കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതേട്ടോ പെണ്‍കുട്ടികള്‍ വത്തക്ക തന്നെ!! പക്ഷേ കട്ടിയുള്ള പുറംതോടും, ചോന്ന മധുരവും ഉള്ള അല്‍വത്തക്ക

  • By Desk
Google Oneindia Malayalam News

പെണ്‍കുട്ടികളെ അപമാനിച്ചുള്ള ഫാറൂഖ് കോളേജിലെ അധ്യാപകന്‍റെ പ്രസംഗം കഴിഞ്ഞ ദിവസം വന്‍ വിവാദത്തിനാണ് തിരികൊളുത്തിയത്. ഫറൂഖ് കോളജിലെ അധ്യാപകനും ഫാമിലി കൗൺസിലറുമായ ജവഹര്‍ ആണ് വിവാദ പ്രസംഗം നടത്തിയത്.
'മാറിടം പുരുഷന്‍ കാണാതിരിക്കാനാണ് മുഖമക്കന താഴ്ത്തിയിടാന്‍ പറഞ്ഞത്. നമ്മുടെ പെണ്‍കുട്ടികള്‍ അത് തലയില്‍ ചുറ്റിവെക്കും. വത്തക്ക പഴുത്തിട്ടുണ്ടോന്ന് നോക്കാന്‍ ഒരു കഷ്ണം ചൂഴ്ന്ന് നിക്കുന്നത്. ഇതിന് ചോപ്പുണ്ടോന്ന് നോക്കൂന്ന് പറയുന്ന പോലെയാണ് ഇത്. ഇതേപോലെയാണ് ഉള്ളിലൊക്കെന്ന് കാണിച്ച് നടക്കും. എങ്ങനെ ചുറ്റിക്കെട്ടിയ മഫ്ത ഇസ്‌ലാമികമല്ല. ലെഗ്ഗിങ്ങ്സ് ഇട്ട് ശരീരം പ്രദര്‍ശിപ്പിക്കുന്നു തുടങ്ങി സ്ത്രീ വിരുദ്ധത നിറഞ്ഞതായിരുന്നു പ്രസംഗം മുഴുവന്‍ ഇതിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തകയായ കൊളക്കോടന്‍ ഷംന. പോസ്റ്റില്‍ പ്രസംഗത്തേയും അധ്യാപകന്‍റെ പരാമര്‍ശത്തേയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്.

പ്രസംഗം ഇങ്ങനെ

പ്രസംഗം ഇങ്ങനെ

പർദ്ദ ഇടും കേട്ടോ പെൺകുട്ടികൾ. അടിയിലിടുക ലെഗ്ഗിന്‍സാ. എന്നിട്ട് പർദ്ദ ഇങ്ങനെ പൊക്കിപ്പിടിച്ചിട്ടുണ്ടാകും. ആ ലെഗ്ഗിൻസ് കാണാൻ വേണ്ടി. ഇതാണ് ഇപ്പോഴത്തെ സ്‌റ്റൈല്. പർദ്ദ മേലേക്ക് പൊക്കിപ്പിടിച്ച് ലെഗ്ഗിൻസ് നാട്ടുകാരെ കാണിച്ചുകൊടുക്കുക. മാറിടം പുരുഷന്‍ കാണാതിരിക്കാനാണ് മുഖമക്കന താഴ്ത്തിയിടാന്‍ പറഞ്ഞത്. നമ്മുടെ പെണ്‍കുട്ടികള്‍ അത് തലയില്‍ ചുറ്റിവെക്കും. വത്തക്ക പഴുത്തിട്ടുണ്ടോന്ന് നോക്കാന്‍ ഒരു കഷ്ണം ചൂഴ്ന്ന് നിക്കുന്നത്. ഇതിന് ചോപ്പുണ്ടോന്ന് നോക്കൂന്ന് പറയുന്ന പോലെയാണ് ഇത്. ഇതേപോലെയാണ് ഉള്ളിലൊക്കെന്ന് കാണിച്ച് നടക്കും. എങ്ങനെ ചുറ്റിക്കെട്ടിയ മഫ്ത ഇസ്‌ലാമികമല്ല.വേറൊരു വസ്ത്രമുണ്ട്. ലെഗ്ഗിൻസ്. ഏറ്റവും കൂടുതല്‍ ലെഗ്ഗിന്‍സ് വിറ്റഴിക്കുന്നത് മുസ്‌ലീം കൂടുതലുള്ള പ്രദേശത്താണ്. വൃത്തികെട്ട വസ്ത്രമാണ് ലഗിൻസ്. മറ്റ് മതത്തിലുള്ളവര്‍ക്ക് ഇത് മനസിലായിട്ടുണ്ട്. ഇങ്ങനെ പോകുന്നു പ്രസംഗം.

