കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധിഖിനെ തള്ളി ഷമ്മി തിലകന്‍!! തന്നെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കി

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
മുകേഷ്-ഷമ്മി തിലകന്‍ വാക്കേറ്റം | Oneindia Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയായ എ​എംഎംഎ ഇപ്പോഴും സംരക്ഷിക്കുന്നതിനെതിരെ കടുത്ത വിമര്‍ശനമായിരുന്നു ഡബ്ല്യുസിസിയും നടിമാരും ഉയര്‍ത്തിയത്. മീ ടുവില്‍ ആരോപണമുയരുമ്പോള്‍ തന്നെ ആരോപണവിധേയരാവരെ മാറ്റി നിര്‍ത്തിയ ബോളിവുഡ് താരങ്ങളെ എന്തുകൊണ്ട് മലയാളത്തിലെ താരങ്ങള്‍ക്ക് മാതൃകയാക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു നടിമാര്‍ തുറന്നടിച്ചത്. എന്നാല്‍ ഡബ്ല്യുസിസിയുടെ ഈ വാദത്തിനെതിരെ നടന്‍ സിദ്ധിഖ് കഴിഞ്ഞ ദിവസം ആഞ്ഞടിച്ചു.

മുറി തള്ളി തുറന്ന് അകത്ത് വന്നു! തന്നെ കീഴ്പപ്പെടുത്താന്‍ ശ്രമിച്ചു! അലന്‍സിയറിനെതിരെ ഗുരുതര ആരോപണംമുറി തള്ളി തുറന്ന് അകത്ത് വന്നു! തന്നെ കീഴ്പപ്പെടുത്താന്‍ ശ്രമിച്ചു! അലന്‍സിയറിനെതിരെ ഗുരുതര ആരോപണം

എങ്ങനെയാണ് വെറുമൊരു ആരോപണത്തിന്‍റെ പേരില്‍ ഒരാളുടെ തൊഴില്‍ നിഷേധിക്കുകയെന്നായിരുന്നു സിദ്ധിഖിന്‍റെ ചോദ്യം. താരസംഘടനയായ എഎംഎംഎ ഒരിക്കലും ഒരാളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞു. എന്നാല്‍ സിദ്ധിഖിന്‍റെ വാദത്തെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍. തന്‍റെ അച്ഛനായ തിലകന് സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ പിന്നാലെ തനിക്കും നടന്‍മാര്‍ ഇടപെട്ട് പല അവസരങ്ങളും നിഷേധിച്ചിട്ടുണ്ടെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കി.

 വിമര്‍ശനം

വിമര്‍ശനം

നടന്‍മാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ബോളിവുഡ് താരങ്ങളായ അക്ഷയ്കുമാറും ആമിര്‍ ഖാനുമെല്ലാം ആരോപണവിധേയരാവയെ വിവിധ പ്രൊജക്ടുകളില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ ഇവിടെ ബി ഉണ്ണികൃഷ്ണനെ പോലുള്ളവര്‍ കുറ്റാരോപിതനായ ദിലീപിനെ വെച്ച് സിനിമ ചെയ്യുമെന്ന് വെല്ലുവിളിക്കുകയാണ് ചെയ്തതെന്നായിരുന്നു ഡബ്ല്യുസിസി ഉയര്‍ത്തിയ വിമര്‍ശനം.

 നിഷേധിക്കരുത്

നിഷേധിക്കരുത്

എന്നാല്‍ കുറ്റാരോപിതനായതിന്‍റെ പേരില്‍ ദിലീപിന്‍റെ തൊഴില്‍ നിഷേധിക്കാന്‍ ഇവിടെ ആര്‍ക്കും അധികാരമില്ലെന്ന് സിദ്ധിഖ് തുറന്നടിച്ചു. അതിനല്ല എ​എംഎംഎ പ്രവര്‍ത്തിക്കുന്നതെന്നും സിദ്ധിഖ് പറഞ്ഞിരുന്നു. എന്നാല്‍ തന്നെ സിനിമയില്‍ നിന്ന് നിര്‍ബന്ധിച്ച് മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും അതിന് തെളിവുകള്‍ ഉണ്ടെന്നും വ്യക്തമാക്കുകയാണ് നടന്‍ ഷമ്മി തിലകന്‍.

 അഡ്വാന്‍സ് വാങ്ങി

അഡ്വാന്‍സ് വാങ്ങി

വിനയന്‍റെ ചിത്രത്തിനായി താന്‍ അജ്വാന്‍സ് വാങ്ങിതയാണ്. എന്നാല്‍ അച്ഛന് വിലക്കേര്‍പ്പെടുത്തിയ പിന്നാലെ ചിലര്‍ തനിക്ക് എതിരേയും തിരിഞ്ഞു. മുകേഷ് ഇടപെട്ട് തന്നെ കൊണ്ട് ആ പണം നിര്‍ബന്ധിച്ച് തിരിച്ചുകൊടുപ്പിച്ചു. ഈ വിഷയം താന്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ട്.

