കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷംന കാസിം കേസില്‍ ട്വിസ്റ്റ്; അന്വേഷണം സിനിമാ മേഖലയിലേക്ക്, ലൈംഗിക ചൂഷണം, സ്വര്‍ണക്കടത്ത്...

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഘത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നു. പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. ഇനിയും മൂന്ന് പേര്‍ പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. സിനിമാ മേഖലയിലുള്ളവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. നടിയുടെ ഫോണ്‍ നമ്പര്‍ എങ്ങനെ തട്ടിപ്പ് സംഘത്തിന് ലഭിച്ചു എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

സംഘം നേരത്തെ പല പെണ്‍കുട്ടികളെയും വലയിലാക്കി ലൈംഗിക ചൂഷണം നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചു. മാത്രമല്ല, ഇവരുടെ സ്വര്‍ണം കൈവശപ്പെടുത്തുകയും സ്വര്‍ണക്കടത്തിന് ഇരകളെ ഉപയോഗിക്കുകയും ചെയ്തു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തി. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്....

ഇനി പിടിയിലാകാന്‍ മൂന്ന് പേര്‍

ഇനി പിടിയിലാകാന്‍ മൂന്ന് പേര്‍

നാല് പേരാണ് കഴിഞ്ഞദിവസം ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്തതുമായി ബന്ധപ്പെട്ട് പിടിയിലായത്. ഇനിയും മൂന്ന് പേര്‍ കൂടി സംഘത്തിലുണ്ട്. ഇവരെ പിടിക്കാന്‍ പോലീസ് ശ്രമം തുടങ്ങി. മുഴുവന്‍ പ്രതികളെ കുറിച്ചും വിവരങ്ങള്‍ ലഭിച്ചു. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

നിരവധി യുവതികളെ ചൂഷണം ചെയ്തു

നിരവധി യുവതികളെ ചൂഷണം ചെയ്തു

വര്‍ഷങ്ങളായി പ്രതികള്‍ തട്ടിപ്പ് നടത്തി വരുന്നുവെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു. നിരവധി യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരകളാക്കി. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് യുവതികളെ വലയിലാക്കുന്നത്. ശേഷം ലൈംഗിക ചൂഷണം നടത്തും. ആഭരണങ്ങളും മറ്റും കൈവശപ്പെടുത്തും.

യുവതികളെ കണ്ടെത്താന്‍ ശ്രമം

യുവതികളെ കണ്ടെത്താന്‍ ശ്രമം

തട്ടപ്പിന് ഇരകളായെന്ന് ആരോപിച്ച് രണ്ടു യുവതികള്‍ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. ലൈംഗിക ചൂഷണത്തിന് വിധേയരായവരെ പോലീസ് കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആരും പരാതി നല്‍കിയിട്ടില്ല. പ്രതികള്‍ക്ക് പിന്നില്‍ ഉന്നതരുണ്ടെന്നാണ് പോലീസിന് സംശയം.

സിനിമാ മേഖലയിലേക്ക്

സിനിമാ മേഖലയിലേക്ക്

സിനിമാ മേഖലയിലുള്ളവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഷംന കാസിമിന്റെ മൊബൈല്‍ നമ്പര്‍ എങ്ങനെയാണ് പ്രതികള്‍ക്ക് ലഭിച്ചത് എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ചില യുവനടിമാരും പ്രതികളുടെ വലയില്‍ വീണുവെന്നാണ് സൂചന.

Recommended Video

cmsvideo
4 People Arrested For Threatening Shamna Kassim | Oneindia Malayalam
സ്വര്‍ണക്കടത്തിന് ഉപയോഗിച്ചു

സ്വര്‍ണക്കടത്തിന് ഉപയോഗിച്ചു

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് യുവതികളെ സമീപിക്കുക. ശേഷം സിനിമയ്ക്ക് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പണവും ആഭരണവും ചോദിക്കും. ശേഷമാണ് ലൈംഗിക ചൂഷണത്തിന് ഇരകളാക്കുക. സ്വര്‍ണക്കടത്തിന് ഇരകളെ ഉപയോഗിച്ചുവെന്നും സംശയിക്കുന്നുണ്ട്.

