കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍റെ ഗര്‍ഭം ഇങ്ങനെയല്ലെന്ന് ഷംന! നട്ടം തിരിഞ്ഞത് ആശുപത്രി അധികൃതരും വീട്ടുകാരും

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കാണാതായ ഗർഭിണിയെ കണ്ടെത്തി

എസ്എടിയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഗര്‍ഭിണിയായ യുവതിയെ ഇന്നലെ വൈകീട്ടോടെ കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്ന് ഓട്ടോ ഡ്രൈവര്‍മാരാണ് ഷംനയെ കണ്ടെത്തിയത്. തീര്‍ത്തും അവശനിലയിലായിരുന്ന ഇവരെ കുറിച്ച് ഉടന്‍ തന്നെ പോലീസില്‍ അറിയിച്ചു. പിന്നാലെ പോലീസ് എത്തി ഇവരെ ആ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ആസ്പത്രിയില്‍ പ്രവേശിപ്പിച്ചപ്പാടെയാണ് രണ്ടുദിവസം ആളുകളെ മുള്‍മുനയില്‍ നിര്‍ത്തിയ തിരോധാനത്തിന്‍റെ ചുരുള്‍ അഴിഞ്ഞത്. താന്‍ ഗര്‍ഭിണി അല്ലെന്നും ഗര്‍ഭിണി അല്ലെന്ന് വീട്ടുകാര്‍ അറിഞ്ഞാലുണ്ടാകുന്ന നാണക്കേട് ഭയന്നാണ് നാടുവിട്ടതുമെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.കിളിമാനൂര്‍ മടവൂര്‍ വിളയ്ക്കാട് സ്വദേശിനിയായ ഷംനയെയാണ് കഴിഞ്ഞദിവം ആശുപത്രിയില്‍ നിന്ന് കാണാതാവുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഭര്‍ത്താവ് അന്‍ഷാദിനും കുടുംബത്തിനുമൊപ്പം ആശുപത്രിയിലെത്തിയ ശേഷമായിരുന്നു അപ്രത്യക്ഷമാകല്‍.

ഗര്‍ഭം അലസിപ്പോയി

ഗര്‍ഭം അലസിപ്പോയി

ആറാഴ്ച പ്രായമുള്ള ഷംനയുടെ ഗര്‍ഭം നേരത്തേ അലസിപ്പോയിരുന്നു. എന്നാല്‍ ഇത് ഭര്‍തൃവീട്ടുകാരെ അറിയിക്കാന്‍ ഭയമായതിനാല്‍ ഷംന ഗര്‍ഭിയിണി ആണെന്ന് തന്നെ വീട്ടുകാരെ ധരിപ്പിച്ചു. എന്നാല്‍ പ്രസവ തീയതി അടുത്തെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഷംനയേയും കൂട്ടി ഭര്‍ത്താവ് അന്‍ഷാദ് ആസ്പത്രിയില്‍ എത്തി.തുടര്‍ ചികിത്സയ്ക്കിടെ താന്‍ ഗര്‍ഭിണി അല്ലെന്ന് ആസ്പത്രി അധികൃതര്‍ തിരിച്ചറിയുമെന്ന് വ്യക്തമായതോടെ ഷംന അധികൃതരുടെ കണ്ണുവെട്ടിച്ച് ഒളിച്ചോടുകയായിരുന്നു. പതിനൊന്നരയോടെ എസ്എടി ആസ്പത്രിയിലേക്ക് കയറിയപോയ ഷംന ഒന്നര മണിക്കൂറായിട്ടും പുറത്തുവരായതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം ബന്ധുക്കള്‍ അറിയുന്നത്.

പരക്കെ തിരച്ചല്‍

പരക്കെ തിരച്ചല്‍

പരിഭ്രാന്തരായ ബന്ധുക്കള്‍ ഉടനെ തന്നെ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് ഷംനയുടെ മൊബൈല്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ വ്യാപിപ്പിച്ചു. എറണാകുളത്തും കോട്ടയത്തും യുവതിക്കായി പരിശോധന ഊര്‍ജ്ജിതമാക്കി. കൊച്ചിയിലും വെല്ലൂരിലും യുവതി എത്തിയിരുന്നതായി മൊബൈല്‍ ലൊക്കേഷന്‍ ട്രേയ്സ് ചെയ്ത് പോലീസ് കണ്ടെത്തി. ഇതിനിടയില്‍ താന്‍ സേഫ് ആണെന്ന് ഷംന ഒരു ബന്ധുവിനെ വിളിച്ച് അറിയിച്ചു. പിന്നീട് ഫോണ്‍ ഓഫായതോടെ യുവതിയെ ബന്ധപ്പെടാനുള്ള സാധ്യതയും ഇല്ലാതായി. എന്നാല്‍ കഴിഞ്ഞ ദിവസം വൈകീട്ട് ഫോണ്‍ ഓണ്‍ ആയതോടെ ബന്ധുക്കളും പോലീസും ഫോണ്‍ വിളിച്ചെങ്കിലും ഷംന ഫോണ്‍ എടുത്തില്ല.

മറുപടി തമിഴില്‍

മറുപടി തമിഴില്‍

പിന്നീട് ഫോണിലേക്ക് വിളിക്കുമ്പോഴെല്ലാം പരിധിക്ക് പുറത്താണെന്ന സന്ദേശമായിരുന്നു ലഭിച്ചത്. അതും തമിഴില്‍ ഇതോടെ ഷംന ചെന്നൈയിലേക്ക് പോയതാകാം എന്നായി പോലീസിന്‍റെ നിഗമനം. എന്നാല്‍ രാത്രിയോടെ ഇവരുടെ ടവര്‍ ലൊക്കേഷന്‍ വെല്ലൂരില്‍ ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് അന്വേഷണ സംഘം വെല്ലൂരിലേക്ക് തിരിച്ചു. എന്നാല്‍ അവിടെ എത്തി നടത്തിയ തിരച്ചില്‍ യുവതി വീണ്ടും നാട്ടിലേക്ക് തിരിച്ചതായി പോലീസ് കണ്ടെത്തി.

ആകെ മൊത്തം ദുരൂഹത

ആകെ മൊത്തം ദുരൂഹത

അവശനിലയില്‍ കരുനാഗപ്പള്ളിയില്‍ വെച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ ഷംനയെ കണ്ടെത്തുകയായിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഷംനയെ അവര്‍ തിരിച്ചറിഞ്ഞത്. ഉടനെ തന്നെ കരുനാഗപ്പള്ളി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യ പരിശോധനയില്‍ തന്നെ ഷംന ഗര്‍ഭിണി അല്ലെന്ന് ആസ്പത്രി അധികൃതര്‍ തിരിച്ചറിഞ്ഞു. എന്നാല്‍ സംഭവത്തിലെ ദുരൂഹത നീക്കാനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഷംനയുടെ ഫോണുകള്‍ പോലീസ് വിശദമായി പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. ഇതോടെയാണ് യഥാര്‍ത്ഥ കാരണം ഷംന വ്യക്തമാക്കിയത്.

English summary
shamna found from karunagappally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X