കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രേംനസീറിനെ കോണ്‍ഗ്രസ് പ്രചരണത്തിനിറക്കിയത് റെയ്ഡ് നടത്തി ഭീഷണിപ്പെടുത്തി; മകന്‍റെ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

Recommended Video

cmsvideo
പ്രേം നസീറിനെ കോൺഗ്രസ് ഭയപ്പെടുത്തി | Oneindia Malayalam

സിനിമയും രാഷ്ട്രീയവും ഇഴചേര്‍ന്ന് കിടക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. എംജിആര്‍, കരുണാനിധി, ജയലളിത എന്നിവരില്‍ തുടങ്ങുന്ന ആ നിര ഇപ്പോള്‍ കമല്‍ഹാസനിലും രജനീകാന്തിലും എത്തിനില്‍ക്കുകയാണ്. തമിഴ്‌നാട്ടില്‍ സിനിമയില്‍ ശോഭിച്ച മിക്കവരും രാഷ്ട്രീയത്തിലും വന്‍ വിജയമായപ്പോള്‍ തൊട്ടിപ്പുറത്ത് കിടക്കുന്ന കേരളത്തില്‍ ഇതൊരു വിജയ ഫോര്‍മുലയായിരുന്നില്ല.

പ്രേംനസീര്‍, ദേവന്‍, മുരളി, മുകേഷ്, ഇന്നസെന്റ്, സുരേഷ് ഗോപി, എന്നീ മലയാളി താരങ്ങള്‍ സിനിമയില്‍ നിന്നുകൊണ്ട് തന്നെ രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കിയവരാണ്. കോണ്‍ഗ്രസിലൂടെയായിരുന്നു പ്രേംനസീറിന്റെ രാഷ്ട്രീയ പ്രവേശനം. പ്രേംനസീറിന്റെ ആ രാഷ്ട്രീയപ്രവേശനം കോണ്‍ഗ്രസിന്റെ ഭീഷണിക്ക് വഴങ്ങിയാണെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രേംനസീറിന്റെ മകന്‍ ഷാനവാസ് ഇപ്പോള്‍.. വിശദാംശങ്ങല്‍ ഇങ്ങനെ..

തമിഴ്‌നാട്ടില്‍ എംജിആര്‍

തമിഴ്‌നാട്ടില്‍ എംജിആര്‍

കേരളത്തില്‍ രാഷ്ട്രീയ പ്രവേശനം നടത്തിയ ആദ്യ സൂപ്പര്‍ താരം ആരെന്ന് ചോദിച്ചാല്‍ പ്രേം നസീര്‍ എന്നായിരിക്കും ഉത്തരം. തമിഴ്‌നാട്ടില്‍ എംജിആര്‍ രാഷ്ട്രീയത്തില്‍ കത്തിനില്‍ക്കുന്ന സമയത്തായിരുന്നു കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗമായി നിന്നുകൊണ്ട് പ്രേംനസീര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്.

കോണ്‍ഗ്രസിന് വേണ്ടി

കോണ്‍ഗ്രസിന് വേണ്ടി

സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ പ്രേംനസീര്‍ നടത്തിയിരുന്നെങ്കിലും അതുപേക്ഷിച്ച് അദ്ദേഹം കോണ്‍ഗ്രസിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുകയാരിന്നു. ഇഷ്ടമില്ലാതിരുന്നിട്ടും ഇന്ദിരാഗാന്ധിയുള്‍പ്പടേയുള്ളവരുടെ ഭീഷണിയെതുടര്‍ന്നാണ് പ്രേം നസീര്‍ കോണ്‍ഗ്രസിന് വേണ്ടി രംഗത്ത് ഇറങ്ങിയതെന്നാണ് മകനും നടനുമായ ഷാനവാസ് വെളിപ്പെടുത്തുന്നത്.

വെളിപ്പെടുത്തല്‍

വെളിപ്പെടുത്തല്‍

ഒരു പ്രമുഖ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് പ്രേംനസീറിന്റെ രാഷ്ട്രീയ പ്രവേശനവും അതിന് പിന്നിലെ ഭീഷണിക്കഥകളും ഷാനവാസ് വെളിപ്പെടുത്തുന്നത്. പ്രേം നസീര്‍ വലിയ പ്രതിസന്ധി അനുഭവിച്ച സമയമായിരുന്നു അത്.