അശ്ലീലം കാണുന്നവന്‍റെ കണ്ണില്‍

അശ്ലീലം കാണുന്നവന്‍റെ കണ്ണില്‍

രണ്ടോ മൂന്നോ തവണ മാത്രമേ ഫാറൂഖ് കോളേജില്‍ പോയിട്ടുള്ളൂ. അതും ചൈല്‍ഡ് ലൈനിലെ ജോലിയുമായി ബന്ധപ്പെട്ട്.ഇതുപോലെ മനോഹരമായ വേഷം ധരിച്ച പെണ്‍കുട്ടികളെ മറ്റെവിടെ കാണാനാവും എന്ന സംശയം അന്നത്തേതു പോലെ ഇന്നും മനസിലുണ്ട്.പല നിറത്തിലുള്ള മാന്യമായ വേഷം എന്നു തന്നെ എടുത്തു പറയാം. എത്ര മനോഹരമായ കാഴ്ച തന്നെയാണത്. ഇന്നേ വരെ വസ്ത്രധാരണത്തിന്റെ പേരില്‍ അവിടെ എന്തേലും പ്രശ്‌നമുണ്ടായതായി അറിയില്ല. അല്ല, അല്ലേലും വസ്ത്രത്തിന്റെ പേരിലെന്ത് പ്രശമുണ്ടാവാനാണ്.?
കാണുന്നവന്റെ കണ്ണിലാണ് അശ്ലീലമെന്ന് മനസിലാവാത്തവരാരാ ഇവിടുള്ളെ.. അവരവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതും കംഫര്‍ട്ടബിളുമായിട്ടുള്ള വസ്ത്രം ധരിക്കുന്നു. അതിലെ ഓരോ ഭാഗവും സൂക്ഷ്മമായി നിരീക്ഷിച്ച് ഇത്തരം പ്രസ്താവനകളിറക്കുന്നവരോടെന്ത് പറയാനാ..പെണ്ണില്‍ അശ്ലീലം മാത്രം കാണുന്നവരെന്ത് ബോറന്മാരാണ്??

എങ്ങനെ പറ്റുന്നു മിഷ്ടര്‍

എങ്ങനെ പറ്റുന്നു മിഷ്ടര്‍

പിന്നെയീപ്പറഞ്ഞ ലെഗ്ഗിംഗ്‌സ്.. അത് വെറുമൊരു വസ്ത്രമല്ല ട്ടോ.. ഇന്നത്തെ പെണ്‍കുട്ടികളുടെ ഒഴിച്ചുകൂടാനാവാത്ത കൂട്ട് എന്ന് തന്നെ പറയാം. എന്തൊക്കെ ഗുണങ്ങളാ.. ഇടാനെളുപ്പം, ഊരാനെളുപ്പം, പല കളറില്‍ സുലഭം, വിലക്കുറവ്, അത്ര പെട്ടെന്ന് കീറൂല, കുറേക്കാലം ഈടുനില്‍ക്കും, മുഷിയില്ല പെട്ടെന്ന്, എല്ലാ ഡ്രസിന്റ കൂടെയും ഇടാം, അയണ്‍ ചെയ്യണ്ട,നീട്ടാം,വലിക്കാം, കുറുക്കാം, അധികം കനമില്ല തുടങ്ങി ലെഗ്ഗിംഗ്‌സിന്റെ ഗുണങ്ങള്‍ ഒട്ടനവധിയാണ്. ഇതൊക്കെയുണ്ടായിരിക്കെ ശരീരവടിവ് മാത്രമെങ്ങനെ ചിലര്‍ കാണുന്നു എന്നതാണാശ്ചര്യം..പിന്നെ ഈപ്പറഞ്ഞ 32 സ്റ്റെപ്പും 25 പിനും ചുമ്മാ അങ്ങ് കേറിക്കൂടണന്നതല്ല തലയില്‍. സസൂക്ഷമം ക്ഷമയോടെ സമയമെടുത്ത് ചെയ്യുന്ന സംഗതിയാട്ടോ ഈ സ്‌റ്റൈലന്‍ മക്കന കുത്തല്‍.എത്ര ഭംഗിയാ അതു കുത്തിക്കഴിഞ്ഞാല്‍..ഇതിനെയൊക്കെ ഇങ്ങനെ നിസാരവല്‍ക്കരിച്ച് കുറ്റം പറയാനെങ്ങനെ തോന്നുന്നു മിഷ്ടര്‍..?

