കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഏത് സമയത്തും അപായപ്പെടുത്തുമെന്ന ഭയം;പലരും റിയൽ എസ്റ്റേറ്റ് മാഫിയയുടെ ആളുകൾ';ഷമ്മി തിലകൻ

Google Oneindia Malayalam News

കൊച്ചി; അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി നടൻ ഷമ്മി തിലകനെതിരെ നടപടിയെടുക്കാൻ ഒരുങ്ങുകയാണ് താര സംഘടനയായ അമ്മ.തുടർച്ചയായി സംഘടനയെ അവഹേളിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് നടൻ നടത്തുന്നതെന്ന വിമർശനമാണ് കഴിഞ്ഞ ദിവസം ചേർന്ന സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഉയർന്നത്. അംഗങ്ങളിൽ പലർക്കും ഷമ്മി തിലകന്റെ ഇടപെടലുകളോട് അതൃപ്തിയുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. നടനിൽ നിന്നും വിശദീകരണം തേടുമെന്നും അതിന് ശേഷമാകും തുടർ നടപടികൾ എന്നുമാണ് നേതൃത്വം അറിയിച്ചത്.

'വിജയ് ബാബു അതിന് ശ്രമിച്ചെങ്കിൽ നടി എന്തുകൊണ്ട് കോടതിയിൽ പറഞ്ഞില്ല';തർക്കിച്ച് രാഹുൽ ഈശ്വർ'വിജയ് ബാബു അതിന് ശ്രമിച്ചെങ്കിൽ നടി എന്തുകൊണ്ട് കോടതിയിൽ പറഞ്ഞില്ല';തർക്കിച്ച് രാഹുൽ ഈശ്വർ

1


അതേസമയം അമ്മയുടെ പ്രതികരണത്തിന് മറുപടി പറയുകയാണ് ഷമ്മി തിലകൻ. മുൻവിധിയോടെ തന്നെ പുറത്താക്കണമെന്ന തരത്തിലാണ് അമ്മയുടെ മുഴുവൻ പ്രവർത്തനങ്ങളുമെന്ന് ഷമ്മി തിലകൻ കുറ്റപ്പെടുത്തി. മനോരമ ഓൺലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം വായിക്കാം.

2

സംഘടനയുടെ അച്ചടക്ക സമിതി അയച്ച കുറ്റപത്രം തനിക്ക് ലഭിച്ചെന്ന് ഷമ്മി തിലകൻ പറഞ്ഞു. ജുലൈ രണ്ടിനാണ് തന്നോട് മറുപടി നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നാല് ദിവസം കൊണ്ട് എങ്ങനെയാണ് മറുപടി നൽകുകയെന്ന് മനസിലാകുന്നില്ലെന്ന് ഷമ്മി തിലകൻ പറയുന്നു. മാത്രമല്ല അന്നേ ദിവസം തനിക്ക് ഷൂട്ടിംഗ് ഉണ്ട്. എങ്ങനെയാണ് അന്ന് പോകാനാകുക? ഇത്തരത്തിലാണ് അവരുടെ പ്രവർത്തനങ്ങളെന്നും ഷമ്മി തിലകൻ കുറ്റപ്പെടുത്തി.

3


കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത് വക്കീലാണെന്ന് അതിലെ ഭാഷയിൽ നിന്നും വ്യക്തമാണ്. നിരവധി കാര്യങ്ങൾ അതിൽ പറയുന്നുണ്ട്. അക്കാര്യം വെളിപ്പെടുത്താൻ സാധിക്കില്ല. അതിൽ പറഞ്ഞ ഒരു കാര്യം അമ്മയുടെ ലീഗൽ അഡ്വൈസറായ ശ്രീകുമാർ സംസാരിക്കുന്ന യോഗത്തിൽ താൻ ബഹളം ഉണ്ടാക്കിയെന്നാണ്. എന്നാൽ ബഹളം ഉണ്ടാക്കിയതല്ല. തന്റെ ചോദ്യത്തിന് മറുപടി തരാതിരുന്നതാണ് അവർ. എനിക്ക് അനുവദിച്ച സമയത്താണ് ഞാൻ സംസാരിച്ചത്. എന്നാൽ അദ്ദേഹം മറുപടി നൽകിയില്ല.

