• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മീൻകച്ചവടം നടത്തിയ നടനും മോദിയെ ആക്ഷേപിച്ച നടനും ചോദ്യം ചെയ്യപ്പെടാൻ പോകുന്നു'

 • By Desk

കൊച്ചി; നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ നടൻ ധർമ്മജൻ ബോൾഗാട്ടിയിൽ നിന്നും പോലീസ് മൊഴിയെടുത്തിയിരുന്നു. കേസിലെ പ്രതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ധര്‍മ്മജന്റെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചത്.നടന്‍ ധര്‍മ്മജനുമായി പ്രതികള്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നലെയായിരുന്നു നടപടി. കേസുമായി ബന്ധപ്പെട്ട നാലോളം പേരെ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.

അതേസമയം ഒന്നിനുപിറകെ ഒന്നായി മലയാള സിനിമയിലെ മാഫിയകൾ എക്സ്പോസ് ചെയ്യപ്പെടുകയാണെന്ന് വിഷയത്തിൽ ബിജെപി നേതാവ് സന്ദീപ് വാര്യർ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് ധർമ്മജൻ ഉൾപ്പെടെയുള്ള ചില താരങ്ങൾക്കെതിരെ സന്ദീപ് രംഗത്തെത്തിയത്.

താരങ്ങളെ വിളിച്ചു

താരങ്ങളെ വിളിച്ചു

കേസിൽ നടൻ ധർമ്മജനെ ഇന്ന് പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. കേസിൽ ധർമ്മജനുമായി പ്രതികകൾ സംസാരിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സ്വർണകടത്തിനായി ധർമ്മജൻ ഉൾപ്പെടെയുള്ള സിനിമാ താരങ്ങളെ അറസ്റ്റിലായവർ വിളിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

 സമ്മതിച്ച് ധർമ്മജനും

സമ്മതിച്ച് ധർമ്മജനും

അതേസമയം പ്രതികൾ വിളിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ ധർമ്മജനും പോലീസിന് മൊഴി നൽകി. സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷാജി പട്ടിക്കരയാണ് തന്റെ നമ്പർ കൊടുത്തതെന്നും സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വർണം കടത്തുന്നവരാണെന്നും പറഞ്ഞാണ് വിളിച്ചതെന്നും ധർമ്മജൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

cmsvideo
  സിനിമയിലെ സ്വര്‍ണ്ണക്കടത്തുകാര്‍ നടിമാരെ ഉപയോഗിക്കുന്നു | Oneindia Malayalam
   കോടികളുടെ കണക്ക്

  കോടികളുടെ കണക്ക്

  കോടികളുടെ കണക്കാണ് അവർ പറഞ്ഞത്. അതുകൊണ്ട് തന്നെ ലോക്ഡൗണിനിടയിൽ തമാശയ്ക്ക് വിളിക്കുന്നതാകാം എന്നാണ് കരുതിയത്. പിന്നീട് നടിമാരായ ഷംന കാസിമിന്റെയും മിയയുടെയും നമ്പറുകള്‍ ചോദിച്ചു. അവരെ പരിചയപ്പെടുത്തി നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ താൻ പോലീസിൽ പറയും എന്ന് പറഞ്ഞതോടെ പിന്നീട് വിളിച്ചില്ലെന്നും ധർമ്മജൻ പറഞ്ഞു.

   കൂടുതൽ പേരെ

  കൂടുതൽ പേരെ

  അതേസമയം മറ്റ് ചില താരങ്ങളെ കൂടി ഇവർ ബന്ധപ്പെട്ടുവെന്നാണ് പോലീസിന് ലഭിച്ച വിവരം . ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്തേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനിടെ രാജ്യവിരുദ്ധ കൂട്ടായ്മകളുടെ ഭാഗമായി മാറിയ കുറച്ചുപേർ ഒരു ഫിലിം ഇൻഡസ്ട്രിയെ മുഴുവനായും അപകീർത്തിപ്പെടുത്തുകയാണെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിലൂടെ പറഞ്ഞു. പോസ്റ്റ് വായിക്കാം

   ചോദ്യം ചെയ്ത് കഴിഞ്ഞു

  ചോദ്യം ചെയ്ത് കഴിഞ്ഞു

  ഷംന കാസിം ബ്ലാക്ക്മെയിൽ കേസും അതിനെ തുടർന്ന് സ്വർണ്ണക്കടത്ത് ശൃംഖലയുമായി മലയാള സിനിമയിലെ ചില താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമുള്ള ബന്ധങ്ങളും അന്വേഷണത്തിലാണ് .മീൻ കച്ചവടം ചെയ്യുന്ന നടനും അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് മാപ്പ് പറയേണ്ടി വന്ന മിമിക്രി നടനുമൊക്കെ സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യപ്പെടാൻ പോകുന്നു, ചിലരെ നിലവിൽ തന്നെ ചോദ്യം ചെയ്തു കഴിഞ്ഞു.

   എക്സ്പോസ് ചെയ്യപ്പെടുകയാണ്

  എക്സ്പോസ് ചെയ്യപ്പെടുകയാണ്

  ഒന്നിനുപിറകെ ഒന്നായി മലയാള സിനിമയിലെ മാഫിയകൾ എക്സ്പോസ് ചെയ്യപ്പെടുകയാണ്. രാജ്യവിരുദ്ധ കൂട്ടായ്മകളുടെ ഭാഗമായി മാറിയ കുറച്ചുപേർ ഒരു ഫിലിം ഇൻഡസ്ട്രിയെ മുഴുവനായും അപകീർത്തിപ്പെടുത്തുന്നു.ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പിണറായി വിജയൻ അടയിരിക്കുന്നത് അവസാനിപ്പിക്കണം.

   റിപ്പോർട്ടിലുണ്ട്

  റിപ്പോർട്ടിലുണ്ട്

  മലയാളസിനിമയിൽ പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികൾ അവസാനിപ്പിക്കാനുള്ള നിരവധി നിർദ്ദേശങ്ങൾ റിപ്പോർട്ടിലുണ്ട്. അത് നടപ്പാക്കണം. ആറുമാസം മുമ്പ് കിട്ടിയ റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ ഷംന കാസിം ഉൾപ്പെടെയുള്ള പെൺകുട്ടികൾക്ക് പരാതിയുമായി വരേണ്ട സാഹചര്യം ഒരുപക്ഷേ ഉണ്ടാകുമായിരുന്നില്ല.

  English summary
  shamna kasim case;Sandeep varier against dharmajan bolgatty and other actors
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X