നാട്ടിന്‍പുറത്തിന്റെ നന്മ: സിയാബ്, ഷാമില്‍ ചികിത്സാ ധനസഹായം കൈമാറി
മാനന്തവാടി: സുമനസുകള്‍ക്ക് നന്ദി. സിയാബ്, ഷാമില്‍ ചികില്‍സാ ധനസഹായം കൈമാറി. ഒആര്‍. കേളു എംഎല്‍എ തുക കൈമാറി. കെആര്‍ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍, വൈസ് പ്രസിഡന്റ് നജുമുദ്ദീന്‍ മൂടമ്പത്ത്, എഡിഎം കെഎം. രാജു, പി. കാദര്‍, കൈപ്പാണി ഇബ്രാഹിം, ജസ്റ്റിന്‍ബേബി, മുതുകോടന്‍ ഇബ്രാഹിം, തോട്ടാന്‍ മൊയ്തൂട്ടി, രാജന്‍ പുനത്തില്‍, കെ.പി. യൂസഫ്, കെ.വി. ഹരിദാസ്, മാലിക് മൂടമ്പത്ത്, എന്നിവര്‍ പ്രസംഗിച്ചു.
പഴശി നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചികില്‍സാകുടുംബ സഹായസമിതി രൂപീകരിച്ചാണ് 25 ലക്ഷത്തിലേറെ രൂപ സമാഹരിച്ചത്. നാല് സെന്റ്സ്ഥലത്ത് പഞ്ചായത്ത് അനുവദിച്ച കൊച്ചുവീട്ടില്‍ കഴിയുന്ന രണ്ട് രോഗബാധിതരുളള കുടുംബത്തെ സഹായിക്കാന്‍ നാടാകെ കൈകോര്‍ത്തു. വിദ്യാലയങ്ങള്‍, കുടുംബശ്രീകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍, വാടാസാപ്പ് കൂട്ടായ്മകള്‍, പ്രവാസി കൂട്ടായ്മകള്‍, ക്‌ളബുകള്‍, ആരാധനാലയങ്ങള്‍ എന്നിവയെല്ലാം ഈ സദ് ഉദ്യമത്തോട് സഹകരിച്ചു. നിര്‍ധന കുടുംബത്തിന് തണലൊരുക്കിയത് പഴശി നഗര്‍ റസിഡന്റ്‌സ് അസോസിയേഷനാണ്.

മാനന്തവാടി എടവക പഴശി നഗറിലെ ഇരുകാലും തളര്‍ന്ന് എഴുന്നേറ്റ് നില്‍ക്കാന്‍പോലും കഴിയാത്ത മുപ്പത്തിയാറുകാരനായ സിയാബിന്റെയും അത്യപൂര്‍വ രോഗത്തിനടിമയായ മകന്‍ ഷാമിലിന്റെയും ചികില്‍സക്ക് സഹായവുമായി നാടാകെ ഒരുമിച്ചു. പഴശി നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി രൂപീകരിച്ചാണ് 25 ലക്ഷത്തോളം രൂപ സമാഹരിച്ചത്. മസ്‌കുലര്‍ ഡിസ്ട്രഫി എന്ന അപൂര്‍വ രോഗത്തിന് പിടിയിലാണ് സിയാബ്. ഭാര്യയും രണ്ട് മക്കളുമുളള കുടുംബത്തിന് കേവലം നാല് സെന്റ് സ്ഥലവും പഞ്ചായത്ത് അനുവദിച്ച കൊച്ചുവീടും മാത്രമാണുളളത്.
ഏറെ പണം ആവശ്യമായി വന്ന ചികില്‍സിക്കടിയില്‍ കുടുംബം പുലര്‍ത്താന്‍ വഴിയില്ലാതെ പ്രയാസപ്പെടവെയാണ് വിധിയുടെ പരീക്ഷണമായി ഇളയ മകന് ഡാവിറ്റ് സിന്‍ഡ്രോം എന്ന അത്യപൂര്‍രോഗം പിടിപെട്ടത്. മൂന്ന് വയസുകരാനായ ഷാമിലിന് ബാധിച്ച മസ്തിഷ്‌ക സംബന്ധമായ ഈ അത്യപൂര്‍വ രോഗത്തിന് ഇനിയും ശരിയായ ചികില്‍സാ വിധികള്‍ കണ്ടെത്തപ്പെട്ടിട്ടുപോലുമില്ല. ഷാമിലുമായി തിരുവനന്തപുരത്തും, കൊച്ചിയിലും, ബംഗ്‌ളൂരുവിലും, കോഴിക്കോടുമായുളള ആശുപത്രികള്‍ കയറി ഇറങ്ങുന്നതിന് പണമായിരുന്നു വലിയ തടസം.