4

തനിക്കെതിരെ കുറ്റപത്രം അയച്ച അച്ചടക്ക സമിതിക്കെതിരെ നേരത്തേ തന്നെ ഞാന്‌ പരാതി നൽകിയിരുന്നു. ധാർമികത, സദാചാരമൂല്യം എന്നിവയുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന സമിതിയല്ലത്. മീ ടു ആരോപണം നേരിട്ട ആളാണ് സമിതിയുടെ പ്രിസൈഡിംഗ് ഓഫീസർ. അദ്ദേഹത്തിന് മുന്നിൽ പോയി വിശദീകരണം നൽകേണ്ട തെറ്റൊന്നും താൻ ചെയ്തിട്ടില്ലെന്നും ഷമ്മി തിലകൻ വിശദീകരിച്ചു.

പുതിയ തുടക്കത്തിന് ചിയേഴ്സ്;സന്തോഷം പറഞ്ഞ് ആര്യ ബഡായ്..വൈറൽ ചിത്രങ്ങൾ

5

എന്റെ പരാതി അഭിസംബോധന ചെയ്യാതെ ആ സമിതി തന്നെയാണ് എനിക്ക് കുറ്റപത്രം അയച്ചിരിക്കുന്നത്. അതിന്റെ സാംഗത്യം തനിക്ക് മനസിലാകുന്നില്ല, ഷമ്മി തിലകൻ പറഞ്ഞു. താൻ ഭയപ്പാടെയോടെയാണ് ജീവിക്കുന്നതെന്നും ഷമ്മി പറഞ്ഞു. പലരും റിയൽ എസ്റ്റേറ്റ് മാറിയകളുടെ ആളുകളാണ് പലരും. അതുകൊണ്ട് തന്നെയാണ് മാഫിയ എന്നൊക്കെ പറഞ്ഞ് പോകുന്നത്. ആരേയും പേടിക്കാതെ ജീവിക്കണം, അദ്ദേഹം പറഞ്ഞു.

6

സംഘടന എന്ന നിലയിൽ അതിന്റെ ഭാരവാഹികളുടെ ഉന്നമനത്തിന് വേണ്ടിയാണ് അവ പ്രവർത്തിക്കേണ്ടത്. എന്നാൽ അതല്ല അവിടെ ഉണ്ടാകുന്നത്. പുറത്താക്കാൻ തക്ക യാതൊരു തെറ്റും ഞാൻ ചെയ്തിട്ടില്ല. എന്തുകൊണ്ട് താൻ നേരിട്ട് ചെന്ന് വിശദീകരണം കൊടുക്കുന്നില്ലെന്നതാണ് അവരുടെ ചോദ്യം.

7

എന്നാൽ വീഡിയോ കോൺഫറൻസ് പോലുള്ള സംവിധാനം ഉള്ളപ്പോൾ അതുവഴി എന്തുകൊണ്ടാണ് തന്നെ വിളിച്ച് വിശദീകരണം ചോദിക്കാൻ സംഘടന തയ്യാറാകാത്തത് എന്നും ഷമ്മി തിലകൻ ചോദിച്ചു. അംഗങ്ങളെ എല്ലാവരേയും ഒരുപോലെ കണ്ട് ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ എന്തുകൊണ്ടാണ് സംഘടനയെന്ന നിലയിൽ അമ്മ ശ്രമിക്കാത്തതെന്നും അത്തരത്തിലല്ലേ ജനാധിപത്യം നടപ്പാകൂവെന്നും ഷമ്മി തിലകൻ ചോദിച്ചു.

Recommended Video

cmsvideo
വിജയ് ബാബുവിനെ പുറത്താക്കണമെന്ന് ഗണേഷ് കുമാര്‍

English summary
Shammi thilakan against AMMA says life is in Danger ,they are mafia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X