Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസിനോടോ ഷംനയോടോ ചോദിക്കൂ.. ബ്ലാക്ക് മെയിലിംഗ് കേസിൽ തുറന്നടിച്ച് നടൻ ടിനി ടോം

കൊച്ചി: നടി ഷംന കാസിമുമായി ബന്ധപ്പെട്ട കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസില്‍ തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടന്‍ ടിനി ടോം രംഗത്ത്. ഫേസ്ബുക്ക് ലൈവിലാണ് താരം സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്കെതിരെ രംഗത്ത് വന്നത്. കേസില്‍ നടന്‍ ധര്‍മ്മജനെ ചോദ്യം ചെയ്തതിന് പിന്നാലെ ടിനി ടോമിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അഭ്യൂഹങ്ങള്‍ പരത്തിയിരുന്നു. ബ്ലാക്ക് മെയിലിംഗ് കേസുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്ന് ടിനി ടോം വ്യക്തമാക്കി.

തന്നെ കേസുമായി ബന്ധപ്പെട്ട് പോലീസ് വിളിക്കുകയോ മൊഴി എടുക്കുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് ടിനി ടോം പറഞ്ഞു. താന്‍ എംഎല്‍എയ്ക്കും എംപിക്കും പരാതി കൊടുത്തിട്ടുണ്ട്. ഡിജിപിയോടൊ പ്രതികളോടോ ഷംന കാസിമിനോടൊ ചോദിക്കണം ടിനി ടോം ഏതെങ്കിലും തരത്തില്‍ ഈ കേസുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന്.

tini

തന്നെ മുന്‍പ് ബ്ലാക്ക്‌മെയില്‍ ചെയ്ത വ്യക്തി മരിച്ചത് അസ്ഥി ഉരുകിയിട്ടാണ്. ചെയ്യാത്ത കാര്യത്തെ കുറിച്ച് പറയുന്നത് ദൈവം എന്നൊരാള്‍ കാണുന്നുണ്ട്. തനിക്ക് മാത്രമല്ല, തന്റെ കുടുംബത്തിനും പ്രായമായ അമ്മയ്ക്കും വിഷമം ഉണ്ട്. പ്രതികളോ പോലീസോ ഷംനയോ പറയാത്ത ഒരു കാര്യം വെച്ച് അന്തരീക്ഷത്തില്‍ നിന്ന് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണ്. താന്‍ വാങ്ങിച്ച സാധനങ്ങള്‍ക്കെല്ലാം കൃത്യമായ കണക്കുണ്ട്. അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗമായത് ആരെയും മണി അടിച്ചിട്ടല്ല.

താന്‍ ഇതുവരെ എത്തിയത് കഷ്ടപ്പെട്ടിട്ടാണ്. വെള്ളിക്കരണ്ടിയുമായി ജനിച്ച ആളല്ല. ഷംനയെ ഭീഷണിപ്പെടുത്തി സംഘത്തില്‍ താനുണ്ടെന്ന് പറയുന്നത് ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ്. മനുഷ്യത്വം എന്നൊന്നില്ലേ എന്നും ടിനി ടോം ചോദിക്കുന്നു. കള്ളക്കടത്തുകാരനായോ മറ്റുളളവരെ ചീത്ത പറഞ്ഞോ അല്ല താന്‍ വന്നിട്ടുളളത്. അമ്മയുടെ യോഗം കഴിഞ്ഞതിന് ശേഷം ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കും എന്നും ടിനി ടോം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+