും സോളാര്‍ കേസിലെ വിവാദനായികയുമായ ശാലു മേനോന്റെ സെന്‍സര്‍ ബോര്‍ഡ് അംഗത്വം റദ്ദാക്കി. ശാലുവിന്റെ അംഗത്വം റദ്ദാക്കിയതായി വാര്‍ത്താ വിതരണ മന്ത്രാലയം റീജണല്‍ സെന്‍സര്‍ ബോര്‍ഡിനാണ് അറിയിപ്പ് അയച്ചത്.
കേരളരാഷ്ട്രീയത്തിന് കോളിളക്കം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളില്‍ ഒരാളാണ് ശാലുമേനോന്. പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിത നായരെയും നിക്ഷേപകരില്‍ നിന്നും പണം തട്ടാന്‍ ശാലു മേനോന് സഹായിച്ചതായി ആരോപണമുണ്ട്.

മണക്കാട് സ്വദേശിയായ റാസിഖ് അലിയാണ് തന്റെ പക്കല്‍ നിന്ന് ബിജു രാധാകൃഷ്ണനും ശാലു മേനോനും ചേര്‍ന്ന് മുക്കാല്‍ കോടി രൂപ തട്ടിയെടുത്തു എന്ന പരാതിയുമായി രംഗത്തുവന്നത്. തുടര്‍ന്ന് പോലീസ് ശാലുവിനെ അറസ്റ്റു ചെയ്തു.
സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിചേര്‍ക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത നടിയെ സെന്‍സര്‍ ബോര്‍ഡ് രംഗത്ത് തുടരാന്‍ അനുവദിക്കുന്നതിനെതിരെ പരാതിയുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ശാലുവിനെ ബോര്‍ഡില്‍ നിന്നും ഒഴിവാക്കണമെന്ന് സംസ്ഥാനത്തെ ബോര്‍ഡ് അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു.
കേന്ദ്രമന്ത്രിയുടെ സഹായത്തോടെയാണ് ശാലു മേനോന് സെന്‍സര്‍ ബോര്‍ഡില്‍ എത്തിയത്. സോളാര്‍ ബിജുവില്‍ നിന്നും പണവും ആഡംബര കാറുകളും ശാലു സ്വന്തമാക്കിയിരുന്നു. ശാലുമേനോന്റെ ആഡംബരകാര്‍ പിടിച്ചുവച്ചിരുന്നത് കോടതി വിട്ടുകൊടുത്തു. 15 ലക്ഷം രൂപ കെട്ടിവെച്ചാണ് ശാലു കാര്‍ സ്വന്തമാക്കിയത്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications