• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

‘കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നത് പോലെ മോഹൻലാലിനെക്കൊണ്ട് തീരുമാനങ്ങൾ എടുപ്പിക്കുന്നു'

 • By Aami Madhu

കൊച്ചി; മയക്കുമരുന്ന് ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വിഷയം, നടി പാർവ്വതി തിരുവോത്തിന്റെ രാജി തുടങ്ങിയ വിഷയങ്ങളിൽ തിരുമാനം കൈക്കൊണ്ടിരിക്കുകയാണഅ താരസംഘടന. കേസിൽ ഉൾപ്പെട്ടെങ്കിലും ബിനീഷിനോട് തത്കാലം വിശദീകരണം തേടിയാൽ മതിയെന്നും അതേസമയം പാർവ്വതിുടെ രാജി അംഗീകരിക്കാനുമാണ് ഇന്നത്തെ എക്സിക്യൂട്ടീവ് യോഗത്തിൽ തിരുമാനമായത്. എന്നാൽ യോഗ നടപടിക്കെതിരേയും അമ്മയുടെ നേതൃത്വത്തിനെതിരെയും ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഷമ്മി തിലകൻ.

 അമ്മയിൽ വാക്പോര്

അമ്മയിൽ വാക്പോര്

കടുത്ത വാക്പോരായിരുന്നു ഇന്നത്തെ അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ ഉണ്ടായത്. ബിനീഷിന്റെ രാജിയ്ക്കായി ഇന്ന് യോഗത്തിൽ നടിമാർ ഉൾപ്പെടെയുള്ള താരങ്ങൾ രംഗത്തെത്തിയിരുന്നു. നടൻ സിദ്ധിഖും ബിനീഷിന്റെ രാജിയ്ക്കായി ശക്തമായ ആവശ്യം ഉയർത്തി. എന്നാൽ തത്കാലം രാജി വേണ്ട വിശദീകരണം മതിയെന്ന നിലപാടായിരുന്നു സംഘടനയടെ വൈസ് പ്രസിഡന്റ് കൂടിയായ ഇടത് എംഎൽഎ മുകേഷ് സ്വീകരിച്ചത്.

പാർവ്വതിയുടെ രാജി

പാർവ്വതിയുടെ രാജി

തുടർന്ന് മുകേഷിന്റെ നിര്‍ദ്ദേശം സ്വീകരിച്ച മോഹന്‍ലാല്‍ ആ നിപാടില്‍ ഉറച്ചു നിന്നു. ഇതിന് പിന്നാലെ ഇടവേള ബാബു ആക്രമിക്കപ്പെട്ട നടിയേക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പാര്‍വ്വതി തിരുവോത്ത് സമര്‍പ്പിച്ച രാജിയും സംഘടന സ്വീകരിച്ചു. അതേസമയം വിവാദപരാമര്‍ശത്തില്‍ ജനറല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കാതെ യോഗം പിരിയുകയായിരുന്നു.

നീതി കിട്ടില്ലെന്ന്

നീതി കിട്ടില്ലെന്ന്

അതേസമയം പാർവ്വതിയുടെ രാജി സ്വീകരിച്ച നടപടിയിൽ രൂക്ഷ വിമർഷനം ഉയർത്തുകയാണ് നടൻ ഷമ്മി തിലകൻ. ഇന്നസെന്റും ഇടവേള ബാബുവും ഉള്ള ഒരു സംഘടനയിൽ സ്ത്രീകളായ അംഗങ്ങൾക്ക് ഒരിക്കലും നീതി കിട്ടില്ലെന്ന് നടൻ റിപ്പോർട്ടർ ചാനലിൽ പ്രതികരിച്ചു.

ചുടുചോറു വാരിക്കും പോലെ

ചുടുചോറു വാരിക്കും പോലെ

പാർവ്വതി സംഘടനയിൽ നിന്ന് രാജിവെയ്ക്കരുതായിരുന്നു. രാജിവെച്ച് പുറത്ത് പോകേണ്ടവർ മറ്റ് ചിലരാണ്. മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാൻ യോഗ്യരാണോയെന്ന് സ്വയം ചിന്തിക്കണമെന്നും ഷമ്മി തിലകൻ പറഞ്ഞു. കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നത് പോലെയാണ് ഭാരവാഹികൾ മോഹൻലാലിനെക്കൊണ്ട് ഓരോ കാര്യങ്ങങ്ങളിലും നടപടിയെടുപ്പിക്കുന്നതെന്നും ഷമ്മി പറഞ്ഞു.

