കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷംന കേസില്‍ ഡ്യൂപ്പുകളുടെ കളി...നിര്‍മാതാവായെത്തിയത് പന്തല്‍ പണിക്കാരന്‍, വെളിപ്പെടുത്തല്‍!!

Google Oneindia Malayalam News

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത കേസില്‍ ഡ്യൂപ്പുകളുടെ കളിയാണ് നടന്നതെന്ന് പോലീസ്. ഷംനയുടെ വീട്ടിലെത്തിയവരും ഇവര്‍ ഉപയോഗിച്ച പേരുകളും എല്ലാം വേറെ തരത്തിലുള്ളതാണ്. ഓരോ കണ്ണിയെയും കൂട്ടിച്ചേര്‍ക്കുമ്പോള്‍ പലയിടത്തുമുള്ളവരാണ് ഇതിലേക്ക് വരുന്നത്. പോലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതികളിലൊരാളുടെ ഭാര്യ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന സൂചനകള്‍ തന്നെയാണ് പോലീസ് നല്‍കുന്നത്.

ആരാണ് ദുബായിലെ വ്യാപാരി

ആരാണ് ദുബായിലെ വ്യാപാരി

ദുബായിലെ വന്‍ വ്യവസായിയായ അന്‍വര്‍ എന്ന പേരില്‍ ഷംനയ്ക്കും കുടുംബത്തിനും കാണിച്ച് കൊടുത്തത് ദുബായില്‍ വ്യാപാരിയായ കാസര്‍കോട് സ്വദേശി യാസിറിന്റെ ചിത്രമാണ്. യാസിറിന്റെ ചിത്രം ടിക്ടോക്കില്‍ നിന്ന് സംഘടിപ്പിച്ചാണ് പ്രതികള്‍ ഷംനയ്ക്ക് വിവാഹാലോചനയുമായി ചെന്നത്. ടിക് ടോക് താരത്തിന്റെ ദൃശ്യങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

നിര്‍മാതാവും വ്യാജന്‍

നിര്‍മാതാവും വ്യാജന്‍

ഷംനയുടെ വീട്ടില്‍ നിര്‍മാതാവായി എത്തിയതും തട്ടിപ്പുകാരനാണ്. കോട്ടയത്തെ പന്തല്‍ പണിക്കാരനാണ് ഇയാള്‍. അതേസമയം പെണ്ണുകാണാനായി ഷംനയുടെ വീട്ടിലെത്തിയ സംഘത്തില്‍ അന്‍വറിന്റെ അമ്മവേഷമണിഞ്ഞ് എത്തിയത് വാടാനപ്പള്ളിക്കാരിയായ വീട്ടമ്മ. അതേസമയം കേസില്‍ ക്ലംപ്ലീറ്റ് ഡ്യൂപ്പുകളാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം വരെ ടിക് ടോക് താരത്തെ ചൊല്ലിയായിരുന്നു സസ്‌പെന്‍സ്. ഇയാളെ വിളിച്ചുവരുത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് യാസിറിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

ഷൂസിന്റെ വ്യാപാരി

ഷൂസിന്റെ വ്യാപാരി

ദുബായില്‍ ഷൂസിന്റെ മൊത്തവ്യാപാരിയാണ് യാസിര്‍. ഇയാള്‍ നാല് മാസം മുമ്പാണ് കാസര്‍കോട്ടെ വീട്ടിലെത്തിയത്. പ്രതികളെ അറിയുക പോലുമില്ലെന്ന് യാസിര്‍ പറഞ്ഞു. അതേസമയം കോട്ടയം സ്വദേശിയായ രാജുവാണ് സിനിമാ നിര്‍മാതാവെന്ന വ്യാജേന ഷംനയുടെ വീട്ടിലെത്തിയത്. ഇയാള്‍ സിനിമയുമായി പോലും ബന്ധമില്ല. കോട്ടയത്തെ പന്തല്‍ പണിക്കാരനാണെന്ന സൂചനയും പോലീസ് നല്‍കുന്നുണ്ട്. വാടാനപള്ളി സ്വദേശിയായ വീട്ടമ്മ തന്റെ മകന്‍ ദുബായിലെ വലിയ വ്യവസായിയാണെന്ന് ഷംനയോട് പറഞ്ഞിരുന്നു.

