കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാലു മേനോന്റെ സെന്‍സര്‍ ബോര്‍ഡംഗത്വത്തിന് കത്രിക

Google Oneindia Malayalam News

തിരുവനന്തപുരം: നടിയും സോളാര്‍ കേസിലെ വിവാദനായികയുമായ ശാലു മേനോന്റെ സെന്‍സര്‍ ബോര്‍ഡ് അംഗത്വം റദ്ദാക്കി. ശാലുവിന്റെ അംഗത്വം റദ്ദാക്കിയതായി വാര്‍ത്താ വിതരണ മന്ത്രാലയം റീജണല്‍ സെന്‍സര്‍ ബോര്‍ഡിനാണ് അറിയിപ്പ് അയച്ചത്.

കേരളരാഷ്ട്രീയത്തിന്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളില്‍ ഒരാളാണ് ശാലുമേനോന്‍. പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിത നായരെയും നിക്ഷേപകരില്‍ നിന്നും പണം തട്ടാന്‍ ശാലു മേനോന്‍ സഹായിച്ചതായി ആരോപണമുണ്ട്.

shalu menon

മണക്കാട് സ്വദേശിയായ റാസിഖ് അലിയാണ് തന്റെ പക്കല്‍ നിന്ന് ബിജു രാധാകൃഷ്ണനും ശാലു മേനോനും ചേര്‍ന്ന് മുക്കാല്‍ കോടി രൂപ തട്ടിയെടുത്തു എന്ന പരാതിയുമായി രംഗത്തുവന്നത്. തുടര്‍ന്ന് പോലീസ് ശാലുവിനെ അറസ്റ്റു ചെയ്തു.

സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിചേര്‍ക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത നടിയെ സെന്‍സര്‍ ബോര്‍ഡ് രംഗത്ത് തുടരാന്‍ അനുവദിക്കുന്നതിനെതിരെ പരാതിയുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ശാലുവിനെ ബോര്‍ഡില്‍ നിന്നും ഒഴിവാക്കണമെന്ന് സംസ്ഥാനത്തെ ബോര്‍ഡ് അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു.

കേന്ദ്രമന്ത്രിയുടെ സഹായത്തോടെയാണ് ശാലു മേനോന്‍ സെന്‍സര്‍ ബോര്‍ഡില്‍ എത്തിയത്. സോളാര്‍ ബിജുവില്‍ നിന്നും പണവും ആഡംബര കാറുകളും ശാലു സ്വന്തമാക്കിയിരുന്നു. ശാലുമേനോന്റെ ആഡംബരകാര്‍ പിടിച്ചുവച്ചിരുന്നത് കോടതി വിട്ടുകൊടുത്തു. 15 ലക്ഷം രൂപ കെട്ടിവെച്ചാണ് ശാലു കാര്‍ സ്വന്തമാക്കിയത്.

English summary
Actress Shalu Menon lost her membership in Film Censor Board.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X