കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷംന കാസിമിനെ കുടുക്കാന്‍ പ്ലാന്‍ ചെയ്തത് ഇങ്ങനെ... മോഡലിന് സംഭവിച്ചത്. ആ മുറിയില്‍ പത്ത് ദിവസം!!

Google Oneindia Malayalam News

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചവര്‍ക്ക് പല കുറ്റകൃത്യങ്ങളുടെ പിന്നിലും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പോലീസ്. മുമ്പ് ഇവര്‍ മോഡലുകളെ അടക്കം കുടുക്കാന്‍ ശ്രമിച്ച അതേ രീതിയിലാണ് ഷംനയെയും കുടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇവരുടെ സ്വഭാവത്തില്‍ വന്നില്‍ മാറ്റങ്ങളാണ് കുടുക്കിലേക്ക് നയിച്ചത്. അതല്ലെങ്കില്‍ ഇവര്‍ ഇനിയും നിരവധി പേരെ ഇതേ രീതിയില്‍ വഞ്ചിക്കുമായിരുന്നു. ഷംനയ്ക്ക് ഇത്തരത്തിലുള്ള സംശയങ്ങള്‍ തോന്നിയിരുന്നില്ലെങ്കില്‍ ഇവര്‍ ആരെയൊക്കെ ഇതേ രീതിയില്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന കാര്യവും പുറത്തുവരില്ലായിരുന്നു.

തട്ടിപ്പ് സംഘം ചില്ലറക്കാരല്ല

തട്ടിപ്പ് സംഘം ചില്ലറക്കാരല്ല

ഷംന കാസിമിന് എതിരെ നടന്ന തട്ടിപ്പ് കേസില്‍ സിനിമാ മേഖലയില്‍ ഉള്ളവരുടെ പങ്ക് കൂടിയാണ് അന്വേഷിക്കാന്‍ ഒരുങ്ങുന്നത്. തട്ടിപ്പിന്റെ ആസൂത്രണത്തില്‍ സിനിമ മേഖലയിലെ ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. നടിയുടെ വിശദാംശങ്ങള്‍ എങ്ങനെ കിട്ടി എന്ന കാര്യവും അന്വേഷിക്കും. നടിയുടെ സ്വകാര്യ നമ്പര്‍ ചലച്ചിത്ര മേഖലയില്‍ നിന്ന് ലഭിച്ചതാകാമെന്ന സംശയം പോലീസിനുണ്ട്.

ഷംനയെ കുടുക്കാനുള്ള പ്ലാന്‍

ഷംനയെ കുടുക്കാനുള്ള പ്ലാന്‍

ഷംനയെ മുമ്പ് പലരെയും ദുരുപയോഗം ചെയ്തത് പോലെ കുടുക്കാനായിരുന്നു പ്ലാന്‍. ഉയര്‍ന്ന സാമ്പത്തിക സാഹചര്യമുള്ളവര്‍ എന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാര്‍ നടിമാരുടെ ബന്ധുക്കളുമായി അടുക്കുന്നത്. ബന്ധുക്കളുമായി ബന്ധം ഉണ്ടായി കഴിഞ്ഞാല്‍ നടിമാരെ വിവാഹം ആലോചിക്കുകയും എന്തെങ്കിലും പ്രൊജക്ട് ചെയ്ത് കൊണ്ടിരിക്കുകയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യും. ഇതിന്റെ ആവശ്യത്തിലേക്കാണെന്ന് പറഞ്ഞ് പിന്നീട് പണം ചോദിക്കുന്നതാണ് പതിവ്.

പണം നല്‍കിയാല്‍....

പണം നല്‍കിയാല്‍....

ഒരു തവണ സ്വര്‍ണമോ പണമോ ലഭിച്ച് കഴിഞ്ഞാല്‍ പിന്നെ ഫോണ്‍ നമ്പര്‍ മാറ്റും. പിന്നെ വിളിച്ചാല്‍ കിട്ടാതാവും. ഈ സമയം ഇവര്‍ വേറെ ഇരകളുടെ പിന്നാലെയാവും. സംഘത്തില്‍ ഏഴ് പേര്‍ ഉണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതില്‍ നാല് പേര്‍ പിടിയിലായിട്ടുണ്ട്. ബാക്കിയുള്ളവരെ കൂടി പിടികൂടുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ പേര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. ഇവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

മോഡല്‍ പറയുന്നു

മോഡല്‍ പറയുന്നു

കേരളത്തില്‍ ഈ സംഘം നടത്തിയത് വമ്പന്‍ തട്ടിപ്പുകളാണ്. ഇവരുടെ തട്ടിപ്പിനിരയായ മോഡല്‍ എല്ലാം വെളിപ്പെടുത്തിയിരിക്കുകയാണ്. ഹോട്ടല്‍ മുറിയില്‍ പത്ത് ദിവസം പൂട്ടിയിട്ടെന്നും.തന്റെയും ഒപ്പമുണ്ടായിരുന്ന അഞ്ച് പെണ്‍കുട്ടികളുടെയും പണവും സ്വര്‍ണവും ഇവര്‍ തട്ടിയെടുത്തെന്നും യുവതി പറയുന്നു. ഷംനയുടെ കേസില്‍ ഇവര്‍ അറസ്റ്റിലായതോടെയാണ് യുവതി ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.

