കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷംന കാസിം കേസ്; സ്വര്‍ണ്ണക്കടത്തിനായി പ്രമുഖ നായിക നടിയേയും ക്ഷണിച്ചു, സംഘം ലക്ഷ്യമിട്ടവരില്‍ നടനും

Google Oneindia Malayalam News

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ ഗൂഡാലോചനകള്‍ ഓരോന്നായി മറ നീക്കി പുറത്തു കൊണ്ടുവരികയാണ് പോലീസ്. ഇതേ സംഘം തന്നെ ഷംന കാസിമിന് പുറമെ 18 പെണ്‍കുട്ടികളില്‍ നിന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങളും പണവും തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഹാരീസിന് സിനിമാ രംഗത്തുള്ള ബന്ധമാണ് തട്ടിപ്പിലേക്കുള്ള വഴി തുറന്നത്. തങ്ങളുടെ കെണിയില്‍ വീഴാന്‍ സാധ്യതയുള്ള മോഡലുകളേയും നടിമാരേയും തിരഞ്ഞെടുത്ത് റെഫീഖിന് വിവരങ്ങള്‍ കൈമാറുന്നത് ഹാരീസായിരുന്നു.

തട്ടിപ്പുകള്‍

തട്ടിപ്പുകള്‍

ഇതേസംഘം തന്നെ മലയാളത്തിലെ തിരക്കുള്ള മറ്റൊരു നായിക നടിയേയും കേരളത്തിന് പുറത്ത് താമസിക്കുന്ന മുതിര്‍ന്ന നടിയേയും സ്വാധീനിക്കാന്‍ ശ്രമം നടത്തിയെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് സംഘം എന്നു സ്വയം പരിചയപ്പെടുത്തിയാണ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത്.

സ്വര്‍ണ്ണം കടത്തുന്നതിന്

സ്വര്‍ണ്ണം കടത്തുന്നതിന്

വിദേശത്ത് നിന്ന് സ്വര്‍ണ്ണം കടത്തുന്നതിന് പകരമായി രണ്ട് കോടിയും ആഡംബര കാറുമായിരുന്നു പൊലീസ് കഴിഞ്ഞ ദിവസം വിളിപ്പിച്ച നടന് സംഘം ഓഫര്‍ ചെയ്തതെന്നാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതാനും ലക്ഷങ്ങള്‍ മുന്‍കൂറായി കൈക്കലാക്കിയതിന് ശേഷം മുങ്ങാനായിരുന്നു സംഘത്തിന്‍റെ നീക്കം.

പ്രവര്‍ത്തന രീതി

പ്രവര്‍ത്തന രീതി

തങ്ങള്‍ മുന്നോട്ട് വെക്കുന്ന വന്‍ വാഗ്ദാനങ്ങളില്‍ വീഴുന്ന പ്രമുഖരോട്, ആദ്യം പറയുന്ന ഇടപാടിന് പുറമെ മറ്റ് അത്യാവശ്യങ്ങള്‍ പറഞ്ഞ് പണം കൈക്കലാക്കി മുങ്ങുന്നതായിരുന്നു സംഘത്തിന്‍റെ പ്രവര്‍ത്തന രീതി. ഇത്തരം ഇടപാടെല്ലാം പരമാവധി ഫോണ്‍ വഴിയാവും . നേരില്‍ കാണാതിരിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യും. തട്ടിപ്പിന് ഇരയായവര്‍ പുറത്ത് പറയാന്‍ തയ്യാറാവില്ല എന്നത് സംഘത്തിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്തു.

ഫോണില്‍ വിളിച്ച്

ഫോണില്‍ വിളിച്ച്

മലയാളത്തെ ഒരു പ്രമുഖ നടിയെ ഫോണില്‍ വിളിച്ചാണ് സംഘം സ്വര്‍ണ്ണക്കടത്തിനായി ക്ഷണിച്ചത്. പരിചയത്തിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വഴി ഫോണ്‍ നമ്പറിന്‍റെ അഡ്രസ് ശേഖരിച്ച നടിയുടെ ഭര്‍ത്താവ് തിരിച്ചു വിളിച്ചു, അപ്പോഴാണ് പിന്നില്‍ പതിയിരിക്കുന്ന വലിയ അപകടം മനസ്സിലായത്. എന്നാല്‍ അന്നും പരാതികള്‍ ഇല്ലാതിരുന്നത് സംഘത്തിന് ഗുണമായി.

