കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനു സിത്താരയുടെ നമ്പറും ചോദിച്ചു, തട്ടിപ്പ് കേസില്‍ വന്‍ വെളിപ്പെടുത്തലുമായി ഷാജി പട്ടിക്കര

Google Oneindia Malayalam News

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രതികള്‍ക്ക് ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാനും പദ്ധതിയുണ്ടായിരുന്നെന്ന് കഴിഞ്ഞ ദിവസം ഐജി വിജയ് സാഖറെ അറിയിച്ചിരുന്നു. കേസില്‍ ഷംന കാസിമിന്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായതിന് പിറകെയാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ഷംന കാസിം പോലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രതികള്‍ തട്ടിക്കൊണ്ട് പോകല്‍ പദ്ധതിയില്‍ നിന്നും പിന്‍മാറിയത് എന്നും ഐജി വ്യക്തമാക്കി.

കൂടാതെ കേസില്‍ അറസ്റ്റലായ പ്രതികളുടെ കൈയില്‍ നിന്ന് നടന്‍ ധര്‍മ്മജന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചതിനെ തുടര്‍ന്ന് താരത്തെ കഴിഞ്ഞ ദിവസം കമ്മിഷണര്‍ ഓഫീസിലേക്ക് വിളിപ്പിച്ച് മൊഴി എടുത്തിരുന്നു. നടന്‍ ധര്‍മ്മജന പ്രതികള്‍ സ്വര്‍ണക്കടത്തിന് പ്രേരിപ്പിച്ചിരുന്നെന്ന വിവരവും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര. ധര്‍മ്മജന്റെയും ഷംന കാസിമിന്റെയും നമ്പര്‍ നല്‍കിയതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

ഒരു ബിഗ് സല്യൂട്ട്

ഒരു ബിഗ് സല്യൂട്ട്

നടി ഷംന കാസിമിനെ തട്ടിക്കൊണ്ട് പോകുവാന്‍ ശ്രമിച്ച കേസിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്തു കഴിഞ്ഞു. വാര്‍ത്ത ഇന്നത്തെ പത്രത്തിലുണ്ട്. പ്രതികളില്‍ സിനിമാരംഗത്തെ ആരും തന്നെ ഉള്‍പ്പെട്ടിട്ടില്ല എന്നത് സന്തോഷകരമാണ്. ഈ കേസ് എത്രയും നേരത്തെ പൂര്‍ത്തീകരിക്കുവാന്‍ പ്രതികളെക്കുറിച്ച് സൂചന കൊടുത്ത ഷംന കാസിമിനും, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെയ്ക്കും
മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആദ്യം തന്നെ ഒരു ബിഗ് സല്യൂട്ട്.

ഒരു കഥയും പറഞ്ഞു

ഒരു കഥയും പറഞ്ഞു

ഈ പ്രതികളില്‍ ഒരാള്‍ അഷ്‌ക്കര്‍ അലി എന്ന വ്യാജ പേരില്‍ സിനിമ നിര്‍മ്മാതാവ് എന്ന നിലയില്‍ മാര്‍ച്ച് 22-ാം തീയതി എന്നെ ഫോണില്‍ വിളിച്ച് പരിചയപ്പെടുകയുണ്ടായി. തനിക്ക് ഒരു സിനിമ ചെയ്യുവാന്‍ ആഗ്രഹമുണ്ട് എന്നും, ക്യാഷ് ഒരു പ്രശ്‌നമല്ല പക്ഷേ സിനിമ പെട്ടന്ന് നടക്കണം
എന്നും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു സംവിധായകന്റെ ഫോണ്‍ നമ്പര്‍ ഞാന്‍ വാട്ട്‌സപ്പില്‍ അയച്ചുകൊടുത്തു. അവര്‍ തമ്മില്‍
ഫോണില്‍ സംസാരിച്ചു. ഫോണിലൂടെ തന്നെ ഒരു കഥയും പറഞ്ഞു.

