കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിന് എല്ലാം അറിയാം; മരിച്ചവരുടെ പട്ടികയില്‍ നിന്നും അമ്മ തിലകനെ വെട്ടിയെന്ന് ഷമ്മി തിലകന്‍

  • By Desk
Google Oneindia Malayalam News

എറണാകുളം: താരസംഘടനയായ അമ്മ തിലകനെതിരെ എടുത്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മകന്‍ ഷമ്മിതിലകന്‍ രംഗത്ത്. കൊച്ചയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ പ്രതിപ്പട്ടകയില്‍ നില്‍ക്കുന്ന ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തതിനേ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടെ ആയിരുന്നു തിലകനെ മുമ്പ് അമ്മ പുറത്താക്കിയ സംഭവം വീണ്ടും ചര്‍ച്ചയായത്.

തന്നെ സിനിമയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നതായി തിലകന്‍ അമ്മയോട പരാതിപ്പെട്ടിരുന്നു. ഈ പരാതിയില്‍ നടപടികളൊന്നും എടുക്കാതെ ആരോപണ വിധേയര്‍ക്കൊപ്പം നിലകൊണ്ട അമ്മയുടെ നേതൃത്വത്തെ തിലകന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇതേ തുടര്‍ന്നായിരുന്നു അമ്മ തിലകനെ പുറത്താക്കിയത്. തിലകനെതിരായ അച്ചടക്ക നടപണി മരണാനന്തരമെങ്കിലു പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മകനായ ഷമ്മി തിലകന്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്.

ആജീവനാന്തം

ആജീവനാന്തം

2010 ഏപ്രിലില്‍ ആയിരുന്നു തിലകനെ അമ്മയില്‍ നിന്ന് ആജീവനാന്തം പുറത്താക്കിയത്. അമ്മയിലെ ചിലം അംഗങ്ങള്‍ ഇടപെട്ട് തനിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്ന് തിലകന്‍ പരസ്യമായി പ്രതികരിച്ചിരുന്നു. അമ്മ ഭാരവാഹികള്‍ക്ക് നേരേയും സംഘടനക്കകത്തും പുറത്തും ഗുരുതര ആരോപണങ്ങളായിരുന്നു തിലകന്‍ ഉയര്‍ത്തിയിരുന്നത്.

പുറത്താക്കല്‍

പുറത്താക്കല്‍

തിലകന്‍ നല്‍കിയ പരാതികള്‍ അന്വേഷിക്കാതെ താരസംഘടന നടനെതിര നടപടി എടുക്കുകയായിരുന്നു ചെയ്തത്. തുടര്‍ന്ന് അമ്മ തിലകനെതിരെ അച്ചടക്കനടപടി എടുത്തു. തിലകന്റെ വിശദീകരണം കേള്‍ക്കാന്‍ വിളിച്ച യോഗത്തിലും അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുയായിരുന്നു. മാപ്പ് പറയണമെന്ന് അമ്മ ഭാരവാഹികള്‍ ആവശ്യപ്പെട്ടെങ്കിലും തിലകന്‍ തന്റെ ഭാഗം വിശദീകരിക്കുക മാത്രമാണ് ചെയ്തത്. തുടര്‍ന്ന് തിലകന്റെ വിശദീകരണത്തില്‍ തൃപ്തി രേകപ്പെടുത്താത അമ്മ നടനെ പുറത്താക്കുകയായിരുന്നു.

മരണം വരെ

മരണം വരെ

2010ല്‍ തിലകനെ വിലക്കിയ അമ്മ 2012ല്‍ ആ മഹാനടന്‍ മരിക്കുന്ന കാലം വരെയും വിലക്ക് നീക്കാന്‍ തയ്യാറായിരുന്നില്ല. മോഹന്‍ലാല്‍ നായകനായ ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് നല്‍കിയ ശേഷം തിലകനെ ഒഴിവാക്കുകയായിരുന്നു. ഫെഫ്കയോട് ഉടക്കി പുറത്ത് പോയ വിനയന്റെ സിനിമയില്‍ അഭിനയിച്ചതിന്റെ പേരിലായിരുന്നു അത്. ഫെഫ്കയുടെ ഇടപെടലായിരിന്നു ഇതിനു പിന്നിലെന്നും സംശയിക്കപ്പെടുന്നു.

മെഗാസ്റ്റാര്‍

മെഗാസ്റ്റാര്‍

ഇന്ത്യന്‍ റുപ്പിയിലും ഉസ്താദ് ഹോട്ടലിലുമെല്ലാം തിലകനെ അഭിനയിപ്പിക്കാതിരിക്കാന്‍ സംവിധായകരായ രഞ്ജിത്തിനും അന്‍വര്‍ റഷീദിനും മേല്‍ വലിയ സമ്മര്‍ദ്ദമാണ് ഉണ്ടായിരുന്നത്. തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയതിന് പിന്നില്‍ മെഗാസ്റ്റാര്‍ ആണെന്ന് തിലകന്‍ തുറന്നടിച്ചു. സംഘടനകള്‍ സൂപ്പര്‍സ്റ്റാറുകളുടെ വരുതിയില്‍ ആണെന്നും മറ്റുള്ളവര്‍ അടിമകളാണെന്നും തിലകന്‍ വെട്ടിത്തുറന്ന് പറഞ്ഞിരുന്നു.