പ്രത്യേക അന്വേഷണ സംഘം

പ്രത്യേക അന്വേഷണ സംഘം

തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊച്ചിയില്‍ 2017ല്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്ക് പങ്കുണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്.

നടിയും മോഡലും പോലീസിനെ സമീപിച്ചു

നടിയും മോഡലും പോലീസിനെ സമീപിച്ചു

ആലപ്പുഴ സ്വദേശിയായ മോഡലിനെയും എറണാകുളം കടവന്ത്രയില്‍ താമസിക്കുന്ന സീരിയല്‍ നടിയും നേരത്തെ തട്ടിപ്പിന് ഇരകളായിരുന്നു. ഇവരുടെ സ്വര്‍ണം പ്രതികള്‍ കൈക്കലാക്കിയിട്ടുണ്ട്. രണ്ടു യുവതികളും മരട് പോലീസില്‍ പരാതി നല്‍കി.

അമ്മ പിന്തുണ പ്രഖ്യാപിച്ചു

അമ്മ പിന്തുണ പ്രഖ്യാപിച്ചു

ഷംന കാസിമിന് പിന്തുണ നല്‍കുമെന്ന് താരസംഘടന അമ്മ അറിയിച്ചു. നിയമ നടപടികള്‍ക്ക് ആവശ്യമെങ്കില്‍ സഹായം നല്‍കുമെന്നും അമ്മ അറിയിച്ചു. ഷംന കാസിമില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു പദ്ധതി. ദുബായില്‍ ബിസിനസ് അത്യാവശ്യത്തിന് പണം വേണമെന്ന് ചൂണ്ടിക്കാട്ടി തട്ടിപ്പ് നടത്താനായിരുന്നു ലക്ഷ്യമിട്ടതെന്ന് പോലീസ് പറയുന്നു.

ദുബായില്‍ സ്വര്‍ണക്കട!!

ദുബായില്‍ സ്വര്‍ണക്കട!!

ഷംനയെ ഫോണില്‍ വിളിച്ച് അന്‍വര്‍ എന്ന് പരിചയപ്പെടുത്തിയ പ്രതിയുടെ യഥാര്‍ഥ പേര് റഫീഖ് എന്നാണ്. ഇയാള്‍ക്ക് രണ്ട് മക്കളുണ്ട്. കുടുംബം വഴിയാണ് വിവാഹാലോചന വന്നത്. എന്നാല്‍ പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നുകയായിരുന്നു. ദുബായില്‍ സ്വര്‍ണക്കടയുണ്ടെന്നും പ്രതികള്‍ പറഞ്ഞിരുന്നു.

കോഴിക്കോട് സ്വദേശികള്‍

കോഴിക്കോട് സ്വദേശികള്‍

കോഴിക്കോട് സ്വദേശികള്‍ എന്ന പേരിലാണ് കുടുംബം വഴി വിവാഹാലോചന വന്നത്. മാന്യന്‍മാരായിട്ടാണ് ആദ്യം ഇടപെട്ടത്. പിന്നീട് രണ്ടാഴ്ച മുമ്പ് വരന്റെ ബന്ധുക്കളെന്ന വ്യാജേന കുറച്ചുപേര്‍ വീട്ടിലെത്തി. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നു. വീടും വാഹനങ്ങളും ഫോട്ടോയെടുത്തിരുന്നു അവര്‍. തുടര്‍ന്നുള്ള സംശയമാണ് തട്ടിപ്പ് പുറത്തെത്തിക്കാന്‍ സഹായിച്ചത്.

English summary
Shamna Kasim Case: Police investigate connection with cinema industry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X