ശാലു മേനോനും പുസ്തകമെഴുതുന്നു
ശാലുമേനോന്‍ ഇപ്പോള്‍ നല്ല തിരക്കിലാണ്. ഡാന്‍സ് ഷോയും പഠനവും സീരിയലും ഒക്കെയായപ്പോള്‍ കഴിഞ്ഞ കാലത്തെ മറക്കാനും ശാലുവിന് സാധിക്കുന്നു. അതിനിടയില്‍ ഒരു പുതിയ ദൗത്യം കൂടെ ശാലു മേനോന്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒരു പുസ്തകം എഴുത്ത്.
പുസ്തക എഴുത്തിന്റെ ആദ്യഘട്ട പ്ലാന്‍ തുടങ്ങിക്കഴിഞ്ഞതായി ബാംഗ്ലൂരില്‍ ദ്രൗപതി ഷോ കഴിഞ്ഞ് മടങ്ങിയെത്തിയ ശാലു മേനോന്‍ പറഞ്ഞു. പണി പൂര്‍ത്തിയാക്കാന്‍ ഏകദേശം ഒരു വര്‍ഷമെങ്കിലും എടുക്കും. ഒരു നല്ല വര്‍ക്കായിരിക്കും പുറത്ത് വരാന്‍ പോകുന്നത്. അതിനാല്‍ തന്നെ വളരെ സമയമെടുത്ത് മാത്രമേ എഴുതാന്‍ സാധിക്കുകയുള്ളൂ.

ഇപ്പോള്‍ താന്‍ വളരെ സന്തോഷവതിയാണെന്നും ശാലു പറയുന്നു. തിരുവനന്തപുരത്ത് തുടക്കം കുറിച്ച ദ്രൗപതി ഡാന്‍സ് ഷോയുടെ തിരക്കിലാണ്. മഹാഭാരതത്തിലെ ദ്രൗപതിയുടെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങളാണ് ഇതില്‍ പ്രതിപാദിക്കുന്നത്. ഇതിനൊപ്പം ഇന്ത്യയ്ക്ക് പുറത്തും ഡാന്‍സ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്.
സീരിയലിലും അഭിനയിക്കുന്നു. ഇതിനിടയില്‍ പുസ്തകം എഴുതാന്‍ ശാലു സമയം കണ്ടെത്തുന്നതും വ്യത്യസ്തമാണ്. തന്റേതൊരു ടൈം ടേബ്ള്‍ ലൈഫാണെന്നാണ് ശാലു പറയുന്നത്. പണ്ടുമുതലേ ടൈം ടേബ്ള്‍ അനുസരിച്ചാണ് ഓരോന്ന് ചെയ്യുന്നത്. പുസ്തക രചനയിലും എനിക്ക് ടൈം ടേബ്ള്‍ ഉണ്ട്. ഒരു സമയം കൃത്യമായി അതിനുവേണ്ടി മാറ്റിവച്ചിട്ടുണ്ടെന്ന് ശാലു പറഞ്ഞു.












Click it and Unblock the Notifications