തൊട്ടടുത്ത ദിവസം

തൊട്ടടുത്ത ദിവസം

പിറ്റേ ദിവസം അഷ്‌ക്കര്‍ അലി എന്ന ഇയാള്‍ എന്നെ വിളിക്കുകയും കഥ ഇഷ്ടപ്പെട്ടു എന്ന് അറിയിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഇയാള്‍ വിളിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടേയും, ഷംന കാസിമിന്റെയും നമ്പര്‍ ചോദിച്ചു. ഞാന്‍ അത് വാട്ട്‌സപ്പില്‍ അയച്ചുകൊടുത്തു. ഇവിടെ
ഇദ്ദേഹമല്ല, മറ്റൊരാള്‍ ചോദിച്ചാലും പ്രത്യേകിച്ച്, സിനിമാക്കാരനാണെങ്കില്‍ ഏത് പാതിരാത്രിയിലും നമ്പര്‍ കൊടുക്കുന്ന ഒരാളാണ് ഞാന്‍ എന്ന്
എന്നെ അറിയാവുന്നവര്‍ക്ക് നന്നായിട്ടറിയാം.

Recommended Video

cmsvideo
സിനിമയിലെ സ്വര്‍ണ്ണക്കടത്തുകാര്‍ നടിമാരെ ഉപയോഗിക്കുന്നു | Oneindia Malayalam
സൂര്യചിത്ര ഫിലിം ഡയറക്ടറി

സൂര്യചിത്ര ഫിലിം ഡയറക്ടറി

മാത്രമല്ല, കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി മലയാള സിനിമയില്‍ ആധികാരികമായി ഉപയോഗിക്കുന്ന സൂര്യചിത്ര ഫിലിം ഡയറക്ടറി പുറത്തിറക്കുന്നതും ഞാനാണ്. ഞാന്‍ സംവിധായകന്റെ നമ്പര്‍ കൊടുത്ത ശേഷം, ഇയാള്‍ നിരന്തരം ആ സംവിധായകനെ വിളിക്കുകയും, സംവിധായകനോട് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ 25 ലക്ഷം രൂപ ഇടട്ടെ എന്ന് ചോദിക്കുകയും ചെയ്തു. എന്നാല്‍ അത് വേണ്ടെന്ന് ആ സംവിധായകന്‍ അറിയിച്ചു.

അനുസിത്താരയുടെ നമ്പര്‍

അനുസിത്താരയുടെ നമ്പര്‍

അതിനടുത്ത ദിവസം ഇയാള്‍ എന്നെ വിളിച്ച് നടി അനുസിത്താരയുടെ നമ്പര്‍ ചോദിച്ചു. ഞാന്‍ അപ്പോള്‍ അനുസിത്താരയുടെ പിതാവ് സലാം കല്‍പ്പറ്റയുടെ നമ്പര്‍ കൊടുത്തു. സലാംക്ക എന്റെ അടുത്ത സുഹൃത്താണ്. മാത്രമല്ല അനുസിത്താര ആദ്യമായി അഭിനയിക്കുന്നത് ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലാണ്. അതു മാത്രമല്ല, അനു സിത്താരയുടെ അനുജത്തി അനുസോനാര ആദ്യമായി അഭിനയിച്ചതും ഞാന്‍ കണ്‍ട്രോളറായ ക്ഷണം എന്ന ചിത്രത്തിലാണ്.

 നായികാ വേഷം

നായികാ വേഷം

സലാംക്ക എന്നെ വിളിച്ച് ഇങ്ങനെ അഷ്‌ക്കര്‍ അലി എന്ന ഒരു നിര്‍മ്മാതാവ് വിളിച്ചിരുന്നു എന്നും, അവരുടെ സിനിമയിലെ
നായികാ വേഷം സംസാരിക്കാനാണ് എന്നും, ബാക്കി കാര്യങ്ങള്‍ നിങ്ങള്‍ സംസാരിക്കൂ. പറ്റില്ലെങ്കില്‍ വിട്ടോളൂ എന്നും പറഞ്ഞു. അതിന് ശേഷം, ചിത്രം ചെയ്യാമെന്നേറ്റ സംവിധായകന്‍ എന്നെ വിളിച്ച് ഇവരുടെ രീതി അത്രകണ്ട് ശരിയല്ല എന്നു പറഞ്ഞു. അങ്ങനെയെങ്കില്‍
ആ പ്രൊജക്റ്റ് ചെയ്യണ്ട എന്ന് ഞാനും പറഞ്ഞു. അത് അവിടെ അവസാനിച്ചു. അത് പറയുന്നത് 2020 മേയ് 3 ന് ആണ്.

