• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഷൂട്ടുണ്ടെന്ന് പറഞ്ഞ് രഹസ്യ കേന്ദ്രത്തിൽ, 8 ദിവസം ആ മുറിയിൽ സംഭവിച്ചത്...കൊല്ലുമെന്ന് ഭീഷണി..!!

 • By Desk

കൊച്ചി: നടി ഷംന കാസിമില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിനിമ-മോഡലിംഗ് മേഖലയിലുള്ള നിരവധി പേരാണ് ഇവര്‍ക്കെതിരെ ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആലപ്പുഴ സ്വദേശിയും ഇപ്പോള്‍ ഇപ്പോള്‍ എറണാകുളം കടവന്ത്രയില്‍ താമസിക്കുകയും ചെയ്യുന്ന നടിയാണ് ഇവരുടെ തട്ടിപ്പിന് ഇരയായെന്ന് പറഞ്ഞ് രംഗത്തെത്തിയത്. ഇതോടെ തട്ടിപ്പ് സംഘത്തിനെതിരെ മറ്റൊരു പരാതി കൂടെ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ശക്തമാക്കുകയാണ് പൊലീസ്. സംഘത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലാണ് ഈ നടി ഇപ്പോള്‍ നടത്തിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്..

ഷൂട്ടിന് വിളിക്കുന്നത്

ഷൂട്ടിന് വിളിക്കുന്നത്

കഴിഞ്ഞ മാര്‍ച്ച് നാലിനായിരുന്നു സംഭവം. മീര എന്ന കൂട്ടുകാരി ഷൂട്ടുണ്ടെന്ന് പറഞ്ഞാണ് വിളിക്കുന്നത്. ഇവര്‍ പറഞ്ഞതനുസരിച്ച് പാലക്കാട് എത്തി. അവിടെ തന്നെ കൂടാതെ ഏഴ് പെണ്‍കുട്ടികള്‍ കൂടെയുണ്ടായിരുന്നു. അവരെല്ലാവരും അവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. അവിടെ എത്തിയപ്പോഴാണ് ട്രാപ്പാണെന്ന് മനസിലായത്.

ലക്ഷ്വറി തോന്നുന്ന യുവതി

ലക്ഷ്വറി തോന്നുന്ന യുവതി

അറോളം കാറുകള്‍ അവിടെ നിന്ന് പോകുന്നുണ്ട്. അതില്‍ ഓരോ യുവതികള്‍ പോകണം. കാണാന്‍ ലക്ഷ്വറി തോന്നുന്ന പെണ്‍കുട്ടികള്‍ വേണം അവര്‍ക്ക്. സ്വര്‍ണക്കടത്താണ് അവരുടെ പദ്ധതിയെന്ന് വ്യക്തമായതോടെ പറ്റില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു. കഴിഞ്ഞ ദിവസം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതിയായ റഫീഖ് അതില്‍ ഉണ്ടായിരുന്നെന്നും യുവതി പറയുന്നു.

cmsvideo
  4 People Arrested For Threatening Shamna Kassim | Oneindia Malayalam
  എട്ട് ദിവസം

  എട്ട് ദിവസം

  ഇന്നലെ അറസ്റ്റിലായ സംഘത്തിലെ മറ്റുള്ളവരും അവിടെയുണ്ടായിരുന്നു. അന്ന് എവിടെ എട്ട് ദിവസമാണ് ഭക്ഷണം പോലും ഇല്ലാതെ കഴിഞ്ഞത്. വെള്ളം വാങ്ങാന്‍ പോലും പുറത്തുപോകാനാവാത്ത വിധത്തില്‍ അവിടെ പൂട്ടിയിടുകയായിരുന്നു. ഒരു ഹോട്ടല്‍ മുറിയിലാണ് അന്ന് കഴിഞ്ഞത്. ഇടയ്ക്ക് ഒരു നേരത്തെ ഭക്ഷണം തരും. എന്നാല്‍ പേടിച്ചിട്ട് അതാരും കഴിച്ചിരുന്നില്ല.

  ഒരു പരിഗണനയും

  ഒരു പരിഗണനയും

  പെണ്‍കുട്ടികള്‍ക്ക് വേണ്ടഒരു പരിഗണനയും നല്‍കാതെയാണ് അവര്‍ ഞങ്ങളോട് പെരുമാറിയത്. മനുഷ്യത്വമില്ലാതെയാണ് പെരുമാറിയത്. വീട്ടില്‍ ഫോണ്‍ വിളിച്ച് അറിയിച്ചാല്‍ അവരെ കൊല്ലുമെന്നായിരുന്നു ഭീഷണി. ഇന്നത്തെ പദ്ധതി അറിയുന്ന ഒരാളെയും പുറത്തുവിടില്ലെന്നും പുറത്തുപോയാല്‍ അടുത്ത സൂര്യോദയം കാണില്ലെന്നും അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

  ഒപ്പിട്ടു വാങ്ങി

  ഒപ്പിട്ടു വാങ്ങി

  സ്ഥലത്തെത്തിയപ്പോള്‍ തന്നെ ഒരു വെള്ള പേപ്പറില്‍ അഡ്രസും ഒപ്പും എഴുതി വാങ്ങിയിരുന്നു. എന്തെങ്കിലും ചെയ്യാന്‍ മുതിര്‍ന്നാല്‍ അതില്‍ മറ്റെന്തെങ്കിലും എഴുതിച്ചേര്‍ക്കുമെന്നായിരുന്നു ഭീഷണി. അവിടെ തന്റെ കൂടെ ഉണ്ടായിരുന്നു മറ്റ് പെണ്‍കുട്ടികളെയാണ് കൂടുതല്‍ ഭീഷണിപ്പെടുത്തിയതെന്നും നടി പറയുന്നു.

  പെണ്‍കുട്ടിക്ക് ബന്ധമുണ്ടോ

  പെണ്‍കുട്ടിക്ക് ബന്ധമുണ്ടോ

  തന്നെ ഷൂട്ടിന് വേണ്ടി വിളിച്ച മീര എന്ന പെണ്‍കുട്ടിക്ക് ഇതില്‍ പങ്കുണ്ടോ എന്ന കാര്യം അറിയില്ല. കുറച്ചു സുഹൃത്തുക്കളാണുള്ളത്. അവരെ വിശ്വസിച്ചത് കൊണ്ടാണ് ഇങ്ങനെ ഒരു കുരുക്കില്‍ ചെന്നുപെട്ടത്. പിന്നീട് മീരയോട് ചോദിച്ചപ്പോള്‍ നീ അവിടെ നില്‍ക്കാതെ ഇങ്ങു പോരെന്നു പറഞ്ഞു.

  ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് പണവും സ്വർണ്ണവും കൈക്കലാക്കി: മോഡലിന്റെ വെളിപ്പെടുത്തൽ

  ''പുരാണങ്ങളിലൊക്കെ ദേവതാ സങ്കൽപ്പങ്ങള്‍ ചിത്രമെഴുകിയ നഗ്‌നരൂപങ്ങളാണ്, നമ്മള്‍ വരക്കുമ്പോൾ തെറിവിളി''

  English summary
  Shamna Kasim Blackmail Case; Another actress Came with more revelations against the fraud team
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X