കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞതിന് തിലകനോട് വിശദീകരണം ചോദിച്ചയാള്‍, ഇടവേള ബാബുവിനെതിരെ ഷമ്മി!!

Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസില്‍ ചേര്‍ന്ന് താന്‍ കൂറ് പ്രഖ്യാപിച്ച അമ്മ സെക്രട്ടറി ഇടവേള ബാബുവിനെതിരെ നടന്‍ തിലകന്റെ മകന്‍ ഷമ്മി തിലകന്‍. ഞാന്‍ കമ്മ്യൂണിസ്റ്റാണെന്ന് ഉറക്കെ പ്രഖ്യാപിച്ച തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം നടത്തിയ ആളാണ് ഇടവേള ബാബുവെന്ന് ഷമ്മി ആരോപിച്ചു. നേരത്തെ താന്‍ പണ്ടേ കോണ്‍ഗ്രസുകാരനാണെന്ന് ഇടവേള ബാബു രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ വെച്ച് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഷമ്മി തിലകന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയത്. പോസ്റ്റ് വായിക്കാം.

1

ഞാന്‍ കമ്മ്യൂണിസ്റ്റാണ്..! എന്ന് പരസ്യമായി പറഞ്ഞതിന് എന്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നല്‍കിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാന്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത 'അമ്മ' സംഘടനയുടെ പ്രതിപക്ഷനേതാവ്..; ഞാന്‍ കോണ്‍ഗ്രസ്സാണ് എന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതില്‍ എന്താ കൊഴപ്പം..? അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകള്‍ക്ക് വളപ്പില്‍ പോലും പാടില്ല എന്നല്ലേ ഉള്ളൂ..?
നന്നായി കണ്ണ് തള്ളി കണ്ടാ മതി..

അതേസമയം കോണ്‍ഗ്രസിലേക്ക് താരങ്ങളുടെ വലിയൊരു നിര തന്നെ വരുന്നുണ്ട്. ധര്‍മജന്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാവുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ രമേശ് പിഷാരടിയും ഇടവേള ബാബുവും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. സലീം കുമാര്‍ ഐഎഫ്എഫ്‌കെയുമായി ബന്ധപ്പെട്ട വിവാദത്തില്‍ തന്റെ രാഷ്ട്രീയം വ്യക്തമാക്കുകയും ചെയ്തു. ഇതോടെ മലയാള സിനിമയില്‍ വലതുപക്ഷ കൂട്ടായ്മയാണ് ശക്തമെന്ന ധര്‍മജന്‍ പറയുകയും ചെയ്തു. സുരാജ് വെഞ്ഞാറമൂട് അടക്കമുള്ളവര്‍ കോണ്‍ഗ്രസിലേക്ക് വരുമെന്നാണ് ധര്‍മജന്‍ പറഞ്ഞത്.

കേരളത്തില്‍ ഇടതുപക്ഷ രാഷ്ട്രീയ കൂട്ടായ്മ ശക്തമായ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇത്തരമൊരു നീക്കത്തിലേക്ക് എത്തുന്നത്. 2016ല്‍ മുകേഷും ഗണേഷ് കുമാറും ഇടതുപക്ഷത്തിനൊപ്പമായിരുന്നു. മമ്മൂട്ടിയും ആഷിക്ക് അബുവും അമല്‍ നീരദും അടക്കമുള്ള വലിയൊരു വിഭാഗം ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നവരാണ്. ഇതിനെ വെല്ലാന്‍ കൂടിയാണ് പുതിയ നീക്കം. ധര്‍മജനെ ബാലുശ്ശേരിയില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. രമേശ് പിഷാരടിയെ എറണാകുളത്തെ ഏതെങ്കിലും മണ്ഡലത്തിലും ഇറക്കിയേക്കും. എന്നാല്‍ കോണ്‍ഗ്രസില്‍ സീറ്റ് പ്രതീക്ഷിക്കുന്നവര്‍ ഇവരുടെ വരവിനെ എതിര്‍ക്കുന്നുണ്ട്.

English summary
shammi thilakan criticise idavela babu on supporting congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X