Recommended Video

cmsvideo
സിനിമയിലെ സ്വര്‍ണ്ണക്കടത്തുകാര്‍ നടിമാരെ ഉപയോഗിക്കുന്നു | Oneindia Malayalam
 ഫോണ്‍ രേഖകള്‍

ഫോണ്‍ രേഖകള്‍

വര്‍ഷങ്ങളായി കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാള സിനിമയിലെ ഒരു പ്രമുഖ നടനായും സംഘം വലവിരിച്ചിരുന്നു. എന്നാല്‍ പലതവണ ശ്രമിച്ചിട്ടും നടനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ ശ്രമം വിജയിച്ചില്ല. ഷംന കാസിം ബ്ലാക്ക് മെയില്‍ കേസില്‍ അറസ്റ്റിലായ പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച ശേഷമാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സ്വര്‍ണ്ണവും പണവും

സ്വര്‍ണ്ണവും പണവും

പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്ന പെണ്‍കുട്ടികളും സംഘത്തിന്‍റെ തട്ടിപ്പിന് ഇരയായിരുന്നു. വലിയ വാഗ്ദാനങ്ങള്‍ നല്‍കി പെണ്‍കുട്ടികളെ പാലക്കാട്ടും കോയമ്പത്തൂരമെല്ലാം വിളിച്ചു വരുത്തി താമസിപ്പിച്ച് ഒടുവില്‍ കയ്യിലുള്ള പണവും സ്വര്‍ണ്ണമെല്ലാം ഊരി വാങ്ങി സംഘം മുങ്ങുകയായിരുന്നു.

സിനിമയെടുക്കാന്‍

സിനിമയെടുക്കാന്‍

മുന്‍കാല സംവിധായകരില്‍ ഒരാള്‍ പുതിയ സിനിമയെടുക്കുന്നു എന്നറിഞ്ഞപ്പോഴും ഇതേ സംഘം തട്ടിപ്പിനായി ഗുഡാലോചന നടത്തിയിരുന്നു. സിനിമ നിര്‍മ്മിക്കാന്‍ അഞ്ചു കോടി രൂപയായിരുന്നു സംഘം വാഗ്ദാനം ചെയ്തത്. എന്നാല്‍ അത്ര വലിയ തുകയുടെ ആവശ്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയതിനാല്‍ നഷ്ടമുണ്ടായില്ല.

കൂടുതല്‍ തുക

കൂടുതല്‍ തുക

ഷംന കാസിമിനോടും സംഘം പണം ആവശ്യപ്പെട്ടിരുന്നു. വിവാഹ ആലോചനയുടെ പേരിലുള്ള പരിചയത്തിന്‍റെ പേരില്‍ അത്യാവശ്യമായി ഒരു ലക്ഷം രൂപ സഹായിക്കാനായിരുന്നു സംഘം ആവശ്യപ്പെട്ടത്. അത് കൊടുത്തില്ലെങ്കിലം സംഘം പിന്‍വാങ്ങിയില്ല. കൂടുതല്‍ തുക തട്ടിക്കാം എന്ന് കരുതിയാണ് പെണ്ണുകാണലെന്ന പേരില്‍ സംഘം നേരിട്ട് വീട്ടില്‍ എത്തിയത്.

 ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ കഴിയുന്ന ദേവു ചന്ദനയുടെ പിതാവ് തൂങ്ങി മരിച്ച നിലയില്‍ ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ കഴിയുന്ന ദേവു ചന്ദനയുടെ പിതാവ് തൂങ്ങി മരിച്ച നിലയില്‍

 അണ്‍ലോക്ക് 2.0; ഇന്നുമുതല്‍ പ്രാബല്യത്തില്‍; രാത്രി കര്‍ഫ്യൂവില്‍ ഇളവ്, പാസ് തുടരാന്‍ കേരളം അണ്‍ലോക്ക് 2.0; ഇന്നുമുതല്‍ പ്രാബല്യത്തില്‍; രാത്രി കര്‍ഫ്യൂവില്‍ ഇളവ്, പാസ് തുടരാന്‍ കേരളം

English summary
shamna kasim case; culprits called famous actress for gold smugling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X