അയല്‍വക്കത്തുളളവരും ഉറ്റബന്ധുക്കളും മാത്രം സഹകരിച്ചാല്‍ നാല് സെന്റ് മാത്രമുളള നിര്‍ധന കുടുംബത്തിന് കൈത്താങ്ങ് നല്‍കാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് പഴശി നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജനകീയ ചികില്‍സാ സഹായ സമിതി എന്ന ആശയത്തിലേക്ക് എത്തുന്നത്. പലതുളളി പെരുവെളളം എന്നതുള്‍ക്കൊണ്ട് താലൂക്കിലെ മുഴുവന്‍ കുടുംബങ്ങളെയും സമീപിച്ച് ചെറിയ തുകകള്‍ സമാഹരിക്കലാണ് ലക്ഷ്യമിട്ടത്. ഇതിനായി കുടുംബത്തിന്റെ നിലവിലെ അവസ്ഥയും കമ്മിറ്റിയുടെ ബാങ്ക് അകൗണ്ട് വിവരങ്ങളും ഉള്‍ക്കൊളളഉന്ന അരലക്ഷം നോട്ടീസുകള്‍ അച്ചടിച്ചു.
അവ അരലക്ഷം കവറുകള്‍ വാങ്ങി അവക്കുളളില്‍ നിക്ഷേപിക്കലായിരുന്നു ആദ്യപടി. പഴശി നഗറിലെയും സമീപ പ്രദേശങ്ങളിലെയും യുവാക്കള്‍ ഈ ജോലി ഭംഗിയായി നിര്‍വഹിച്ചു. ചികില്‍സാ സഹായ സമിതി ഭാരവാഹികളുടെ നേതൃത്വത്തില്‍ താലൂക്കിലെ വിദ്യാലയങ്ങളും മറ്റ് സ്ഥാപനങ്ങളും സന്ദര്‍ശിച്ച് അവിടെ കവറുകള്‍ നല്‍കി. മാനന്തവാടി നഗരസഭയിലെയും താലൂക്കിലെ ആറ് പഞ്ചായത്തുകളിലെയും കുടുംബശ്രീകള്‍ വഴിയും കവര്‍ നല്‍കി ധനസമാഹരണം നടത്തി. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് തന്നെ ആളുകള്‍ പ്രതികരിച്ചതോടെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നല്ലതുക സമാഹരിക്കാനായി. വിദ്യാലയങ്ങള്‍ക്കും കുടുംബശ്രീകള്‍ക്കും പുറമെ സുമനസുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍, വാടാസാപ്പ് കൂട്ടായ്മകള്‍, പ്രവാസി കൂട്ടായ്മകള്‍, ക്‌ളബുകള്‍, ആരാധനാലയങ്ങള്‍ എന്നിവയെല്ലാം ഇതിനകം സഹകരണവുമായെത്തി.
നാടിന്റെ നന്‍മകള്‍ വറ്റിയിട്ടില്ലെന്നതിന് തെളിവാണ് എടവക പഴശിനഗറിലെ സിയാബിന്റെയും മകന്‍ ഷാമിലിന്റെയും ചികില്‍സക്കായി ജനം കൈകോര്‍ത്തത്. കുടുംബത്തിന് സ്ഥിരമായ വരുമാന മാര്‍ഗം കണ്ടെത്തുന്നതിനും ഇരുവരുടെയും തുടര്‍ ചികില്‍സക്കും ഭാരിച്ച തുക വേണ്ടതുണ്ടെന്നതിനാല്‍ ഇനിയും സഹായമെത്തുമെന്ന പ്രതീക്ഷയാണ് നിര്‍ധന കുടുംബത്തിനും നാട്ടുകാര്‍ക്കും ഉളളത്.












Click it and Unblock the Notifications