കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷംന കേസില്‍ നിര്‍മാതാവിനെ ചോദ്യം ചെയ്യും....ഫെഫ്കയുടെ നിര്‍ദേശം ഇങ്ങനെ, പുതിയ വഴിത്തിരിവ്!!

Google Oneindia Malayalam News

കൊച്ചി: ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസ് വഴിത്തിരിവിലേക്ക്. ഒരു നിര്‍മാതാവിലേക്ക് കാര്യങ്ങള്‍ നീണ്ടിരിക്കുകയാണ്. കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാവുമെന്നും സൂചനയുണ്ട്. ഷംനയെ ഭീഷണിപ്പെടുത്തിയ കേസില്‍ വാടാനപ്പള്ളി സ്വദേശിനിയെയും കഴിഞ്ഞ മാസം 20ന് ഷംനയുടെ വീട്ടിലെത്തിയ നിര്‍മാതാവിനെയും പോലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. ജൂണ്‍ 20നാണ് ഈ നിര്‍മാതാവ് ഷംനയുടെ വീട്ടിലെത്തിയത്. ഷംന ക്ഷണിച്ചിട്ടാണ് താന്‍ വന്നതെന്നാണ് ഇയാള്‍ വീട്ടുകാരോടും പറഞ്ഞിരുന്നത്. തുടര്‍ന്ന് നടിയെ വീട്ടുകാര്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ ആരെയും വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ലെന്നായിരുന്നു മറുപടി.

1

ഇത് കേസില്‍ പുതിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്. വീട്ടുകാര്‍ ഷംന ആരെയും വിളിച്ചിട്ടില്ലെന്ന് നിര്‍മാതാവിനോട് ആവര്‍ത്തിച്ചപ്പോള്‍ കൈയ്യിലുള്ള ഫോണ്‍ കാണിച്ച് വീട്ടിലേക്ക് ഷംന ക്ഷണിച്ചതായുള്ള സന്ദേശങ്ങളും കാണിച്ച് കൊടുത്തു. ഇത് തനിക്ക് ഷംന അയച്ചതിന്റെ അടിസ്ഥാനത്തിലാണ് വീട്ടിലേക്ക് വന്നതെന്ന് നിര്‍മാതാവ് പറയുകയും ചെയ്തു. പോലീസിന് മൊഴി നല്‍കിയപ്പോള്‍ ഷംന ഇക്കാര്യം അറിയിച്ചിരുന്നു. വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതാണ് കൂടുതല്‍ അന്വേഷണത്തിന് പോലീസ് തയ്യാറായിരിക്കുന്നത്.

Recommended Video

cmsvideo
സിനിമ തട്ടിപ്പ് കേസിലെ ഇരയായ മോഡൽ വൺ ഇന്ത്യയോട് | Oneindia Malayalam

പരാതിക്കാരായ മോഡലുകള്‍ തങ്ങളെ വഞ്ചിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ അറസ്റ്റ് ഇന്നുണ്ടാവുമെന്ന് സൂചനയുണ്ട്. അതേസമയം വിവാഹതട്ടിപ്പിനായി പ്രതികള്‍ ഷംനയുടെ വീട്ടില്‍ പോയി വന്ന ശേഷം ഒരു നിര്‍മാതാവ് വീട്ടില്‍ വന്നെന്ന ഷംനയുടെ മൊഴിയാണ് ഇപ്പോള്‍ പുതിയ ഒരാളെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതിന് വഴിയൊരുക്കിയത്. നിര്‍മാതാവിനെ ഷംനയെന്ന പേരില്‍ മറ്റാരെങ്കിലും സമീപിച്ചിരിക്കാമെന്നും പോലീസ് കരുതുന്നു. ഇയാളുടെ മൊഴി ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയാല്‍ വ്യക്തത വരും. ഷംനയ്ക്ക് എല്ലാ വിധ പിന്തുണ ഫെഫ്കയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ചലച്ചിത്ര താരങ്ങളുടെ ഫോണ്‍ നമ്പറുകള്‍ അപരിചിതര്‍ക്ക് കൈമാറരുതെന്ന് ഫെഫ്ക അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സ് യൂണിയനും കത്തയച്ചിട്ടുണ്ട്. ഷംനയുടെ നമ്പര്‍ ദുരുപയോഗം ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ഓഡിഷന്‍ ഏജന്‍സികളും കാസ്റ്റിംഗ് ഡയറക്ടര്‍മാരും ഇനി മുതല്‍ ഫെഫ്കയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ഓഡിഷന്‍ ഏജന്‍സികളെ കുറിച്ച് സംശയം തോന്നിയാല്‍ ഫെഫ്കയില്‍ പരാതിപ്പെടാനും സൗകര്യമുണ്ടാകും. ഇതിന് പ്രത്യേക ടോള്‍ ഫ്രീ നമ്പറും സജ്ജമാക്കും.

ബിജെപിയുടെ ഡിജിറ്റല്‍ സ്‌ട്രൈക്കിനെ പൊളിച്ച് കോണ്‍ഗ്രസ്, ഇത്ര നാളും ആ ആപ്പുകള്‍ സുരക്ഷിതമായിരുന്നോ?ബിജെപിയുടെ ഡിജിറ്റല്‍ സ്‌ട്രൈക്കിനെ പൊളിച്ച് കോണ്‍ഗ്രസ്, ഇത്ര നാളും ആ ആപ്പുകള്‍ സുരക്ഷിതമായിരുന്നോ?

English summary
Shamna kasim blackmailing case: police will question film producer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X