കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലാക്ക്‌മെയിലിങ് കേസ്; ഷംനയെ ഭീഷണിപ്പെടുത്തിയ അതേസംഘം; വഴിതിരിവ്; മനുഷ്യകടത്ത് ചുമത്തി

Google Oneindia Malayalam News

കൊച്ചി: ഷംന കാസിമിനെ ഭീഷണപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവം വലിയ വിവാദങ്ങളിലേക്കും ഒപ്പം മറ്റ് നിവധി സംഭവങ്ങളുടെ അന്വേഷണത്തിലേക്കും വഴിവെച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ മനുഷ്യകടത്ത് ഉള്‍പ്പെടെയുള്ള നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഷംന കാസിമിന്റെ അമ്മയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇതേ സംഘത്തിനെതിരെ വെളിപ്പെടുത്തലുമായി നടിയും മോഡലും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുന്നത്. സംഭവത്തില്‍ ഇതുവരേയും മാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്. മൂന്ന് പേര്‍ക്കായി പൊലീസ് അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്.

മനുഷ്യകടത്ത് വകുപ്പ് ചുമത്തി

മനുഷ്യകടത്ത് വകുപ്പ് ചുമത്തി

ബ്ലാക്ക്‌മെയിലിങ് കേസില്‍ പ്രതികള്‍ക്കെതിരെ മനുഷ്യകടത്ത് വകുപ്പ് ചുമത്തിയിരിക്കുകയാണ്. ഒപ്പം യുവതികളെ ജോലിക്ക് കൊണ്ട് പോയി തടവില്‍ പാര്‍പ്പിച്ചെന്ന പരാതിയില്‍ പുതിയ മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവ മോഡല്‍ അടക്കം നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ഒരേ സംഘം

ഒരേ സംഘം

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘം തന്നെയാണ് സ്വര്‍ണകടത്തിന് നിര്‍ബന്ധിച്ചതെന്ന് യുവതികള്‍ പറയുന്നു.നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത സംഘത്തിലെ പ്രതികള്‍ വന്‍ സ്വര്‍ണ്ണകടത്ത് സംഘമാണെന്നാണ് യുവമോഡലിന്റെ വെളിപ്പെടുത്തല്‍. അവര്‍ സ്വര്‍ണ്ണമാല, പണം എന്നിവ കൈക്കലാക്കിയെന്നും യുവതികള്‍ ആരോപിച്ചു.

Recommended Video

cmsvideo
സിനിമയിലെ സ്വര്‍ണ്ണക്കടത്തുകാര്‍ നടിമാരെ ഉപയോഗിക്കുന്നു | Oneindia Malayalam
സ്വര്‍ണ്ണകടത്ത്

സ്വര്‍ണ്ണകടത്ത്

തന്നെ മോഡലിങിനായി പാലക്കാടേക്ക് വിളിച്ചുവരുത്തി സ്വര്‍ണ്ണകടത്തിനായി പ്രേരിപ്പിച്ചെന്നും എട്ട് ദിവസം മുറിയില്‍ പൂട്ടിയിട്ട് മാനസികമായി പീഢിപ്പിച്ചെന്നും യുവതി പൊലിസില്‍ മൊഴി നല്‍കിയിരുന്നു. സ്വര്‍ണ്ണകടത്തിനായി ആഢംബര കാറില്‍ അടമ്പടി പോകണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം.

എട്ട് പെണ്‍കുട്ടികളെ

എട്ട് പെണ്‍കുട്ടികളെ

എന്നാല്‍ ഇത് സമ്മതിക്കാതെ വന്നതോടെ തന്നെയടക്കം എട്ട് പെണ്‍കുട്ടികളെ ഒരാഴ്ച്ചയിലധികം മാനസികമായി പീഢിപ്പിച്ചുവെന്നാണ് യുവതി പറയുന്നു. മാര്‍ച്ച് 4 ന് യുവതി കൊച്ചിയിലെത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍ തുടര്‍നടപടിയുണ്ടായില്ല. പിന്നീട് ഷംന കേസില്‍ പ്രതികള്‍ അറസിറ്റിലായതോട പെണ്‍കുട്ടികള്‍ വീണ്ടും പൊലീസിനെ സമീപിക്കുകയായിരുന്നു.