തിരികെ

തിരികെ

തിലകനെതിരെ അമ്മ എടുത്ത നടപടി ശരിയല്ല എന്ന നിലപാട് ഇന്ദ്രന്‍സിനെപോലുള്ള നടന്‍മാര്‍ അന്ന് തന്നെ തുറന്ന് പറഞ്ഞിരുന്നു. തിലകെ സംഘടനയിലേക്ക് തിരികെ എത്തിക്കണമെന്ന ചില നടന്‍മാര്‍ ആവശ്യപ്പെട്ടെങ്കില്‍ നേതൃത്വം വഴങ്ങിയില്ല അത് കൊണ്ട് തന്നെ മരണം വരെ തിലകന്‍ സംഘടനക്ക് പുറത്ത് നിലകൊണ്ടു.

പിന്‍വലിക്കണം

പിന്‍വലിക്കണം

ദിലീപിനെ സംഘടനിയിലേക്ക് തിരികെ എടുക്കാനുള്ള തീരുമാനം വിവാദമയതിനോടൊപ്പം തിലകനോട് അമ്മ അന്ന് കാട്ടിയ വിവേചനവും ചര്‍ച്ചയായിയിരുന്നു. ഈ സാഹചര്യത്തിലാണ് തിലകനെതിരായ അച്ചടക്ക നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണമെന്ന് ആവശ്യവുമായി മകന്‍ ഷമ്മി തിലകന്‍ രംഗത്ത് എത്തിയത്.

പ്രതീക്ഷയുണ്ട്

പ്രതീക്ഷയുണ്ട്

ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് അദ്ദേഹം താരസംഘടനയ്ക്ക് കത്തെഴുതി. മോഹന്‍ലാല്‍ പ്രസിഡന്റായുള്ള പുതിയ നേതൃത്വത്തില്‍ പ്രതീക്ഷയുണ്ട്. അദ്ദേഹത്തിന് എല്ലാക്കാര്യങ്ങളും അറിയാവുന്നതാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

പേര് വെട്ടിമാറ്റി

പേര് വെട്ടിമാറ്റി

അമ്മയുടെ പ്രസിദ്ധീകരണത്തില്‍ നിന്ന് തിലകന്റെ പേര് വെട്ടിമാറ്റിയതായും അദ്ദേഹം പറഞ്ഞു. ഇത് വേദനാജനകമാണ്. അമ്മയുടെ മരിച്ചവരുടെ പട്ടികയില്‍ നിന്ന് വരെ തിലകന്റെ പേര് ഒഴിവാക്കി. മരിച്ച മറ്റുള്ളവരുടെ പേരുകള്‍ പട്ടികയിലുള്ളപ്പോള്‍ തിലകന്റെ പേര് മാത്രം ഒഴിവാക്കയത് എന്തുകൊണ്ടാണെന്നും ഷമ്മി തിലകന്‍ ചോദിക്കുന്നു.

പിന്തുണയ്ക്കുന്നു

പിന്തുണയ്ക്കുന്നു

നടന്റെ മരണശേഷവും അദ്ദേഹത്തിനെതിരായ നടപടി പിന്‍വലിക്കാത്തതില്‍ തനിക്ക് അതിയായ ദുഃഖമുണ്ട്. ആ വിഷമം ഉള്ളില്‍ ഉള്ളത് കൊണ്ടാണ് അമ്മയുടെ പൊതുയോഗത്തില്‍ പങ്കെടുക്കാത്തത്. അതേസമയം താന്‍ അമ്മയെ പിന്തുണയ്ക്കുന്നതായും ഷമ്മി പറഞ്ഞു.

കത്ത്

കത്ത്

വിലക്ക് നേരിട്ട കാലത്ത് അന്നത്തെ ജനറല്‍ സെക്രട്ടറി ആയിരുന്ന മോഹന്‍ലാലിന് തിലകന്‍ എഴുതിയ കത്ത് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മകള്‍ പുറത്ത് വിട്ടിരുന്നു.
തന്നെ ഏകപക്ഷീയമായാണ് അമ്മ പുറത്താക്കിയത് എന്ന് കത്തില്‍ തിലകന്‍ ആരോപിച്ചിരുന്നു. തലസ്ഥാനത്തെ ഒരു വിഭാഗം സിനിമാ രാജാക്കന്മാരാണ് തന്നെ വിലക്കിയതിന് പിന്നിലെന്നും കത്തില്‍ പറയുന്നു. ഗണേഷ് കുമാറിന് എതിരെയും ഗുരുതരമായ ആരോപണങ്ങളുണ്ട് കത്തില്‍.

Recommended Video

cmsvideo
തിലകന്‍ മോഹന്‍ലാലിന് അയച്ച കത്ത് മകള്‍ പുറത്തുവിട്ടു | Oneindia Malayalam
ഗണേഷ്

ഗണേഷ്

ഗണേഷിന്റെ ഗുണ്ടകളില്‍ നിന്ന് ആക്രമണവും വധഭീഷണിയും തനിക്ക് നേരെ ഉണ്ടെന്നും തിലകന്‍ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ അക്കാര്യത്തിലും അമ്മയുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായില്ല. ക്രിമിനല്‍ കേസിലെ പ്രതിയായ ദിലീപിന് ലഭിച്ച പരിഗണന തന്റെ അച്ഛന് ലഭിച്ചില്ലെന്ന് തിലകന്റെ മകളായ സോണിയ കുറ്റപ്പെടുത്തിയിരുന്നു.

English summary
shammy thilakan against amma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X