കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസ്; യുവതികളെ വിളിച്ചുവരുത്തിയ ഇടുക്കിക്കാരി മീര ആര് ? നിര്‍ണായക തെളിവ്

Google Oneindia Malayalam News

കൊച്ചി: ഷംന കാസിമില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസില്‍ നിര്‍ണായക വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേസില്‍ ഇനിയും നാല് പ്രതികള്‍ കൂടെയുണ്ടാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. പെണ്‍കുട്ടികളെ ഷൂട്ടുണ്ടെന്ന് പറഞ്ഞ് പാലക്കാട്ടേക്ക് വിളിച്ചുവരുത്തിയ ഇടുക്കിക്കാരിയായ മീരയടക്കം നാല് പ്രതികള്‍ കേസില്‍ ഉണ്ടാവുമെന്നാണ് സൂചന. കേസില്‍ ഷംന കാസിമിന്റെ മൊഴി നാളെ രേഖപ്പെടുത്തുമെന്നാണ് സൂചന.

shamna kasim

കേസില്‍ ഇതുവരെ ആറ് പേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. കേസില്‍ ആദ്യ ഘട്ടത്തില്‍ അറസ്റ്റിലായ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് നടക്കാനും സാധ്യതയുണ്ട്. ഷംന കാസിമിന്റെ പരാതിയില്‍ നാല് പേര്‍ അറസ്റ്റിലായതോടെയാണ് ഇതേ സംഘത്തിനെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നത്. തുടര്‍ന്ന് 24 മണിക്കൂറില്‍ വിവിധ സ്റ്റേഷനുകളിലായി മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Recommended Video

cmsvideo
സിനിമയിലെ സ്വര്‍ണ്ണക്കടത്തുകാര്‍ നടിമാരെ ഉപയോഗിക്കുന്നു | Oneindia Malayalam

പിന്നീട് സംഘത്തിനെതിരെ ഉയര്‍ന്ന പാരാതികളെല്ലാം ഏകദേശം സാമാനമായിരുന്നു. പെണ്‍കുട്ടികളെ ഷൂട്ടുണ്ടെന്ന് പറഞ്ഞ് പാലക്കാട്ടെ ഒരു ഹോട്ടല്‍ മുറിയില്‍ തടവില്‍ പാര്‍പ്പിച്ചു എന്ന പരാതിയാണ് ഉയര്‍ന്നത്. ഇവരെകൊണ്ട് സ്വര്‍ണക്കടത്ത് ഉള്‍പ്പടെയുള്ളവ ചെയ്യാന്‍ സംഘം നിര്‍ബന്ധിച്ചുവെന്നും പരാതിയ ഉയരുന്നുണ്ട്. പെണ്‍കുട്ടികളെ പാലക്കാട്ടേക്ക് വിളിച്ചുവരുത്തിയ മീര എന്ന യുവതിയെ അറസ്റ്റ് ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്.

കൊച്ചിയില്‍ മാത്രം സംഘത്തിനെതിരെ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിക്കാരായ പെണ്‍കുട്ടികളുടെ മൊഴികള്‍ ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പണ്ട് കേസുകള്‍ രാത്രി വൈകിയാണ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, കേസില്‍ കൂടുതല്‍ പ്രതികള്‍ ഇനിയും അറസ്റ്റിലാവാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. കേസില്‍ അറസ്റ്റിലായ പ്രതികളെ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച് ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഷെരീഫും റഫീക്കുമാണ് സംഭവത്തിന്റെ മുഖ്യ ആസൂത്രകരെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ അഞ്ച് സംഘങ്ങളാണ് കേസ് അന്വേഷിച്ചുവരുന്നത്. ഹൈദരാബാദിലുള്ള ഷംനാ കാസിം തിരിച്ചെത്തുന്നതോടെ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

ഷംനയ്ക്ക് പുറമേ മറ്റൊരു നടിയും മോഡലും ഉള്‍പ്പെടെ നിരവധി പെണ്‍കുട്ടികളാണ് ഇതേ സംഘത്തിന്റെ തട്ടിപ്പിന് ഇരയായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പോലീസില്‍ പരാതി നല്‍കിയത്. മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന കാറും പോലീസ് ഇതിനകം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.

English summary
Shamna Kasim Blackmail Case; Police has begun search for idukki native meera, who brought the girls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X