Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ പിന്തുണയ്ക്കുന്ന നടിമാർ കൂടുന്നു..! താനറിയുന്ന ദിലീപ് ഈ ക്രൂരത ചെയ്യില്ലെന്ന് യുവനടി..!

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ തെളിവുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അങ്കമാലി കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചത്. എന്നാല്‍ സിനിമയിലെ ചിലര്‍ക്ക് ഇതൊട്ടും ദഹിച്ച മട്ടില്ല. സിനിമയിലെ ദിലീപിന്റെ ഉറ്റവരും ഔദാര്യം പറ്റിയവരുമെല്ലാം പിന്തുണച്ച് രംഗത്ത് വരുന്നുണ്ട്.

സിനിമയിലെ പുരുഷന്മാരില്‍ പലരും ദിലീപിന് വേണ്ടി രംഗത്ത് വരുമ്പോഴും നടിമാര്‍ അധികം രംഗത്ത് വരാത്തത് ശ്രദ്ധേയമായിരുന്നു. എന്നാല്‍ മുതിര്‍ന്ന നടി കെപിഎസി ലളിത ദിലീപിനെ ജയിലില്‍ ചെന്ന് കണ്ടത് ഞെട്ടിച്ചു. ഇപ്പോഴിതാ ഒരു നടി കൂടി പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നു.

അന്ന് അടൂർ പറഞ്ഞത്

അന്ന് അടൂർ പറഞ്ഞത്

തനിക്കറിയുന്ന ദിലീപ് ഇത്തരമൊരു കുറ്റകൃത്യം ചെയ്യില്ലെന്ന് ആദ്യം പറഞ്ഞത് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ആയിരുന്നു. ഇത് ആവര്‍ത്തിച്ചിരിക്കുകയാണ് യുവനടി ഷംന കാസിം.

ഈ ക്രൂരത ചെയ്യില്ല

ഈ ക്രൂരത ചെയ്യില്ല

കൈരളി പീപ്പിള്‍ ടിവിയിലെ പരിപാടിയിലാണ് ഷംന കാസിം ദിലീപ് വിഷയത്തില്‍ പ്രതികരണം നടത്തിയത്. തനിക്ക് അറിയാവുന്ന ദിലീപ് ഇത്തരമൊരു ക്രൂരത ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഷംന കാസിം പറയുന്നു

ഒരു പെൺകുട്ടിയോട് പാടില്ല

ഒരു പെൺകുട്ടിയോട് പാടില്ല

സഹപ്രവര്‍ത്തകയായ നടി ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് ഷംന പറഞ്ഞത് ഒരു പെണ്‍കുട്ടിയോട് ഇത് ചെയ്യരുത് എന്നാണ്. എത്ര വലിയ ശത്രു ആണെങ്കിലും ഒരു പെണ്‍കുട്ടിയോട് ഈ ക്രൂരത കാണിക്കാന്‍ പാടില്ലായിരുന്നു.

എന്നും സത്യത്തിന്റെ ഭാഗത്ത്

എന്നും സത്യത്തിന്റെ ഭാഗത്ത്

നടി ആക്രമിക്കപ്പെട്ടതില്‍ തനിക്ക് അതിയായ വിഷമമുണ്ട്. താന്‍ എന്നും സത്യത്തിന്റെ ഭാഗത്ത് തന്നെ നില്‍ക്കുമെന്നും കൈരളിയിലെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ഷംന കാസിം പറഞ്ഞു.

തനിക്കറിയുന്ന ദിലീപ് ഇതല്ല

തനിക്കറിയുന്ന ദിലീപ് ഇതല്ല

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പങ്കുണ്ടോ എന്നറിയില്ല. പക്ഷേ തനിക്ക് അറിയാവുന്ന ദിലീപ് ഇത്തരമൊരു ക്രൂരത ചെയ്യില്ലെന്നും ഷംന കാസിം പറയുന്നു.

