കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേസില്‍ ടിനി ടോമിനെ വലിച്ചിഴക്കുന്നതെന്തിന്?;ഇനിയൊരു പെണ്‍കുട്ടിയും തട്ടിപ്പിനിരയാവരുതെന്നും ഷംന

Google Oneindia Malayalam News

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് ഉയര്‍ന്നുവരുന്നത്. ഷംന കാസിമിനെ കൂടാതെ ഇതേസംഘം 18 ലധികം പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത് പ്രൊഫണല്‍ തട്ടിപ്പുകരാണെന്നും എന്നാല്‍ വലിയ തട്ടിപ്പാണ് നടന്നതെന്ന് വളരെ വൈകിയാണ് നടന്നതെന്നും ഷംന കാസിം പറയുന്നു.

തമിഴ്‌നാട്ടിലെ ലിഗ്‌നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി; അഞ്ച് പേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്ക്തമിഴ്‌നാട്ടിലെ ലിഗ്‌നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി; അഞ്ച് പേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്ക്

ഓർമ്മ ഇല്ലാതാക്കി എന്നെ നശിപ്പിക്കുകയാണവർ,ഉപദ്രവകാരി ഇത്തരത്തിലുള്ള മനുഷ്യർ; തുറന്നടിച്ച് വാവ സുരേഷ്ഓർമ്മ ഇല്ലാതാക്കി എന്നെ നശിപ്പിക്കുകയാണവർ,ഉപദ്രവകാരി ഇത്തരത്തിലുള്ള മനുഷ്യർ; തുറന്നടിച്ച് വാവ സുരേഷ്

സംശയമുണ്ടായിരുന്നു

സംശയമുണ്ടായിരുന്നു

ഫോണില്‍ തന്നെ ബന്ധപ്പെട്ടവരല്ല പെണ്ണുകാണാന്‍ വീട്ടില്‍ വന്നതെന്നും മറ്റൊരാളുടെ പേരും ഫോട്ടോയും ഉപയോഗിച്ചാണ് വിവാഹം ആലോചിച്ചതെന്നും ഷംന പറയുന്നു. പ്രതികളെകുറിച്ച് നേരത്തെ തന്നെ സംശയമുണ്ടായിരുന്നുവെന്നും എന്നാല്‍ സുരക്ഷ കണക്കിലെടുത്താണ് പരാതി നല്‍കിയതെന്നും ഷംന വ്യക്തമാക്കി.

 ഷാജി പട്ടക്കര

ഷാജി പട്ടക്കര

തന്റെ ഫോണ്‍ നമ്പര്‍ കൈമാറിയത് ഷാജി പട്ടക്കര എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളാറാണെന്നും ഷംന പറയുന്നു. തന്നോട് ചോദിച്ചിട്ടല്ല അയാള്‍ ഫോണ്‍ നമ്പര്‍ കൈമാറിയത്. ഒരു പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ കൈമാറുമ്പോള്‍ അവരുടെ അനുവാദം ചോഗിക്കേണ്ടതാണെന്നും ഷംന പറഞ്ഞു.

ടിനി ടോം

ടിനി ടോം

കഴിഞ്ഞ ദിവസം നടന്‍ ടിനിടോമിന്റെ ഫേസ്ബുക്ക് ലൈവ് സംബന്ധിച്ചും ഷംന പ്രതികരിച്ചു. ടിനി ടോമിന് ഇതുമായി യാതൊരു ബന്ധവുമില്ല. അദ്ദേഹത്തെ എന്തിനാണ് ഇതിലേക്ക് വലിച്ചിടുന്നതെന്ന് അറിയില്ലെന്നുമായിരുന്നു ഷംനയുടെ പ്രതികരണം. ഷംനയെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ ബന്ധമുണ്ടെന്ന് പറഞ്ഞ് തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്നായിരുന്നു ടിനി ടോം ലൈവില്‍ പറഞ്ഞത്. ഇതി സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ടിനി ടോം പറഞ്ഞു.

Recommended Video

cmsvideo
സിനിമയിലെ സ്വര്‍ണ്ണക്കടത്തുകാര്‍ നടിമാരെ ഉപയോഗിക്കുന്നു | Oneindia Malayalam
 പരാതിക്ക് കാരണം

പരാതിക്ക് കാരണം

ഇത്തരമൊരു സംഭവം നടന്നപ്പോള്‍ പരാതിയുമായി മുന്നോട്ട് പോയതിനും കാരണമുണ്ടെന്ന ഷംന പറയുന്നു. ഇനി ഒരു പെണ്‍കുട്ടിയും തട്ടിപ്പിനിരയാകരുതെന്ന് കൊണ്ടാണ് പരാതി നല്‍കിയതെന്ന് ഷംന പറഞ്ഞു. വാര്‍ത്തകള്‍ക്ക് പിന്നാലെ സിനിമ മേഖലയില്‍ നിന്നും വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും ഷംന പറഞ്ഞു.

തട്ടിക്കൊണ്ട് പോകാനും

തട്ടിക്കൊണ്ട് പോകാനും

കേസില്‍ ഷംന കാസിമിനെ തട്ടിക്കൊണ്ട് പോകാനും പ്രതികള്‍ പദ്ധതിയുണ്ടാക്കിയിരുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഐജി വിജയ് സാഖറെ വ്യക്തമാക്കി. കേസില്‍ ഷംന കാസിമിന്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായതിന് പിറകെയാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ഷംന കാസിം പോലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രതികള്‍ തട്ടിക്കൊണ്ട് പോകല്‍ പദ്ധതിയില്‍ നിന്നും പിന്‍മാറിയത് എന്നും ഐജി വ്യക്തമാക്കി

മറ്റ് താരങ്ങളേയും

മറ്റ് താരങ്ങളേയും

പ്രതികളായ ഹാരിസും റഫീഖും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത് എന്ന് പോലീസ് പറയുന്നു. ഷംനയെ കൂടാതെ മറ്റ് ചില താരങ്ങളേയും കെണിയിലാക്കാന്‍ പ്രതികള്‍ ശ്രമം നടത്തിയിരുന്നു. ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആയിരുന്നു പ്രതികളുടെ ആദ്യത്തെ ശ്രമം എന്നും ഐജി വിജയ് സാക്കറെ വെളിപ്പെടുത്തി.

സ്വര്‍ണ്ണകടത്ത്

സ്വര്‍ണ്ണകടത്ത്

ഇതേ സംഘം തന്നെ മലയാളത്തിലെ മറ്റൊരു നടിയേയും കേരളത്തിന് പുറത്ത് താമസിക്കുന്ന മുതിര്‍ന്ന് നടിയേയും സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണ്ണകടത്ത് സംഘം എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഫോണില്‍ ബന്ധപ്പെട്ടതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. വിദേശത്ത് നിന്നും സ്വര്‍ണ്ണം കടത്തുന്നതിന് പകരമായി രണ്ട് കോടി രൂപയും ആഢംബര കാറുമായിരുന്നു പൊലീസ് സംഘം ഓഫര്‍ ചെയ്തതെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
Shamna kasim Reaction on Blackmailing Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X