 എന്തിന് പുറത്താക്കി

എന്തിന് പുറത്താക്കി

എന്നാല്‍ മുകേഷ് ഇത് നിഷേധിച്ചിട്ടില്ല. നിഷേധിക്കാന്‍ കഴിയുകയുമില്ല. തന്‍റെ കൈയ്യില്‍ തെളിവുണ്ട്. അന്ന് താന്‍ ഭയന്നിരുന്നു. അതുകൊണ്ടാണ് പണം തിരികെ നല്‍കിയത്. എന്തിനാണ് തന്നേയും പുറത്താക്കിയതെന്നും എഎംഎംഎ വ്യക്തമാക്കണം.

 സമീപനം

സമീപനം

തിലകന്‍റെ മകനായത് കൊണ്ട് മാത്രമാണ് തന്നോടും ഇങ്ങനെയൊക്കെ കാണിച്ചത്.അച്ഛനോട് ചെയ്ത തെറ്റ് കാരണം തന്നെ അഭിമുഖീകരിക്കാനുള്ള നടിയും അവര്‍ക്ക് ഉണ്ടായിക്കാണും ഷമ്മി തിലകന്‍ പറഞ്ഞു.

 പണം നല്‍കുന്നത്

പണം നല്‍കുന്നത്

തനിക്ക് എഎംഎംഎ പ്രതിമാസം 5000 രൂപ നല്‍കുന്നുണ്ട്. എന്നാല്‍ എന്തിനാണ് അത് എന്ന് തനിക്ക് ഇപ്പോഴും അറിയില്ല. റിട്ടയര്‍ സ്കീമില്‍ ഉള്‍പ്പെടുത്തിയാണ് പണം നല്‍കുന്നത്. താന്‍ ഇപ്പോഴും സിനിമയില്‍ ഉണ്ട്. പിന്നെ എന്തിനാണ് തനിക്ക് പണം നല്‍കുന്നത്.

ഉദ്ദേശിക്കുന്നത്

ഉദ്ദേശിക്കുന്നത്

സിനിമ ഇല്ലാത്തതത് കൊണ്ട് തന്നെ റിട്ടയര്‍ ചെയ്യിക്കാനാണോ സംഘടന ഉദ്ദേശിക്കുന്നത്. കഴിഞ്ഞ എക്സിക്യുട്ടീവ് കമ്മിറ്റി മീറ്റിങ്ങില്‍ താന്‍ ആ പണം സംഘടനയ്ക്ക് തന്നെ തിരിച്ച് നല്‍കിയിട്ടുണ്ട്. തനിക്ക് ആ പണത്തിന്‍റെ ആവശ്യമില്ല.

 ഫൗണ്ടര്‍ മെമ്പര്‍

ഫൗണ്ടര്‍ മെമ്പര്‍

മുപ്പതു വര്‍ഷമായി താന്‍ സിനിമയില്‍ ഉണ്ട്. അമ്മയുടെ ഫൗണ്ടര്‍ മെമ്പറുമാണ്. ട്വന്‍റി ട്വന്‍റി എന്ന ചിത്രത്തിന് വേണ്ടി പ്രതിഫലം പോലും വാങ്ങാതെ അഭിനയിച്ചയാളാണ് ഞാന്‍. എന്നിട്ടും എന്തിനാണ് അഞ്ചായിരം രൂപ തരുന്നത് എന്ന് അറിയില്ല. കൈനീട്ടം എന്നാണ് സംഘടന അതിന് നല്‍കിയ പേര്. എന്നാല്‍ അത് റിട്ടര്‍മെന്‍റ് സ്കീമാണ് ഷമ്മി പറഞ്ഞു.

 വിശ്വാസമുണ്ട്

വിശ്വാസമുണ്ട്

അതേസമയം തനിക്ക് മോഹന്‍ലാലിന്‍റെ പ്രസിഡന്‍റ് പദത്തില്‍ വിശ്വാസമുണ്ടെന്ന് ഷമ്മി തിലകന്‍ പറഞ്ഞു. കഴിഞ്ഞ ദിവസവും തിലകന്‍റെ വിഷയം അദ്ദേഹവുമായി സംസാരിച്ചിരുന്നു. എല്ലാം പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.

അന്‍പതു വര്‍ഷം മുന്‍പ് നിങ്ങള്‍ വായില്ലാക്കുന്നിലമ്മയായി നിന്നത് മനസ്സിലാക്കാം. ഇന്നോ? കുറിപ്പ്അന്‍പതു വര്‍ഷം മുന്‍പ് നിങ്ങള്‍ വായില്ലാക്കുന്നിലമ്മയായി നിന്നത് മനസ്സിലാക്കാം. ഇന്നോ? കുറിപ്പ്

മധ്യപ്രദേശ് തൂത്തവാരാന്‍ ചാണക്യന്‍റെ മാസ്റ്റര്‍ സ്ട്രോക്ക്! സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പുതു രീതി!മധ്യപ്രദേശ് തൂത്തവാരാന്‍ ചാണക്യന്‍റെ മാസ്റ്റര്‍ സ്ട്രോക്ക്! സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പുതു രീതി!

English summary
shammi thilakans reply to actor siddiq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X