മുസ്ലീമിനെക്കുറിച്ച് കാന്തപുരം ശരിയായ പഠനം നടത്തണമെന്ന് ബിജെപി
തിരുവനന്തപുരം: കാന്തപുരം എ.പി അബുബക്കര്‍ മുസ്ലിയാറിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ബിജെപിയും പ്രതികരിക്കുന്നു. മുസ്ലീമിനെക്കുറിച്ച് ശരിയായ പഠനം നടത്താതെയാണ് അബുബക്കര്‍ മുസ്ലിയാര്‍ പരാമര്‍ശം നടത്തിയതെന്ന് ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു.
മുസ്ലീം സ്ത്രീകള്‍ക്ക് തുല്യ പരിഗണന നല്‍കുന്നുണ്ട്. ഇത്തരം പരാമര്‍ശങ്ങളാണ് ഇസ്ലാമിനെതിരെ മോശമായ അഭിപ്രായം ഉണ്ടാക്കാന്‍ കാരണമാകുന്നതെന്നും ഷാനവാസ് ഹുസൈന്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്ക് പ്രസവിയ്ക്കാന്‍ മാത്രമേ കഴിയുവെന്നാണ് കാന്തപുരം കഴിഞ്ഞ ദിവസം പറഞ്ഞത്. ലോകത്തിന്റെ നിയന്ത്രണ ശക്തി പുരുഷന്മാരാണെന്നും സ്ത്രീ-പുരുഷ ഇസ്ലാമികമോ മനുഷ്യത്വപരമോ അല്ലെന്നും കാന്തപുരം പ്രസ്താവിച്ചിരുന്നു.

എന്നാല്‍, മതത്തിനു അതീതമായി സ്ത്രീകള്‍ക്ക് ഭരണഘടന പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെന്ന് ഷാനവാസ് ചൂണ്ടിക്കാട്ടി. കാന്തപുരത്തിന്റെ കാഴ്ചപ്പാട് മുസ്ലീംങ്ങള്‍ തള്ളികളയണമെന്നും അദ്ദേഹം പറഞ്ഞു.
മികച്ച രീതിയില്‍ ഹൃദയ ശസ്ത്രക്രിയ നടത്താന്‍ കഴിവുള്ള ഒരു വനിത ഡോക്ടറെങ്കിലും ഉണ്ടോയെന്നും കാന്തപുരം പറഞ്ഞിരുന്നു. ലിംഗ സമത്വത്തെ അതിരൂക്ഷമായ ഭാഷയിലാണ് കാന്തപുരം വിമര്‍ശിച്ചത്.












Click it and Unblock the Notifications