Recommended Video

cmsvideo
4 People Arrested For Threatening Shamna Kassim | Oneindia Malayalam
പരിചയത്തിന് ശേഷം....

പരിചയത്തിന് ശേഷം....

മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതിയെ സുഹൃത്തുക്കള്‍ വഴിയാണ് പ്രതികള്‍ പരിചയപ്പെട്ടത്. മോഡലിംഗ് ജോലിയാണെന്ന് പറഞ്ഞാണ് വിളിക്കുന്നത്. മാര്‍വാടികളുടെ മുന്നില്‍ ഭാര്യയും ഭര്‍ത്താവുമായി അഭിനയിക്കാന്‍ ആവശ്യപ്പെട്ടു. ഇതിന് ശേഷം മാര്‍വാടികള്‍ നല്‍കുന്ന ചില രേഖകളും സാധനങ്ങളും തട്ടിപ്പ് സംഘത്തിലെ ഒരാളുടെ വീട്ടില്‍ എത്തിക്കണം. അവിടെ നിന്ന് പണം ലഭിക്കുമെന്നായിരുന്നു പറഞ്ഞത്. ഈ ജോലി ഏറ്റെടുക്കാതെ പുറത്ത് പോകരുതെന്ന് ഭീഷണിപ്പെടുത്തി. ഇവിടെ നിന്ന് പോയാല്‍ നിങ്ങളെ വെറുതെവിടില്ലെന്നും പറഞ്ഞു.

ഭീഷണികളും പിന്നാലെ....

ഭീഷണികളും പിന്നാലെ....

ഇവര്‍ ഞങ്ങളെ കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ആഢംബര കാറുകളിലായിരുന്നു യാത്ര. ഡ്രൈവര്‍ ഉണ്ടാകുമെന്നും, കാറില്‍ കാണാന്‍ ഭംഗിയുള്ള ഒരു പെണ്‍കുട്ടി വേണമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. തുടര്‍ന്ന് തൃശൂരിലെയും പാലക്കാട്ടെയും ഹോട്ടലുകലില്‍ മുറിയില്‍ പൂട്ടിയിട്ടു. ഇവിടെ നിന്നാണ് പലരുടെയും സ്വര്‍ണവും പണവും പ്രതികള്‍ കൈക്കലാക്കിയത്. ചില രേഖകള്‍ ശരിയാക്കാന്‍ പണം വേണമെന്നും തിരികെ നല്‍കണമെന്നുമാണ് പറഞ്ഞത്.

പണമെല്ലാം കൊണ്ടുപോയി

പണമെല്ലാം കൊണ്ടുപോയി

തന്റെ രണ്ടര പവന്‍ സ്വര്‍ണം അവര്‍ വാങ്ങിയിരുന്നു. എട്ട് പെണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. അഞ്ച് പേരില്‍ നിന്നായി നാല് ലക്ഷം രൂപയും സ്വര്‍ണവും വാങ്ങി. എന്നാല്‍ പിന്നീട് ഇവര്‍ മോശമായി പെരുമാറാന്‍ തുടങ്ങി. കൂടെ കിടക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഇറങ്ങിയോടുമെന്ന് പറഞ്ഞതോടെ അവര്‍ പിന്‍മാറിയെന്ന് യുവതി പറഞ്ഞു. ചില സാധനങ്ങളും മാര്‍വാടികള്‍ നല്‍കുന്ന രേഖകളും കാറില്‍ മറ്റൊരു സ്ഥലത്ത് എത്തിക്കണമെന്നായിരുന്നു ആവശ്യമെന്നും എന്നാല്‍ അതൊന്നും പിന്നീട് ഉണ്ടായില്ലെന്നും യുവതി പറഞ്ഞു. ഇത് തട്ടിപ്പായിരുന്നുവെന്നും,തങ്ങളുടെ സ്വര്‍ണവും പണവും കൈക്കലാക്കലായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പിന്നീട് തിരിച്ചറിഞ്ഞതായി ഇവര്‍ പറഞ്ഞു.

അമ്മയുടെ പിന്തുണ

അമ്മയുടെ പിന്തുണ

ഷംനയെ പിന്തുണച്ച് താരസംഘടന അമ്മ രംഗത്തെത്തിയിട്ടുണ്ട്. നിയമനടപടികള്‍ ആവശ്യമെങ്കില്‍ സഹായം നല്‍കുമെന്നും അമ്മ അറിയിച്ചു. പ്രതികള്‍ ഷംനയുടെ പിതാവിനോടും സഹോദരനോടും എല്ലാം സംസാരിച്ചിരുന്നു. തുടര്‍ന്ന് ഒരാഴ്ച്ചയ്ക്കായി ശേഷം വരനായി എത്തിയയാള്‍ ചെയ്ത് കൊണ്ടിരിക്കുന്ന പ്രൊജക്ടിലേക്ക് പണത്തിന് ഷോര്‍ട്ടേജുണ്ടെന്നും വരുന്ന സുഹൃത്തിന്റെ പക്കല്‍ ഒരു ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. നടി ഇത് നിരസിച്ച് മാതാവിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് തട്ടിപ്പുകള്‍ പുറത്തെത്തിയത്.

English summary
Shamna kasim blackmailing case:criminal group have cheated model and taken her jewellery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X