എത്രയെത്ര പെണ്‍കുട്ടികള്‍

എത്രയെത്ര പെണ്‍കുട്ടികള്‍

എത്രയെത്ര പെണ്‍കുട്ടികള്‍ ആത്മവിശ്വാസത്തോടെ നിങ്ങള്‍ക്ക് മുന്നിലിരുന്ന് സംസാരിക്കുന്നുണ്ട്..ധൈര്യത്തോടെ ചിരിക്കുന്നുണ്ട്, അവരവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നുണ്ട്, പഠനകാര്യങ്ങളില്‍ വാശിയില്‍ മുന്നേറുന്നുണ്ട്. ഇതൊന്നും കാണാതെ പുറമെ നോക്കി ചൂഴ്‌ന്നെടുക്കാനുള്ളില്‍ എന്തോ ഉണ്ടെന്നു തോന്നുന്നെങ്കില്‍ അശ്ലീലം അവിടെയാണ്. മാറിടത്തിലേക്കൊളിഞ്ഞു നോക്കുന്ന സാറമ്മാരെ കൊറേ കണ്ടിട്ടുണ്ട്,മോത്തേക്ക് നോക്ക് സാറേ ന്ന് പറഞ്ഞിട്ടുമുണ്ട്.ഇതിപ്പോ വിവരണവും ഉപമയും എല്ലാം വളരെ മോശമായിപ്പോയി സാറേ..മുന്നിലിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ കഴിവിനെയാവണം ഒരധ്യാപകന്‍ കാണേണ്ടത് ..അതിനെ വളര്‍ത്തിയെടുക്കാനാവണം ഒരധ്യാപകന്‍ പ്രാധാന്യം കൊടുക്കേണ്ടത്.

ഇത് അല്‍ബത്തക്ക

ഇത് അല്‍ബത്തക്ക

പെണ്‍ വിദ്യാഭ്യാസത്തിനു തുല്യ പ്രാധാന്യം നല്‍കുന്ന മലബാറില്‍ നിന്നുമാണ് ഇത്തരമൊരു പ്രസ്താവന വന്നിരിക്കുന്നതെന്നത് അത്യന്തം അപമാനകരമാണ്.പെങ്കുട്യോളെ അറിയാത്തോണ്ടാ ഇങ്ങനൊക്കെ മണ്ടത്തരങ്ങള്‍ പുറപ്പെടുന്നത്..പിന്നെ വത്തക്ക, അതേട്ടോ.. പെണ്‍കുട്ടികള്‍ വത്തക്ക തന്നെയാ.. പക്ഷെ അപ്പറഞ്ഞ പോലത്തെയല്ല,അത്ര പെട്ടെന്നൊന്നും ആരേം അകത്തേക്ക് കടത്താനാവാത്ത കട്ടിയുള്ള പുറംതോടും, ഉള്ളില്‍ ചോന്ന മധുരവും പേറി നടക്കുന്ന അല്‍ബത്തക്ക..! ഷംന കുറിച്ചു

<strong></strong>'മീ ടൂ' എന്ന വ്യാജ ആരോപണം ഇനി ഒരു സ്ത്രീയും ഉയര്‍ത്തരുത്.. ഡിജിപിക്ക് പരാതികൊടുത്ത് ഷോണ്‍ !!'മീ ടൂ' എന്ന വ്യാജ ആരോപണം ഇനി ഒരു സ്ത്രീയും ഉയര്‍ത്തരുത്.. ഡിജിപിക്ക് പരാതികൊടുത്ത് ഷോണ്‍ !!

നിഷാ ജോസ് നിങ്ങളോടുള്ളത് വെറും പുച്ഛം മാത്രം... സുനിതാ ദേവദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്!!നിഷാ ജോസ് നിങ്ങളോടുള്ളത് വെറും പുച്ഛം മാത്രം... സുനിതാ ദേവദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്!!

മാനസീകമായും ശാരീരികമായും തകര്‍ന്നു.. താന്‍ ചെയ്ത ഏക തെറ്റ് ഹസിനെ വിവാഹം കഴിച്ചതെന്ന് ഷമി!!മാനസീകമായും ശാരീരികമായും തകര്‍ന്നു.. താന്‍ ചെയ്ത ഏക തെറ്റ് ഹസിനെ വിവാഹം കഴിച്ചതെന്ന് ഷമി!!

English summary
shamnas facebook post against farook collage issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X