നേരത്തേയും വിമർശനം

നേരത്തേയും വിമർശനം

നേരത്തേയും അമ്മയുടെ പ്രസിഡൻ് എന്ന നിലയിലുള്ള മോഹാൻലാലിന്റെ ഇടപെടലിനെതിരെ ഷമ്മി തിലകൻ രംഗത്തെത്തിയിരുന്നു. സംഘടനയുടെ നിയമാവലിയെ കുറിച്ച് ധാരണ ഇല്ലാത്ത ആളാണ് മോഹൻലാൽ എന്നുംഅദ്ദേഹത്തിന് ലിംഗ സമത്വത്തെ കുറിച്ചുള്ള ബോധം പോലും ഇല്ലെന്ന അവസ്ഥയാണെന്നും ഷമ്മി തിലകൻ പറഞ്ഞിരുന്നു.

പദവി ഏറ്റെടുക്കരുതായിരുന്നു

പദവി ഏറ്റെടുക്കരുതായിരുന്നു

അമ്മയിലെ അസമത്വങ്ങൾക്കെതിരെ പ്രതികരിക്കാൻ സാധിക്കുന്നില്ലെങ്കിൽ താരസംഘടനയുടെ പദവി അദ്ദേഹം ഏറ്റെടുക്കരുതായിരുന്നുവെന്നും ഷമ്മി കുറ്റപ്പെടുത്തിയിരുന്നു. അതേസമയം ഇന്ന് ബിനീഷിൽ നിന്ന് വിശദീകരണം തേടാനുള്ള അമ്മയുടെ നടപടി തെറ്റില്ലെന്ന് ഷമ്മി പറഞ്ഞു.

അധികാരമില്ല

അധികാരമില്ല

വിശദീകരണം ചോദിക്കുകയാണ് ആദ്യം ഒരു സംഘടന ചെയ്യേണ്ടത്. വിശദീകരണത്തിൽ തൃപ്തിയില്ലേങ്കിൽ അംഗത്തിനെതിരെ നടപടിയെടുക്കാം. തെറ്റ് ചെയ്ത അംഗത്തിനെ സസ്പെൻ് ചെയ്യാം. അതേസമയം ഒരാളുടെ അംഗത്വം റദ്ദാക്കാനുള്ള അധികാരം സംഘടനയ്ക്ക് ഇല്ലെന്നും ഷമ്മി പറഞ്ഞു.

cmsvideo
  Devan criticize mohanlal and mammootty
  ഇടവേള ബാബു ചെയ്തത് തെറ്റ്

  ഇടവേള ബാബു ചെയ്തത് തെറ്റ്

  സംഘടനയുടെ നിയമാവലി അനുസരിച്ച് പ്രസിഡന്റ് ആണ് മാധ്യമങ്ങളിൽ കാര്യങ്ങൾ സംസാരിക്കേണ്ടത്. ഇടവേള ബാബു ചാനലിൽ നടത്തിയ പ്രതികരണം തെറ്റാണെന്നും ഷമ്മി പറഞ്ഞു. ദിലീപ് വിഷയത്തില്‌ ഞാനടക്കം ചില അംഗങ്ങൾ സംഘടന നടപടിയെ ചോദ്യം ചെയ്തതിനാലാണ് ബിനീഷ് കോടിയേരിയുടെ വിഷയത്തിൽ വിശദീകരണം ചോദിക്കുക എന്ന തീരുമാനത്തിൽ അമ്മ എത്തിയതെന്നും ഷമ്മി പറഞ്ഞു.

  ബിനീഷ് കോടിയേരിയെ പ്രതി ചേർത്തിട്ടില്ലെന്ന് എൻസിബി; കസ്റ്റഡിയിൽ വാങ്ങിയത് ചോദ്യം ചെയ്യാനെന്ന്

  കൊവിഡ്; ശബരിമലയും തിരഞ്ഞെടുപ്പും പ്രശ്നങ്ങളില്ലാതെ പൂർത്തിയാക്കണം.. ഡോ ഇക്ബാൽ പറയുന്നു

  'അമ്മ'യില്‍ രാഷ്ട്രീയ വിജയം ബിനീഷ് കോടിയേരിയ്ക്ക്! മോഹന്‍ലാല്‍ നിര്‍ണായകമായി... സംഭവിച്ചത്

  English summary
  Shammi Thilakan Slams AMMA President Mohanlal On Parvathy Thiruvothu's Resignation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X