എന്റെ മറുപടി

എന്റെ മറുപടി

കോവിഡ് കാലമായതിനാല്‍ 2020 മാര്‍ച്ച് 19 മുതല്‍ ജൂണ്‍ 28 വരെ കോഴിക്കോട് ടൗണ്‍ വിട്ട് ഒരു സ്ഥലത്തും ഞാന്‍ പോയിട്ടില്ല. എന്നെ വിളിച്ച ഈ പ്രതിയെ മുന്‍പ് നേരിട്ട് കാണുകയോ, അല്ലാതെ മറ്റുള്ള പരിചയമോ എനിക്ക് ഉണ്ടായിരുന്നതുമില്ല. ഇദ്ദേഹത്തെ ഞാന്‍ നേരിട്ട് കാണുന്നത്
ജൂണ്‍ 29ന് എറണാകുളം വെസ്റ്റ് ട്രാഫിക്ക് പോലീസ് ഓഫീസില്‍ വച്ചാണ്. പോലീസ് ഓഫീസര്‍മാര്‍ വിവരങ്ങള്‍ ചോദിച്ചു. എന്റെ മറുപടി രേഖപ്പെടുത്തി. ഞാന്‍ തിരിച്ച് കോഴിക്കോട്ടേക്ക് പോരുകയും ചെയ്ത

ധര്‍മ്മജന്‍ വിളിച്ചു

ധര്‍മ്മജന്‍ വിളിച്ചു


ജൂണ്‍ 30 ന് എന്നെ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വിളിക്കുകയും എന്നോടും, ഭാര്യയോടും സംസാരിക്കുകയും ചെയ്തു. അദ്ദേഹത്തോട് മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തന്റെ നമ്പര്‍ കൊടുത്തത് ഷാജി പട്ടിക്കരയാണ് എന്ന വിവരം പറയുക മാത്രമേ ചെയ്തിട്ടുള്ളൂ. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. അത് എന്നും നിലനില്‍ക്കും. ഈ വിഷയം ചാനലില്‍ വന്നതുമുതല്‍ എന്റെ
തോളോട് തോള്‍ ചേര്‍ന്നു നിന്ന പ്രിയ ഗുരുനാഥന്‍മാരായ നിര്‍മ്മാതാവ് ശ്രീ. ആന്റോ ജോസഫ്, ശ്രീ. ഷിബു.ജി.സുശീലന്‍, എപ്പോഴും വിളിച്ചാശ്വസിപ്പിച്ച പ്രിയ സുഹൃത്ത് ബാദുഷ, ഫെഫ്ക ജനറല്‍ സെക്രട്ടറി ശ്രീ. ബി. ഉണ്ണിക്കൃഷ്ണന്‍, ഞാന്‍ ഒപ്പം വര്‍ക്ക് ചെയ്തിട്ടുള്ള എന്റെ പ്രിയ സംവിധായകര്‍, ഫെഫ്ക്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയനിലെ പ്രിയ സുഹൃത്തുക്കള്‍, സിനിമാരംഗത്തുനിന്നുള്ള താരങ്ങള്‍, സാങ്കേതിക പ്രവര്‍ത്തകര്‍, ിര്‍മ്മാതാക്കള്‍...എല്ലാത്തിലുമുപരി എന്റെ ഭാര്യാസഹോദരന്‍ ഷമീര്‍ അലി, എന്റെ സഹോദരന്മാരായ മുഹമ്മദ് മുസ്തഫ, ഷെബീറലി, എന്റെ പ്രിയ പത്‌നി ജെഷീദ ഷാജി, മാദ്ധ്യമ സുഹൃത്തുക്കള്‍... എല്ലാവര്‍ക്കും ഹൃദയത്തില്‍ ചാലിച്ച സ്‌നേഹത്തോടെ

English summary
Shamna Kasim Blackmailing Case; Production Controller Shaji Pattikara's Facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X