Recommended Video

cmsvideo
സിനിമ തട്ടിപ്പ് കേസിലെ ഇരയായ മോഡൽ വൺ ഇന്ത്യയോട് | Oneindia Malayalam
ജാമ്യത്തിലിറങ്ങി പിടിയില്‍

ജാമ്യത്തിലിറങ്ങി പിടിയില്‍

കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ വീണ്ടും പിടിയിലായിരിക്കുകയാണ്. പ്രതികളായ ഹാരിസ്, അബൂബക്കര്‍, ശരത്ത് എന്നിവരാണ് വീണ്ടും കസ്റ്റഡിയിലായിരിക്കുന്നത്. ഇവരുടെ അറസ്റ്റും ഇന്നുണ്ടാവും. പാലക്കാട് പെണ്‍കുട്ടികളെ സ്വര്‍ണക്കടത്തിനായി തടഞ്ഞുവെച്ച കേസിലാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. വിവാഹാലോചന സമയത്ത് ഇവര്‍ എത്തുമ്പോള്‍ ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവര്‍ ഫോണില്‍ ഷംനയുടെ വീടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്നാണ് ഇവര്‍ മുങ്ങിയത്.

പോലീസ് ഭീഷണിപ്പെടുത്തുന്നു

പോലീസ് ഭീഷണിപ്പെടുത്തുന്നു

കേസിലെ പ്രതികള്‍ക്കെതിരെ മൊഴി നല്‍കാന്‍ പോലീസ് സമ്മര്‍ദം ചെലുത്തുന്നതായി ഏഴാം പ്രതി മുഹമ്മദ് ഷെരീഫിന്റെ ഭാര്യ സോഫിയ പറഞ്ഞു. മൊഴി നല്‍കിയില്ലെങ്കില്‍ കേസില്‍ പ്രതി ചേര്‍ക്കുമെന്നാണ് ഭീഷണി. കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇവര്‍ പറഞ്ഞു. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും,. പോലീസ് പ്രതിയാക്കുമെന്ന് ആശങ്കയുണ്ടെന്നും ഇവര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചോദ്യം ചെയ്യല്‍

ചോദ്യം ചെയ്യല്‍

ഷംനയുടെ വീട്ടിലെത്തിയ രാജു തോമസിനെ പോലീസ് ചോദ്യം ചെയ്തു. ഇയാള്‍ ജോണി എന്ന പേരിലാണ് ഷംനയുടെ വീട്ടിലെത്തിയത്. നടി ആവശ്യപ്പെട്ടിട്ടാണ് വന്നതെന്നും വീട്ടുകാരോടും പറഞ്ഞു. ആരെയും വിളിച്ചിട്ടില്ലെന്ന് ഷംന പറയുകയും ചെയ്തു. ഷംന അയച്ച സന്ദേശം ഇയാള്‍ വീട്ടുകാരെ കാണിക്കുകയും ചെയ്തു. സ്ത്രീകള്‍ അടക്കം തട്ടിപ്പിന്റെ ഭാഗമാണെന്ന് പോലീസ് പറയുന്നു. മുഖ്യപ്രതികളുടെ ഒരാളുടെ ഭാര്യയാണ് വിവാഹാലോചനയില്‍ ചെറുക്കന്റെ മാതാവായി അഭിനയിച്ചതെന്നാണ് സൂചന.

ആ സ്വര്‍ണം എവിടെ

ആ സ്വര്‍ണം എവിടെ

പെണ്‍കുട്ടികളില്‍ നിന്ന് നഷ്ടമായ സ്വര്‍ണത്തെ കുറിച്ചും വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷമീലില്‍ നിന്ന് പോലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ അടക്കമുള്ള ഇടങ്ങളില്‍ ഒളിവിലുള്ള പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. അതേസമയം കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. ഇവരോട് തിങ്കളാഴ്ച്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദേ ശിച്ചിട്ടുണ്ട്.

English summary
Shamna kasim blackmailing case: fraud group use fake image to cheat shamna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X