കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലപാട് മയപ്പെടുത്തി ഷെയിന്‍;മോഹന്‍ലാല്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയിട്ട് ചര്‍ച്ചയാകാമെന്ന് ഫെഫ്ക

  • By Aami Madhu
Google Oneindia Malayalam News

കൊച്ചി: ഷെയിന്‍ നിഗം വിവാദത്തില്‍ ഇനി ഒരു വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആവര്‍ത്തിക്കുകയാണ് നിര്‍മ്മാതാക്കളുടെ സംഘടന. തങ്ങളെ മനോരോഗികളെന്നു വിളിച്ച നടനുമായി ഇനി സഹകരിക്കില്ലെന്നാണ് നിര്‍മ്മാതാക്കളുടെ നിലപാട്. നടനെ വിലക്കിയ നടപടിയുമായി മുന്നോട്ട് പോകാനാണ് നിര്‍മ്മാതാക്കളുടെ തിരുമാനം.

അതേസമയം മുടങ്ങി പോയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കി ഷെയിന്‍ വീണ്ടും രംഗത്തെത്തി. ചിത്രീകരണം പൂര്‍ത്തിയാക്കിയ ഉല്ലാസത്തിന്‍റെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കാമെന്നാണ് ഷെയിന്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ മോഹന്‍ലാല്‍ മടങ്ങിയെത്തിയിട്ട് മതി ചര്‍ച്ചയെന്നാണ് ഫെഫ്ക പറയുന്നത്.

മയപ്പെടാതെ നിര്‍മ്മാതാക്കള്‍

മയപ്പെടാതെ നിര്‍മ്മാതാക്കള്‍

നിര്‍മ്മാതാക്കള്‍ക്കെതിരെ ഷെയിനിന്‍റെ 'മനോരോഗി' പരാമര്‍ശമാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്. കൊച്ചിയില്‍ അമ്മ -ഫെഫ്ക ഭാരവാഹികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്കെത്തിയ ഷെയിന്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു.

സര്‍ക്കാരിനെ ഇടപെടുത്താന്‍

സര്‍ക്കാരിനെ ഇടപെടുത്താന്‍

നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമമല്ല മനോരോഗമാണെന്നായിരുന്നു ഷെയിന്‍ പറഞ്ഞത്. തൊട്ട് പിന്നാലെ സര്‍ക്കാരിന്‍റെ ഇടപെടല്‍ ആവശ്യപ്പെട്ട് മന്ത്രി എകെ ബാലനേയും ഷെയിന്‍ സന്ദര്‍ശിച്ചു. മുടങ്ങിയ പോയ ചിത്രത്തിന്‍റെ കരാര്‍ അടക്കമുള്ള രേഖകളും മന്ത്രിക്ക് ഷെയിന്‍ കൈമാറിയിരുന്നു.

ചര്‍ച്ച നടത്തില്ലെന്ന്

ചര്‍ച്ച നടത്തില്ലെന്ന്

എന്നാല്‍ അമ്മയും ഫെഫ്കയും രമ്യമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെ സര്‍ക്കാരിനെ കൂടെ ഇടപെടുത്താന്‍ ശ്രമിച്ചത് ഇരു സംഘടനകളേയും ചൊടിപ്പിച്ചു. ഇതോടെ ഇനി ഷെയിനുമായി ചര്‍ച്ച നടത്തില്ലെന്ന് ഇരു സംഘടനകളും വ്യക്തമാക്കി.

കടുത്ത നടപടികള്‍

കടുത്ത നടപടികള്‍

ഇതിനിടെ ഷെയിനിനെ ഇതര ഭാഷകളില്‍ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളുടെ സംഘടന കേരള ഫിലിം ചേംബറിന് കത്ത് നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഫിലിം ചേംബര്‍ ഷെയിനെ വിലക്കിയതായി അറിയിച്ചു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഷെയിന്‍ പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.