ദിലീപിനും മകളില്ലേ

ദിലീപിനും മകളില്ലേ

തനിക്ക് അറിയാവുന്ന ദിലീപ് അല്ലാതെ മറ്റൊരു ദിലീപ് ഉണ്ടോയെന്നും അറിയില്ല. അദ്ദേഹത്തിനും ഒരു മകള്‍ ഉണ്ടല്ലോ എന്നും ജെബി ജംഗ്ഷനില്‍ ഷംന കാസിം അഭിപ്രായപ്പെട്ടു.

തന്നെ ആശ്വസിപ്പിച്ചു

തന്നെ ആശ്വസിപ്പിച്ചു

ദിലീപ് പലരുടേയും സിനിമാ അവസരങ്ങള്‍ ഇല്ലാതാക്കിയാതായി പലരും ആരോപിച്ചിരുന്നു. എന്നാല്‍ തന്നെ മോസ് ആന്‍ഡ് കാറ്റ് എന്ന ചിത്രത്തില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ ആദ്യം വിളിച്ച് ആശ്വസിപ്പിച്ചത് ദിലീപാണെന്നും നടി പറയുന്നു.

ദിലീപിനെ കുറ്റപ്പെടുത്തരുത്

ദിലീപിനെ കുറ്റപ്പെടുത്തരുത്

ദിലീപിനെ പിന്തുണച്ച് ആദ്യം രംഗത്ത് വന്ന നടിമാരിലൊരാള്‍ തെസ്‌നി ഖാന്‍ ആയിരുന്നു. കേസിലെ സത്യം തെളിയുന്നത് വരെ ദിലീപിനെ കുറ്റപ്പെടുത്തരുതെന്നായിരുന്നു തെസ്‌നി ഖാന്‍ ആവശ്യപ്പെട്ടത്.

സത്യം തെളിയട്ടെ

സത്യം തെളിയട്ടെ

ദിലീപിനെ തനിക്ക് വര്‍ഷങ്ങളായി അറിയാം. സത്യം തെളിയുന്നതിന് മുന്‍പ് ദയവായി ദിലീപിനെ ക്രൂശിക്കാതിരിക്കുക. സത്യം പുറത്ത് വരുന്നത് വരെ അദ്ദേഹത്തെ കുറ്റപ്പെടുത്തരുതെന്നും തെസ്‌നി ഖാന്‍ ആവശ്യപ്പെട്ടിരുന്നു.

ലക്ഷ്മി പ്രിയയും ഉണ്ട്

ലക്ഷ്മി പ്രിയയും ഉണ്ട്

ദിലീപിന് വേണ്ടി തുടക്കം മുതലേ നടി ലക്ഷ്മി പ്രിയയും രംഗത്ത് വന്നിരുന്നു. വിവാദമായ അമ്മ യോഗത്തിന് പിന്നാലെ ലക്ഷ്മി പ്രിയ സിനിമാ സംഘടനയേയും ദിലീപിനേയും ന്യായീകരിക്കുന്ന വാദങ്ങളുമായി രംഗത്ത് വന്നിരുന്നു.

ദിലീപിനെ പ്ലാൻ ചെയ്ത് കുടുക്കി

ദിലീപിനെ പ്ലാൻ ചെയ്ത് കുടുക്കി

ദിലീപ് അറസ്റ്റിലായതിന് ശേഷം അടുത്തിടെ നടി പ്രവീണയും പിന്തുണയുമായി രംഗത്ത് വരികയുണ്ടായി. ദിലീപ് ഇത്തരമൊരു കാര്യം ചെയ്യില്ലെന്നും കേസില്‍ ആരോ പ്ലാന്‍ ചെയ്ത് കുടുക്കിയതാണെന്നും പ്രവീണ ആരോപിച്ചിരുന്നു.

കെപിഎസി ലളിതയുടെ സന്ദർശനം

കെപിഎസി ലളിതയുടെ സന്ദർശനം

മുതിര്‍ന്ന നടി കെപിഎസി ലളിതയും ദിലീപ് നിരപരാധിയെന്ന് കരുതുന്ന നടിമാരുടെ കൂട്ടത്തിലാണ്. കഴിഞ്ഞ ദിവസം ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ട കെപിഎസി ലളിതയ്‌ക്കെതിരെ വലിയ വിമര്‍ശനം ഉയരുകയുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+