കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതികൾ വിളിച്ചു; ഷംനയെയും മിയയെയും പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടു, വെളിപ്പെടുത്തലുമായി ധർമ്മജൻ

Google Oneindia Malayalam News

കൊച്ചി: ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികള്‍ തന്നെയും വിളിച്ചെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കൊച്ചി കമ്മിഷണര്‍ ഓഫീസിലേക്ക് വിളിപ്പിച്ചതിന് ശേ,ം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. നടിമാരായ ഷംന കാസിമിനെയും മിയയെയും പരിചയപ്പെടുത്തണമെന്നും അവരുടെ നമ്പര്‍ ആവശ്യപ്പെട്ടെന്നും ധര്‍മ്മജന്‍ പറഞ്ഞു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണ് തന്റെ നമ്പര്‍ പ്രതികള്‍ക്ക് നല്‍കിയതെന്നും ധര്‍മ്മജന്‍ പറഞ്ഞു.

സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാര്‍

സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാര്‍

അഷ്‌കര്‍ അലി എന്നയാളാണ് തന്നെ വിളിച്ചതെന്ന് ധര്‍മ്മജന്‍ പറയുന്നു. ഇവര്‍ സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും സെലിബ്രിറ്റികളെയും സിനിമ താരങ്ങളെയും ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നരാണെന്നും പറഞ്ഞു. ഇതോടൊപ്പം കോടികളുടെ ചില കണക്കുകളും പറയുകയുണ്ടായെന്ന് ധര്‍മ്മജന്‍ പറയുന്നു.

തമാശയാണെന്ന്

തമാശയാണെന്ന്

ലോക്ക് ഡൗണ്‍ കാലമായതിനാല്‍ അദ്യം തമാശയ്ക്ക് വിളിച്ചതാണെന്നാണ് കരുതിയത്. രണ്ട് മൂന്ന് തവണ മാത്രമാണ് ഇവര്‍ വിളിച്ചത്. എന്നാല്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ പിന്നെ വിളിച്ചില്ലെന്നും വിളിച്ച നമ്പര്‍ സ്വച്ച് ഓഫ് ആയെന്നും പിന്നീട് വിളിച്ചില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു.

Recommended Video

cmsvideo
സിനിമയിലെ സ്വര്‍ണ്ണക്കടത്തുകാര്‍ നടിമാരെ ഉപയോഗിക്കുന്നു | Oneindia Malayalam
നമ്പര്‍ കൊടുത്തത്

നമ്പര്‍ കൊടുത്തത്

എന്തുകൊണ്ടാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നമ്പര്‍ കൊടു്തതെന്ന കാര്യം അറിയില്ല. ഇക്കാര്യം അദ്ദേഹത്തോട് ചോദിക്കും. അദ്ദേഹത്തോട് പിണക്കമില്ലെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി. അതേസമയം, കേസ് പ്രൊഡക്ഷന്‍ കണ്‍ട്രോളറിലേക്ക് നീങ്ങുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതവന്നിട്ടില്ല.

നാല് താരങ്ങള്‍

നാല് താരങ്ങള്‍

കേസുമായി ബന്ധപ്പെട്ട് നാലോളം താരങ്ങളെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇതിന്റെ ബാഗമായാണ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ ചോദ്യം ചെയ്യുന്നതിനായി കമ്മിഷണര്‍ ഓഫീസിലേക്ക് വിളിപ്പിച്ചത്. നേരത്തെ ധര്‍മ്മജന്റെ ഫോണ്‍ നമ്പര്‍ പ്രതികളില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് വേണ്ടിയാണ് ധര്‍മ്മജനോട് ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടത്

സ്വര്‍ണം കടത്താന്‍

സ്വര്‍ണം കടത്താന്‍

ഇപ്പോള്‍ അറസ്റ്റിലായ പ്രതി ഹാരിസ് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയോട് സ്വര്‍ണം കടത്താന്‍ ആവശ്യപ്പെട്ടിരുന്നെന്ന് പൊലീസ് പറയുന്നു. രണ്ട് കോടി രൂപയാണ് ഇതിന് വേണ്ടി വാഗ്ദാനം ചെയ്തിരുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് പൊലീസ് ഇപ്പോള്‍ ധര്‍മ്മജനെ വിളിപ്പിച്ചത്. ഹാരിസ് കുറേ സിനിമ താരങ്ങളെ സ്വര്‍ണം കടത്താന്‍ പ്രേരിപ്പിച്ചെന്നും ഇതിനായി നിരവധി താരങ്ങളെ സമീപിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ധർമ്മജന്റെ നമ്പർ പ്രതികളുടെ ഫോണിൽ, സ്വർണക്കടത്തിന് പ്രേരിപ്പിച്ചോ? കമ്മിഷണർ ഓഫീസിലേക്ക് വിളിപ്പിച്ചുധർമ്മജന്റെ നമ്പർ പ്രതികളുടെ ഫോണിൽ, സ്വർണക്കടത്തിന് പ്രേരിപ്പിച്ചോ? കമ്മിഷണർ ഓഫീസിലേക്ക് വിളിപ്പിച്ചു

ഗാൽവൻ സംഘര്‍ഷത്തിൽ തലപുകഞ്ഞ് ചൈന, സർക്കാരിനെനെതിരെ തിരിഞ്ഞ് സ്വന്തം പൗരന്മാർ, പിന്നിൽ ഒരു കാരണം..!!ഗാൽവൻ സംഘര്‍ഷത്തിൽ തലപുകഞ്ഞ് ചൈന, സർക്കാരിനെനെതിരെ തിരിഞ്ഞ് സ്വന്തം പൗരന്മാർ, പിന്നിൽ ഒരു കാരണം..!!

English summary
Shamna Kasim Blackmailing Case; accused asked to introduce Shamna and Miya says Dharmajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X