നിലപാട് തിരുത്തും

നിലപാട് തിരുത്തും

തന്നോട് ക്ഷമിക്കണമെന്നും ഷെയിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍ ഫേസ്ബുക്കിലൂടെയുള്ള ഷെയിനിനിന്‍റെ ഖേദപ്രകടനം പരിഗണിക്കേണ്ടതില്ലെന്നാണ് നിര്‍മ്മാതാക്കളുടെ നിലപാട്. എപ്പോള്‍ വേണമെങ്കിലും ഈ നിലപാട് തിരുത്തിയേക്കാമെന്നും ഇവര്‍ പറയുന്നു.

ഖേദം പ്രകടിപ്പിച്ചു

ഖേദം പ്രകടിപ്പിച്ചു

അതിനിടെ ഇന്ന് വീണ്ടും വിശദീകരിച്ച് ഷെയിന്‍ രംഗത്തെത്തി. തന്‍റെ ഖേദ പ്രകടനം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഷെയിന്‍ പറഞ്ഞു. ഈ മാസം 19 ന് ചേരുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗത്തില്‍ അനുകൂല തിരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷെയിന്‍ വ്യക്തമാക്കി.

ഡബ്ബിങ്ങ് പൂര്‍ത്തിയാക്കും

ഡബ്ബിങ്ങ് പൂര്‍ത്തിയാക്കും

ചിത്രീകരണം പൂര്‍ത്തിയാക്കിയ ഉല്ലാസത്തിന്‍റെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കാന്‍ തയ്യാറാണ്. പ്രശ്ന പരിഹാരത്തിന് അമ്മ ഇടപെടുമെന്നാണ് കരുതുന്നതെന്നും. കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക് നീങ്ങുകയാണെന്നും ഷെയിന്‍ പറഞ്ഞു. അതേസമയം ഇനി വിദേശത്ത് പോയ മോഹന്‍ലാല്‍ മടങ്ങിയെത്തിയ ശേഷം മാത്രമേ ചര്‍ച്ച ഉള്ളൂവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചു

ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചു

ഷെയിനിന്‍റെ രീതിയില്‍ കടുത്ത അതൃപ്തിയിലാണ് നിര്‍മ്മാതാക്കള്‍. ഈ സാഹചര്യത്തില്‍ ഒരു ചര്‍ച്ച ഉടനെ വേണ്ടെന്നാണ് അവരുടെ നിലപാട്. അവരുടെ ആവശ്യം പരിഗണിച്ച് ഞങ്ങളും താത്കാലികമായി ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

അമ്മയും ഫെഫ്കയും

അമ്മയും ഫെഫ്കയും

അമ്മയും ഫെഫ്കയുമാണ് ഇനി ചര്‍ച്ച നടത്തേണ്ടത്. ഞങ്ങള്‍ നിര്‍മ്മാതാക്കള്‍ക്ക് ഒരു ഉറപ്പ് നല്‍കേണ്ടതുണ്ട്. മാത്രമല്ല ഷെയിനിന്‍റെ ഇപ്പോഴത്തെ നിലപാട് നിര്‍മ്മാതാക്കളുടെ സംഘടന എങ്ങനെയാണ് എടുക്കുകയെന്ന കാര്യവും പ്രധാനമാണ്.

അമ്മയുടെ ചര്‍ച്ച

അമ്മയുടെ ചര്‍ച്ച

ഇത് കൂടി പരിഗണിച്ചാകും മുന്നോട്ടുള്ള ചര്‍ച്ചകള്‍. 22 നാണ് അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേരുന്നത്. അതിന് ശേഷം ഷെയിനുമായി ചര്‍ച്ച നടത്താനാണ് തിരുമാനം. സിനിമകള്‍ യാതൊരു കാരണവശാലും മുടങ്ങി പോകാന്‍ അനുവദിക്കില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

English summary
Shane Controversy; discussions will be held only after Mohan Lal's return
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X