ഇന്ദിരാഗാന്ധി

ഇന്ദിരാഗാന്ധി

മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും മുന്‍ മുഖ്യമന്ത്രി കരുണാകരനും ചേര്‍ന്ന് നടത്തിയ ഭീഷണിക്കു വഴങ്ങി കോണ്‍ഗ്രസ്സിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഷാനവാസ് തുറന്നു പറയുന്നു.

രാഷ്ട്രീയത്തില്‍ ഇറങ്ങണം

രാഷ്ട്രീയത്തില്‍ ഇറങ്ങണം

അദ്ദേഹത്തിന്റെ സ്ഥാനത്ത് നമ്മളാണെങ്കിലും അത് അനുസരിക്കുകയെ വഴിയുണ്ടായിരുന്നുള്ളു. കാരണം ദില്ലിയില്‍ നിന്ന് വിളി വന്നത് ഇന്ദിരാഗാന്ധിയില്‍ നിന്നായിരുന്നു. നിര്‍ബന്ധമായും രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് അവര്‍ നിര്‍ബന്ധിച്ചു.

മറ്റൊരു കൂട്ടരും

മറ്റൊരു കൂട്ടരും

അതേ സമയത്ത് തന്നെ മറ്റൊരു കൂട്ടരും അദ്ദേഹത്തിന് വേണ്ടി ശ്രമം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. സാമ്പത്തിക കാര്യങ്ങളൊക്കെ ഞങ്ങള്‍ തന്നെ നോക്കികോളാം. ഒന്ന് സമ്മത് അറിയിച്ചാല്‍ മാത്രം മതിയെന്നായിരുന്നു അവരുടെ ഓഫര്‍.

കരുണാകരന്റെ നിര്‍ദ്ദേശപ്രകാരം

കരുണാകരന്റെ നിര്‍ദ്ദേശപ്രകാരം

ആ ശ്രമങ്ങള്‍ക്ക് വളരെ തന്ത്രപൂര്‍വ്വമായ മറുപടികളായിരുന്നു അദ്ദേഹം നല്‍കിയിരുന്നത്. പിന്നീടാണ് കരുണാകരന്റെ നിര്‍ദ്ദേശപ്രകാരം ഇന്ദിരാഗാന്ധി തന്നെ നേരിട്ട് വിട്ടിലേക്ക് വിളിച്ച് പിതാവിനോട് സംസാരിക്കുന്നത്.

റെയ്‌ഡ്

റെയ്‌ഡ്

അവര്‍ ഒരു കുടുക്കില്‍ കുടുക്കുകയായിരുന്നു. ഒരു ഇന്‍കം ടാക്‌സ് റെയ്‌ഡൊക്കെയായിട്ട് വിരട്ടി. അവര്‍ ചെറുതായൊന്ന് കളിച്ചതാണ്. പുള്ളി ഇത്രയും വര്‍ഷം അഭിനയിച്ചിട്ടും റെയ്‌ഡൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ കൃത്യം ആ സമയത്ത് തന്നെ ഒരു റെയ്ഡ് നടന്നു.

മത്സരിച്ചില്ല

മത്സരിച്ചില്ല

എന്നാല്‍ പുള്ളി ഇതിലൊന്നും വീണില്ല. കോളേജില്‍ പഠിക്കുമ്പോഴെ രാഷ്ട്രീയക്കാരനായിരുന്നു. എവിടെ നിന്നായാലും മത്സരിക്കാം. സെലക്ട് ചെയ്താല്‍ മതിയെന്നായിരുന്നു അവരുടെ ഓഫര്‍. ഞാന്‍ പ്രവര്‍ത്തിക്കാം, പ്രസംഗിക്കാം, എന്നാലും മത്സരിക്കാനില്ല എന്ന് അദ്ദേഹം തീര്‍ത്തു പറയുകയായിരുന്നെന്ന് ഷാനവാസ് വ്യക്തമാക്കുന്നു.

English summary
shanavas son of prem nazir reveals about his father's political entry comgress party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X