 മുറിയില്‍ പൂട്ടിയിട്ട് ഭീഷണി

മുറിയില്‍ പൂട്ടിയിട്ട് ഭീഷണി

മോഡലിങിന് അവസരമുണ്ടെന്ന് പറഞ്ഞ് കൂട്ടുകാരി പറഞ്ഞത് പ്രകാരമാണ് പാലക്കാട്ടെയതെന്നും എന്നാല്‍ സ്ഥലത്തെത്തിയോടെ റെഫീക് ഉള്‍പ്പെടെയുള്ള സംഘം മുറിയില്‍ പൂട്ടിയിട്ട് ഭീഷണി തുടങ്ങിയെന്നുമാണ് യുവമോഡലിന്റെ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ഷംന കാസിമിനും യുവതികള്‍ക്കും പിന്തുണയറിയിച്ച് വനിത കമ്മീഷന്‍ രംഗത്തെത്തിയിരുന്നു.

വനിത കമ്മീഷന്‍

വനിത കമ്മീഷന്‍

സിനിമാ- മോഡലിംഗ് രംഗത്തേക്ക് പ്രവര്‍ത്തിക്കുന്നവരും ഈ രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരുമായ പെണ്‍കുട്ടികളെ സ്വര്‍ണ്ണക്കടത്ത്, കള്ളക്കടത്ത് എന്നിവയ്ക്ക് നിര്‍ബന്ധിക്കുകയും ഇതിന് തയ്യാറാവാത്തവരെ ശാരീരിക- മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്ത പല സംഭവങ്ങളും മൂടിവെക്കപ്പെട്ടിട്ടുണ്ടെന്ന് വനിത കമ്മീഷന്‍ ചൂണ്ടികാട്ടി.

തട്ടിപ്പിനിരയായവര്‍ മുന്നോട്ടുവരണം

തട്ടിപ്പിനിരയായവര്‍ മുന്നോട്ടുവരണം

കേസിന്റെ എല്ലാ ഘട്ടത്തിലും നടിക്ക് പിന്തുണ നല്‍കുമെന്ന് അറിയിച്ച വനിതാ കമ്മീഷന്‍ അംഗം ഇത്തരത്തില്‍ തട്ടിപ്പിനിരയായവര്‍ മുന്നോട്ടുവരണമെന്നും അറിയിച്ചു. ബ്ലാക്ക്‌മെയിലിംഗിന് പുറകിലെ കുറ്റകൃത്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ നടിയുടെ വെളിപ്പെടുത്തല്‍ സഹായിക്കുമെന്നമായിരുന്നു ഷാഹിദാ കമാല്‍ പറഞ്ഞത്. ജീവിതത്തില്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ള സ്ത്രീകള്‍ ഇത് തുറന്ന് പറഞ്ഞ് കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ ധൈര്യത്തോടെ മുന്നോട്ടുവരണമെന്നും ഷാഹിദ കമാല്‍ ആവശ്യപ്പെട്ടു.

ഡിവൈഎഫ്‌ഐ ആളുമാറി തടഞ്ഞത് എംപിയെ.... തടയാനെത്തിയത് എംഎല്‍എയെ, ഒടുവില്‍ സംഭവിച്ചത്!!ഡിവൈഎഫ്‌ഐ ആളുമാറി തടഞ്ഞത് എംപിയെ.... തടയാനെത്തിയത് എംഎല്‍എയെ, ഒടുവില്‍ സംഭവിച്ചത്!!

വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് 100 പേർക്ക് വരെ പങ്കെടുക്കാം, സാമൂഹിക അകലം ഉറപ്പാക്കണംവെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് 100 പേർക്ക് വരെ പങ്കെടുക്കാം, സാമൂഹിക അകലം ഉറപ്പാക്കണം

English summary
Shamna Kasim Blackmailing Case; Accused Charged with Human Trafficking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X