Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്പീക്കര്‍ പദവിയിലിരുന്ന് മറ്റ് അജണ്ടകൾ ഒളിച്ച് കടത്താമെന്ന ഷംസീർ കരുതേണ്ട,എൻഎസ്എസ് ആവശ്യം ന്യായം';മുരളീധരൻ

തിരുവന്തപുരം: എൻ ഷംസീറിനെതിരെ മന്ത്രി വി മുരളീധരൻ. ഭൂരിപക്ഷ സമുദായത്തിൻ്റെ വിശ്വാസങ്ങളെ അവഹേളിക്കുന്ന സമീപനം ,ഉന്നതഭരണഘടനാ പദവിയിലിരിക്കുന്നയാൾക്ക് യോജിച്ചതല്ലെന്നും ഷംസീർ മാപ്പ് പറയണമെന്നും മുരളീധരൻ പറഞ്ഞു. ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിക്കുന്ന എ എൻ ഷംസീർ സ്പീക്കർ പദവിയിൽ തുടരാൻ യോഗ്യനല്ലെന്ന എൻ എസ് എസ് ആവശ്യം തികച്ചും ന്യായമാണെന്നും വി മുരളീധരൻ പറഞ്ഞു.

'ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിക്കുന്ന എ എൻ ഷംസീർ സ്പീക്കർ പദവിയിൽ തുടരാൻ യോഗ്യനല്ലെന്ന എൻഎസ്എസ് ആവശ്യം തികച്ചും ന്യായമാണ്. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നവിധം സ്പീക്കർ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് മാപ്പുപറയുക തന്നെ വേണം.

vmurali-

ഭൂരിപക്ഷ സമുദായത്തിൻ്റെ വിശ്വാസങ്ങളെ അവഹേളിക്കുന്ന സമീപനം ,ഉന്നതഭരണഘടനാ പദവിയിലിരിക്കുന്നയാൾക്ക് യോജിച്ചതല്ല.
മുൻപ് ശബരിമലയിലും സമാന നിലപാട് സി പി എം സർക്കാരും നേതാക്കളും സ്വീകരിക്കുന്നത് കേരളം കണ്ടതാണ്. സ്പീക്കര്‍ പദവിയിലിരുന്ന്
മറ്റ് അജണ്ടകൾ ഒളിച്ച് കടത്താമെന്ന വ്യാമോഹം ഷംസീറിനും സംരക്ഷക സഖാക്കൾക്കും വേണ്ട.

നായർ സർവീസ് സൊസൈറ്റിയുടെ ആവശ്യത്തിന് ഐക്യദാർഢ്യം അറിയിക്കുന്നു. എൻ എസ് എസ് ആവശ്യത്തോട് മുഖ്യമന്ത്രിയുടെയും എൽഡിഎഫിൻ്റെയും നിലപാട് വ്യക്തമാക്കണം. ഒപ്പം, കേരളത്തിലെ പ്രതിപക്ഷം ഈ സ്പീക്കറോട് സഹകരിക്കുമോയെന്ന് അറിയണമെന്നും വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.

ഗണപതിയെ സംബന്ധിച്ച വിമർശനം ശരിയായില്ലെന്നും വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയ ഷംസീർ മാപ്പ് പറയണമെന്നുമായിരുന്നു എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ പറഞ്ഞത്. ഷംസീറിന്റെ പ്രസ്താവന അതിരുകടന്നു, നിയമസഭയെ നിയന്ത്രിക്കുന്ന വ്യക്തിക്ക് യോജിച്ചതല്ല നിലപാട്, അദ്ദേഹം സ്പീക്കർ പദവിയിൽ തുടരാൻ അർഹനല്ലെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.

എറണാകുളത്ത് കുന്നത്തുനാട് മണ്ഡലത്തിൽ വിദ്യാജ്യോതി-സ്ലേറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യവേ നടത്തിയ പ്രസംഗമാണ് വിവാദത്തിന് കാരണമായത്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോ​ഗമനത്തെ പിന്നോട്ട് നയിക്കുന്നുവെന്നായിരുന്നു ഷംസീറിന്റെ പ്രസംഗം.ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്കു പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണു കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് പ്രസംഗത്തിൽ ഷംസീർ പറഞ്ഞിരുന്നു. വിമാനവും വന്ധ്യതാ ചികിത്സയും പ്ലാസ്റ്റിക് സർജറിയുമെല്ലാം ഹിന്ദുത്വകാലം മുതൽ തന്നെ ഉണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്,തുടങ്ങിയ പരാമർശങ്ങളായിരുന്നു ഷംസീർ നടത്തിയത്. സംഭവത്തിൽ ബി ജെ പിയും വിശ്വഹിന്ദു പരിഷത്തും ഷംസീറിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+